അക്കാദമിക് എഴുത്തും പ്രസിദ്ധീകരണവും: ശിൽപശാലയിൽ പങ്കെടുക്കാൻ അവസരം
പാലക്കാട് ∙ തിരുച്ചിറപ്പള്ളി എൻഐടിയും (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) തിരുവനന്തപുരം ഐഐഎസ്ടിയും (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി) ചേർന്ന് ‘അക്കാദമിക് എഴുത്തും പ്രസിദ്ധീകരണവും’ എന്ന വിഷയത്തിൽ നടത്തുന്ന ഓൺലൈൻ ശിൽപശാലയിലേക്ക് ജൂലൈ 22 വരെ അപേക്ഷിക്കാം.
Read Also : പ്രവേശനം റദ്ദാക്കിയാൽ ഫീസ് തിരികെ നൽകണം ; ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യുജിസി നിർദേശം
ഇന്ത്യയിലെ സർവകലാശാലകൾ, കോളജുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഹ്യുമാനിറ്റീസ്–സാമൂഹിക ശാസ്ത്ര അധ്യാപകർക്കും ഗവേഷകർക്കും ഗവേഷക–ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. രാജ്യാന്തര തലത്തിൽ നിന്നുള്ള വിദഗ്ധർ ക്ലാസ് നയിക്കും. ജൂലൈ 24 മുതൽ 28 വരെയാണു ശിൽപശാല.
പ്രഫ.ഹെഫ്സിബ ഇസ്രയേൽ (എഡിൻബറ യൂണിവേഴ്സിറ്റി, യുകെ), ഡോ. ജോൺ തോമസ് (ഐഐടി ഗുവാഹത്തി), ശിൽപ പാർഥൻ (ഇല്ലിനോയ്സ് ചിക്കാഗോ സർവകലാശാല), ഡോ.അപർണ ഈശ്വരൻ, ഡോ.അനിൽ ഗോപി (എംജി സർവകലാശാല), ഡോ. വി.ശാരദാ ദേവി (ഗവേഷക), ഡോ.വി.കെ. അശ്വതി (പഞ്ചാബ് ലവ്‍ലി പ്രഫഷനൽ സർവകലാശാല), വി.ശ്രീറാം (സിഡിഎസ് തിരുവനന്തപുരം), ഡോ.രാംനാഥ് രഘുനാഥൻ (ക്രൈസ്റ്റ് സർവകലാശാല, ബെംഗളൂരു) എന്നിവർ പരിശീലനം നൽകും.
അക്കാദമിക് ജേണൽ/ ബുക്ക് /തീസിസ് പബ്ലിക്കേഷൻ, രാജ്യാന്തര തലത്തിലുള്ള ഗവേഷണ ഫെലോഷിപ്പുകൾക്കു സമർപ്പിക്കാനുള്ള ഡ്രാഫ്റ്റുകൾ തയാറാക്കുന്ന വിധം, ഗവേഷണ രീതിശാസ്ത്രം, റഫറൻസ് മാനേജ്‌മന്റ് സോഫ്റ്റ്‌വെയർ, ഗവേഷണ എഴുത്തിലെ നിർമിതബുദ്ധി, ഗവേഷണവും എത്തനോഗ്രഫിയും, പീർ റിവ്യൂ എഴുതേണ്ടതെങ്ങനെ എന്നിവ ഉൾപ്പെടെ സംബന്ധിച്ച പരിശീലനം ലഭിക്കും.
റജിസ്ട്രേഷൻ വിവരങ്ങൾക്ക് ഫോൺ: ഡോ.അനു കുര്യാക്കോസ്: 8301099929. ഇമെയിൽ: academicww@gmail.com.
English Summary: Workshop on Academic writing and Publishing