ഏഷ്യ സർവകലാശാല റാങ്കിങ് 2023 : 48–ാം സ്ഥാനത്ത് ഐഐഎസ്സി, 95–ാം സ്ഥാനത്ത് എംജി സർവകലാശാല
ഏഷ്യയിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ ‘ഏഷ്യ സർവകലാശാല റാങ്കിങ് 2023’ ൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‍സി) 48–ാം സ്ഥാനത്ത്. കോട്ടയം എംജി സർവകലാശാല 95–ാം റാങ്കുമായി നേട്ടം സ്വന്തമാക്കി. അതേസമയം ഡൽഹി, ബോംബെ ഉൾപ്പെടെയുള്ള പല ഐഐടികളും ജെഎൻയു ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഈ വർഷം റാങ്കിങ്ങിൽ ഭാഗമായില്ല.

ന്യൂഡൽഹി ∙ ഏഷ്യയിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള ടൈംസ് ഹയർ എജ്യുക്കേഷന്റെ ‘ഏഷ്യ സർവകലാശാല റാങ്കിങ് 2023’ ൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‍സി) 48–ാം സ്ഥാനത്ത്. കോട്ടയം എംജി സർവകലാശാല 95–ാം റാങ്കുമായി നേട്ടം സ്വന്തമാക്കി. അതേസമയം ഡൽഹി, ബോംബെ ഉൾപ്പെടെയുള്ള പല ഐഐടികളും ജെഎൻയു ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഈ വർഷം റാങ്കിങ്ങിൽ ഭാഗമായില്ല.
Read Also : കേരള സർവകലാശാല ബിരുദ പ്രവേശനം: ഒന്നാം ഘട്ട അലോട്മെന്റ് ഇന്ന്
പട്ടികയിലെ ആദ്യ 200 ൽ രാജ്യത്തെ 18 സ്ഥാപനങ്ങൾ ഉൾപ്പെട്ടു. ആദ്യ 50 ൽ ഒരു സ്ഥാപനവും ആദ്യ 10 ൽ 4 സ്ഥാപനവുമുണ്ട്. ഐഐഎസ്‌സി കഴിഞ്ഞ വർഷത്തെ 42–ാം സ്ഥാനത്തു നിന്നു 48ലേക്കു പിന്തള്ളപ്പെട്ടുവെങ്കിൽ എംജി സർവകലാശാല 139ൽ നിന്നു 95–ാം സ്ഥാനത്തേക്കു കയറി.
എംജിക്കു കഴിഞ്ഞ വർഷം രാജ്യത്ത് 9–ാം സ്ഥാനമായിരുന്നു. ഇത്തവണ നാലാം സ്ഥാനം. 68-ാം സ്ഥാനത്തുള്ള ജെഎസ്എസ് അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചും (മൈസൂരു) 77-ാമതുള്ള ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആൻഡ് മാനേജ്മെന്റ് സ്റ്റഡീസുമാണ് (ഹിമാചൽപ്രദേശ്) രാജ്യത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചൈനയിലെ തിംഗ്വാ, പീകിങ് സർവകലാശാലകളാണ് ഏഷ്യൻ റാങ്കിങ്ങിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ മൂന്നാമതുണ്ട്.
Content Summary : Asia University Rankings 2023: IISc Claims Top Spot As India's Leading University, 18 Indian Universities In Top 200