തിരുവനന്തപുരം∙ സംസ്ഥാനത്ത് ആദ്യമായി കേരള സർവകലാശാലയിൽ ഈ വർഷം ആരംഭിക്കുന്ന 4 വർഷ ബിരുദ കോഴ്സുകളിൽ ഓരോ കോഴ്സിലും പ്രവേശനം 20 കുട്ടികൾക്കു മാത്രമാകും. മികച്ച നിലവാരം ലക്ഷ്യമിട്ടാണിത്. ദേശീയ തലത്തിൽ പ്രവേശന പരീക്ഷ നടത്തിയാകും പ്രവേശനം. ഈ മാസം അവസാനത്തോടെ അപേക്ഷ ക്ഷണിക്കും. സെപ്റ്റംബറിൽ ക്ലാസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

Read Also : വിദ്യാർഥി കുടിയേറ്റം: ആശങ്കവേണ്ട, വെല്ലുവിളികളെ ഇങ്ങനെ നേരിടാം

നിലവിൽ ബിരുദാനന്തര ബിരുദ കോഴ്സുകളും ഗവേഷണവും മാത്രമുളള കാര്യവട്ടത്തെ യൂണിവേഴ്സിറ്റി ക്യാംപസിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള 4 വർഷ ബിരുദ കോഴ്സ് ആരംഭിക്കുന്നത്. ലാംഗ്വേജ് ആൻഡ് കമ്യൂണിക്കേഷൻ, പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ ബിഎ കോഴ്സുകളും ലൈഫ് സയൻസ് ബിഎസ്‌സി കോഴ്സുമാണ് തുടങ്ങുക. അധ്യാപകരെ ഒരു വർഷ കരാർ അടിസ്ഥാനത്തിൽ നിയമിക്കുമെന്നു വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ അറിയിച്ചു.

Content Summary : New four-year degree courses: Kerala University to invite applications this month