കേന്ദ്രസർവകലാശാലകളിലെ ബിരുദപ്രവേശനത്തിനു പൊതു കൗൺസലിങ് വന്നേക്കും. അടുത്ത വർഷം മുതൽ നടപ്പാക്കാനുള്ള ആലോചന നടക്കുന്നതായി യുജിസി ഉദ്യോഗസ്ഥർ പറഞ്ഞു.

കേന്ദ്രസർവകലാശാലകളിലെ ബിരുദപ്രവേശനത്തിനു പൊതു കൗൺസലിങ് വന്നേക്കും. അടുത്ത വർഷം മുതൽ നടപ്പാക്കാനുള്ള ആലോചന നടക്കുന്നതായി യുജിസി ഉദ്യോഗസ്ഥർ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്രസർവകലാശാലകളിലെ ബിരുദപ്രവേശനത്തിനു പൊതു കൗൺസലിങ് വന്നേക്കും. അടുത്ത വർഷം മുതൽ നടപ്പാക്കാനുള്ള ആലോചന നടക്കുന്നതായി യുജിസി ഉദ്യോഗസ്ഥർ പറഞ്ഞു. 

Read Also : 15 സർക്കാർ നഴ്സിങ് സ്കൂളുകളിൽ പ്രവേശനം നേടാം

ADVERTISEMENT

നിലവിൽ സിയുഇടി–യുജി പൊതു പരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനമെങ്കിലും പ്രവേശനം ഓരോ സർവകലാശാലയും പ്രത്യേകം നടത്തുകയാണ്. പൊതുകൗൺസലിങ് നടപ്പാക്കുന്നതോടെ വിദ്യാർഥികളുടെയും സ്ഥാപനങ്ങളുടെയും അധികഭാരം കുറയുമെന്നാണു വിശദീകരണം. 

ADVERTISEMENT

എന്നാൽ ഡൽഹി യൂണിവേഴ്സിറ്റിയും മറ്റും ഇതിനു കീഴിൽ വരുമോ എന്നു വ്യക്തമല്ല. പുതിയ അധ്യയനവർഷം ബിരുദ ക്ലാസുകൾ ഓഗസ്റ്റ് 16ന് അകം ആരംഭിക്കണമെന്നു സർവകലാശാലകൾക്കു യുജിസി നിർദേശം നൽകി. 

ADVERTISEMENT

വിദ്യാർഥികൾ സ്ഥാപനം മാറുകയാണെങ്കിൽ ഫീസ് പൂർണമായി റീഫണ്ട് ചെയ്യണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

ഇക്കാര്യത്തിൽ കഴിഞ്ഞ വർഷം നൽ‌കിയ മാർഗരേഖ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.

Content Summary : UGC On Central University UG admission