സാമ്പത്തികമാന്ദ്യവും കൂട്ടപിരിച്ചുവിടലും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും ഐഐടികളിൽ മികച്ച പ്ലേസ്മെന്റ്. കോവിഡ് പ്രതിസന്ധി തിരിച്ചടിയായ കഴിഞ്ഞ 3 വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം സ്ഥിതി മെച്ചമായിരുന്നുവെന്നു മദ്രാസ്, ബോംബെ, ഡൽഹി ഐഐടികളിലെ അധ്യാപകർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സാമ്പത്തികമാന്ദ്യവും കൂട്ടപിരിച്ചുവിടലും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും ഐഐടികളിൽ മികച്ച പ്ലേസ്മെന്റ്. കോവിഡ് പ്രതിസന്ധി തിരിച്ചടിയായ കഴിഞ്ഞ 3 വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം സ്ഥിതി മെച്ചമായിരുന്നുവെന്നു മദ്രാസ്, ബോംബെ, ഡൽഹി ഐഐടികളിലെ അധ്യാപകർ പറയുന്നു.

Read Also : ഐഐടികളിൽ പഠിച്ചിറങ്ങുന്നവർ എങ്ങോട്ടുപോകുന്നു?; ഇഷ്ടം ഇന്ത്യയോ, വിദേശരാജ്യമോ?

ADVERTISEMENT

ഗൂഗിൾ, മെറ്റ, ആമസോൺ തുടങ്ങിയവ പിന്നാക്കം നിന്നെങ്കിലും ഇന്ത്യൻ ടെക്, സ്റ്റാർട്ടപ് കമ്പനികൾ കൂടുതൽ സജീവമായി. ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങിയ എൻജിനീയറിങ് കോർ മേഖലകളിലുള്ളവർക്ക് ഓഫർ വർധിച്ചതായി പറയുന്നു. കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾക്കുതന്നെയാണ് ഏറ്റവും ഉയർന്ന ഓഫർ ലഭിച്ചത്. എജ്യുക്കേഷൻ, ഫിനാൻസ് മേഖലകളിലും  പ്ലേസ്മെന്റ് വർധിച്ചു. 

ഹോങ്കോങ്, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്നുള്ള ഓഫറിലെ വർധനയും ശ്രദ്ധേയം. 23 ഐഐടികളിൽ ഡിസംബർ ആദ്യവാരം ആരംഭിച്ച പ്ലേസ്മെന്റ് നടപടികൾ ഈ മാസം അവസാനം പൂർത്തിയാകും.

ADVERTISEMENT

∙ ഐഐടി മദ്രാസ്: കഴിഞ്ഞവർഷം 1490 ഓഫർ ലഭിച്ചു. ഇക്കൊല്ലം മേയ് വരെ 1606 ഓഫർ. ടെക്സസ് ഇൻസ്ട്രമെന്റ്സ്, ബജാജ് ഓട്ടോ, ക്വാൽകോം, ജെപി മോർഗൻ, മോർഗൻ സ്റ്റാൻലി തുടങ്ങിയ കമ്പനികളായിരുന്നു പ്രധാനം. ‘അഗ്നികുൽ’ ഉൾപ്പെടെയുള്ള സ്റ്റാർട്ടപ്പുകൾ വൻതോതിൽ റിക്രൂട്മെന്റ് നടത്തി.

∙ ഐഐടി ബോംബെ: 3.67 കോടി രൂപ വരെയുള്ള വാർഷിക ശമ്പള ഓഫർ ഇക്കുറി ലഭിച്ചു.

∙ ഐഐടി ഡൽഹി: 70 വിദ്യാർഥികൾക്ക് ഒരു കോടിയിലേറെ രൂപയുടെ വാർഷിക ശമ്പള ഓഫർ ലഭിച്ചു. മൊത്തം ഓഫറുകൾ 1500 കവിഞ്ഞു.

∙ ഐഐടി ഗുവാഹത്തി: കഴിഞ്ഞവർഷം 1243 വിദ്യാർഥികൾക്കായി 954 ഓഫറാണു ലഭിച്ചതെങ്കിൽ ഇക്കുറി മേയ് വരെ 1429 വിദ്യാർഥികൾക്കായി 1070 ഓഫർ ലഭിച്ചു. 

ADVERTISEMENT

ആദ്യമായാണു 1000 കവിയുന്നത്. 

കഴിഞ്ഞവർഷം ഏറ്റവും ഉയർന്ന ശമ്പള ഓഫർ 2.05 കോടി രൂപ; ഇക്കുറി 2.40 കോടി രൂപ.

Content Summary : IIT Placements 2023: Top Tech Giants Stay Away From Campus Hiring, Computer Science Most Preferred