രാജ്യത്തെ ഐഐടികളിലേയ്ക്കുള്ള പ്രവേശനപ്പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡില്‍ പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിലെ വിദ്യാര്‍ത്ഥിയായ സഞ്ജയ് പി. മല്ലാര്‍ ദേശീയതലത്തില്‍ 86 ാം റാങ്ക് നേടി മലയാളികളില്‍ ഒന്നാമനായി. രാജ്യത്തെ എന്‍ഐടികളിലേയ്ക്കുള്ള ജെഇഇ മെയിന്‍ പ്രവേശനപ്പരീക്ഷയിലും ഉന്നതവിജയം നേടിയിരുന്നു. തൃശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടു വര്‍ഷമായി ബ്രില്ല്യന്‍റില്‍ പരിശീലനം നേടിവരുകയാണ്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കൃഷ്ണകൃപ വീട്ടില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഞ്ജയ് പി മല്ലാര്‍ –  ഓള്‍ ഇന്ത്യാ റാങ്ക് - 86

രാജ്യത്തെ ഐഐടികളിലേയ്ക്കുള്ള പ്രവേശനപ്പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡില്‍ പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിലെ വിദ്യാര്‍ത്ഥിയായ സഞ്ജയ് പി. മല്ലാര്‍ ദേശീയതലത്തില്‍ 86 ാം റാങ്ക് നേടി മലയാളികളില്‍ ഒന്നാമനായി. രാജ്യത്തെ എന്‍ഐടികളിലേയ്ക്കുള്ള ജെഇഇ മെയിന്‍ പ്രവേശനപ്പരീക്ഷയിലും ഉന്നതവിജയം നേടിയിരുന്നു. തൃശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടു വര്‍ഷമായി ബ്രില്ല്യന്‍റില്‍ പരിശീലനം നേടിവരുകയാണ്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കൃഷ്ണകൃപ വീട്ടില്‍ ഡോക്ടര്‍ ദമ്പതികളായ പ്രവീണ്‍ ഗോപിനാഥിന്‍റെയും വീണാ പ്രവീണിന്‍റെയും മകനാണ് സഞ്ജയ്. ഗണിതശാസ്ത്രത്തിലെ അധ്യാപനത്തിനും ഗവേഷണത്തിനുമുള്ള രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്കോളര്‍ഷിപ്പോടെ കേരളത്തില്‍ നിന്നും സിലക്ഷൻ ലഭിച്ച ഏക വിദ്യാർഥിയാണ് സഞ്ജയ. കെ.വി.പി.വൈ, എന്‍ടി..എസ്.എസി, ഒളിംപ്യാ‍ഡ് തുടങ്ങിയ രാജ്യാന്തര നിലവാരത്തിലുള്ള എല്ലാ പരീക്ഷകളിലും സഞ്ജയ് ഉന്നതവിജയം നേടിയിരുന്നു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പ്രവേശന പരീക്ഷയില്‍ ഉന്നതവിജയവും. കുസാറ്റ് ബി.ടെക് പരീക്ഷയില്‍ ഒന്നാം റാങ്കും,  കീം 2023 പരീക്ഷയില്‍ ഉയര്‍ന്ന സ്കോറും നേടിയിരുന്നു. 

ADVERTISEMENT

ആഷിക് സ്റ്റെനി – ഓള്‍ ഇന്ത്യാ റാങ്ക് - 195

പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍ററിൽ പരിശീലനം നേടിയ ആഷിക് സ്റ്റെനി ദേശീയ തലത്തില്‍ 195-ാം റാങ്ക് കരസ്ഥമാക്കി. രാജ്യത്തെ വിവിധ എന്‍.ഐ.ടികളിലെ പ്രവേശനത്തിനുള്ള ജെ.ഇ.ഇ.മെയിന്‍ പരീക്ഷയില്‍ 100 പെര്‍സെന്‍റൈല്‍ സ്കോര്‍ നേടി കേരളത്തില്‍ ഒന്നാമതെത്തിയിരുന്നു. കോട്ടയം ജില്ലയിലെ പാലാ  ഭരണങ്ങാനം വടക്കേചിറയത്ത് വീട്ടില്‍ അധ്യാപക ദമ്പതികളായ സ്റ്റെനി ജെയിംസിന്‍റെയും ബിനു സ്റ്റെനിയുടെയും മകനാണ് ആഷിക്. ആഷികിന്‍റെ പിതാവ് സ്റ്റെനി ജെയിംസ് പാലാ ബ്രില്ല്യന്‍റ് സ്റ്റഡിന്‍റെറിന്‍റെ ബോട്ടണി അദ്ധ്യാപകനാണ്. ചാവറ സി.എം.ഐ. പബ്ലിക് സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവര്‍ഷമായി ബ്രില്ല്യന്‍റ് സ്റ്റഡിസെന്‍ററില്‍ എന്‍ട്രന്‍സ് പരിശീലനം നേടിവരുകയാണ്. കെ.വി.പി.വൈ, എന്‍.ടി.എസ്.എസി, ഒളിമ്പ്യാഡ്, സി.എം.ഐ, ഐ.സ്.ഐ തുടങ്ങിയ രാജ്യന്തര നിലവാരത്തിലുള്ള എല്ലാ പരീക്ഷകളിലും ആഷിക് ഉന്നതവിജയം നേടിയിരുന്നു.

ADVERTISEMENT

ശിവരൂപ് – ഓള്‍ ഇന്ത്യാ റാങ്ക് - 259

കൊല്ലം, പുനക്കന്നൂര്‍ സ്വദേശിയായ ശിവരൂപ് ജെ ഓള്‍ ഇന്ത്യാ റാങ്ക് 259 നേടി ബ്രില്ല്യന്‍റിന്‍റെ അഭിമാനമായി മാറി. മാന്നാനം കെ.ഇ. സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം 2 വര്‍ഷമായി ബ്രില്ല്യന്‍റില്‍ പരിശീലനം നേടിവരുകയാണ്. സായൂജ് പി ഓള്‍ ഇന്ത്യാ റാങ്ക് -290 , മാധവ് ആര്‍ ബാബു - 307, ഫ്രെഡി ജോര്‍ജ് റോബിന്‍ - 531, ശിവ സുന്ദര്‍ - 666, അസില്‍- 722, ശ്രീരാം ആര്‍ - 890 തുടങ്ങിയവര്‍ ഉള്‍പ്പടെ അഖിലേന്ത്യാതലത്തില്‍ ആദ്യ 5000 റാങ്കിനുള്ളില്‍ 60 ഉം, 10000 റാങ്കിനുള്ളില്‍ 150 ലധികവും വിദ്യാര്‍ത്ഥികളെ സംഭാവനചെയ്യാന്‍ ബ്രില്ല്യന്‍റിനു സാധിച്ചു. ഈ വര്‍ഷത്തെ ഐ.ഐ.റ്റി പ്രവേശനത്തിനായി 500-ാളം  വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടിയെടുത്തതിലൂടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ച പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമാണ് ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍റര്‍ പാലാ.

ADVERTISEMENT

ക്ലാസ്സുള്ള ദിവസങ്ങളില്‍ ഏഴുമണിക്കൂറും ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ പതിനഞ്ചുമണിക്കൂറുമായിരുന്നു ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി നീക്കിവെച്ചത്. എല്ലാ വിഷയങ്ങളുടെയും വിവിധ പാറ്റേണുകളിലുള്ള മോഡല്‍ പരീക്ഷകള്‍ ചെയ്തത് പരീക്ഷാ സമയം കൃത്യമായി മാനേജ് ചെയ്യാനും, ചോദ്യങ്ങള്‍ ചെയ്യുവാനുള്ള സ്പീഡ് ലഭിക്കുവാനും സഹായകമായി.  രാജ്യത്തെ ഏറ്റവും മികച്ച അധ്യാപകര്‍ ഏതു സമയത്തും ഏതു ചോദ്യത്തിനം ഉത്തരം നല്‍കാന്‍ തയ്യാറായി കുട്ടികളുടെ വിളിപ്പുറത്ത് ഉണ്ടായിരുന്നു. തെല്ലും സംശയമില്ലാതെ എല്ലാ വിഷയങ്ങളുടെയും ആശയങ്ങള്‍ കൃത്യമായി പഠിക്കുവാനും അത് പരീക്ഷകളില്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുവാന്‍ സാധിച്ചതും ഈ നേട്ടങ്ങളുടെ ഒരു കാരണമായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡയറക്ടേഴ്സും, അദ്ധ്യാപകരും അവരുടെ വീടുകളിലെത്തി അനുമോദനം അറിയിച്ചു.

2024ലെ ജെ.ഇ.ഇ.അഡ്വാന്‍സ്ഡ് പരീക്ഷകള്‍ക്കുള്ള പുതിയ ബാച്ചുകള്‍ ജൂണ്‍ 26 മുതല്‍ ആരംഭിക്കുന്നു. ജെ.ഇ.ഇ.അഡ്വാന്‍സ്ഡ്, കീം, ജെ.ഇ.ഇ.മെയിന്‍ എന്നിവയുടെ റാങ്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക : www.brilliantpala.org. ഫോൺ : 0482-2206100

Content Summary : Brilliant Study Centre -  IIT - JEE Advanced 2023 - Toppers