സ്കൂളിൽ വിരിയുന്ന പൂക്കൾ കൊണ്ടു നാട്ടിൽ പൂക്കളമൊരുക്കാനൊരുങ്ങി കുട്ടികൾ; മോഹം പൂവിട്ടാൽ ഓണം കളർഫുൾ
Mail This Article
കുറുമ്പനാടം ∙ സെന്റ് ആന്റണീസ് എൽപി സ്കൂളിലെ വിദ്യാർഥികൾ തിരക്കിലാണ്. ഓണത്തിനു മുൻപ് പൂക്കളത്തിനുള്ള ബന്ദി റെഡിയാക്കണം. 240 മൂട് ബന്ദിയാണു സ്കൂൾ കോംപൗണ്ടിൽ നട്ടത്. 40 മൂട് വാടാമുല്ലയും നട്ടിട്ടുണ്ട്. ഓണത്തിനു വിളവെടുക്കാൻ പാകത്തിനാണ് ഇവ നട്ടതെന്നു പ്രധാനാധ്യാപകൻ ബിനു ജോയി പറഞ്ഞു. 240 മൂട് ബന്ദിയിൽ നിന്ന് ആയിരത്തിനു മുകളിൽ പൂക്കൾ ലഭിക്കുമെന്നാണു പ്രതീക്ഷ.
Read Also : ‘കേരള’യിലെ 4 വർഷ ബിരുദം : ഒരു ക്ലാസിൽ 20 കുട്ടികൾ; എൻട്രൻസ് ദേശീയതലത്തിൽ
സ്കൂളിൽ വിരിയുന്ന പൂക്കൾ കൊണ്ടു നാട്ടിൽ പൂക്കളമൊരുക്കാമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർഥികളും. മികവിന്റെ കൃഷിപാഠങ്ങൾ നേരത്തേ തന്നെ രചിച്ച കുറുമ്പനാടം സ്കൂൾ ആദ്യമായാണ് ഓണത്തിനു വേണ്ടി പൂക്കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി തുടങ്ങിയവ കൃഷി ചെയ്ത അതേ ഗ്രോബാഗിൽ തന്നെയാണു ബന്ദികൾ നട്ടത്. തുള്ളിനനയ്ക്കായും പൈപ്പുകൾ തയാറാക്കിയിട്ടുണ്ട്.
സ്കൂളിലെ 50 സെന്റ് സ്ഥലം കൃഷിക്കായി മാറ്റിവച്ചിട്ടുണ്ട്. ഇവിടെ പച്ചക്കറിക്കൃഷി ചെയ്യുന്നുണ്ട്. വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനാണ് എടുക്കുന്നത്. എൽകെജി മുതൽ നാലാം ക്ലാസു വരെ 360 വിദ്യാർഥികളാണു സ്കൂളിലുള്ളത്.
Content Summary : Flower farming at St. Antony's LPS Kurumpanadom