കേരളത്തിലാദ്യമായി 3 വിഷയങ്ങളിൽ 4 വർഷ ഡിഗ്രി കോഴ്സുകൾ കേരള സർവകലാശാല പ്രഖ്യാപിച്ചു. ബിഎ ഓണേഴ്സ് ഇൻ ലാംഗ്വേജസ് ആൻഡ് കമ്യൂണിക്കേഷൻ സ്കിൽ, ബിഎ ഓണേഴ്സ് ഇൻ പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, ബിഎസ്‌സി ഓണേഴ്സ് ഇൻ ലൈഫ് സയൻസ് എന്നിവയാണ് കാര്യവട്ടം ക്യാംപസിൽ ഈ അധ്യയന വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിലാദ്യമായി 3 വിഷയങ്ങളിൽ 4 വർഷ ഡിഗ്രി കോഴ്സുകൾ കേരള സർവകലാശാല പ്രഖ്യാപിച്ചു. ബിഎ ഓണേഴ്സ് ഇൻ ലാംഗ്വേജസ് ആൻഡ് കമ്യൂണിക്കേഷൻ സ്കിൽ, ബിഎ ഓണേഴ്സ് ഇൻ പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, ബിഎസ്‌സി ഓണേഴ്സ് ഇൻ ലൈഫ് സയൻസ് എന്നിവയാണ് കാര്യവട്ടം ക്യാംപസിൽ ഈ അധ്യയന വർഷം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുകയെന്ന് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ പറഞ്ഞു. 

Read Also : ‘നാലുവർഷ ബിരുദം അമേരിക്കൻ സ്വപ്നങ്ങൾക്ക് ഊർജമേകും’ : ഡോ. വിനോയ് തോമസ്

ADVERTISEMENT

സർവകലാശാല നേരിട്ടു നടത്തുന്ന യുഐടികളിലെ ബികോം കോഴ്സിനെ പ്രഫഷനൽ ബികോം എന്ന 4 വർഷ കോഴ്സ് ആയി പരിഷ്കരിക്കും.ഈ വർഷത്തെ അഡ്മിഷൻ നടപടി തുടങ്ങുമ്പോൾ 4 വർഷത്തെ ഡിഗ്രി ഓണേഴ്സ് കോഴ്സിലും പ്രവേശനം നടക്കും. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ നിന്ന് 4 വർഷ കോഴ്സുകൾക്ക് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. 

ADVERTISEMENT

20ന് മുൻപ് ഇവ ലഭ്യമാക്കാനാണു നിർദേശം നൽകിയിരിക്കുന്നത്. ഒരു ഡിഗ്രി കോഴ്സും അതിന്റെ പിജി കോഴ്സും ഉൾപ്പെടെ നടത്തുന്ന കോളജുകളിൽ നിന്നാണ് താൽപര്യപത്രം ആവശ്യപ്പെട്ടത്. അവരുമായി ചർച്ച നടത്തിയ ശേഷം 4 വർഷ കോഴ്സുകൾ ഏതൊക്കെ ആരംഭിക്കണമെന്നു തീരുമാനിക്കും.

ADVERTISEMENT

അടുത്ത വർഷത്തോടെ എല്ലാ സർവകലാ ശാലകളും 4 വർഷ ഡിഗ്രി കോഴ്സിലേക്കു മാറും. അതിനു മുന്നോടിയായി കേരള സർവകലാശാലയിൽ ജൂലൈ 6ന് വിദഗ്ധരെ ഉൾപ്പെടുത്തി ശിൽപശാല സംഘടിപ്പിക്കും. വിദ്യാർഥികൾക്ക് പഠിക്കാൻ താൽപര്യമുള്ള മേഖലകൾ സ്വയം തിരഞ്ഞെടുക്കാനുള്ള അവസരം നൽകുകയെന്നതാണ് 4 വർഷ കോഴ്സിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് വൈസ് ചാൻസലർ പറഞ്ഞു.

Content Summary : Kerala University announces list of four-year degree programmes