നന്നായി വളർന്നാലല്ലേ ഓണത്തിനു വിളവെടുക്കാനാകൂ; സ്കൂളിൽ പച്ചക്കറിക്കൃഷി ചെയ്ത് വിദ്യാർഥികൾ
Mail This Article
നെടുംകുന്നം ∙ സെന്റ് തെരേസാസ് എൽപി സ്കൂളിലെ വിദ്യാർഥികളുടെ ബ്രേക്ക് ടൈം സ്കൂൾ കോംപൗണ്ടിലാണ്. വെണ്ട, കാബേജ്, ചേന, ചേമ്പ്, ചീര തുടങ്ങി ഒരുവിധം പച്ചക്കറികളുടെ വിശേഷങ്ങൾ തിരക്കുകയാണ് അവർ. ഓണത്തിനു സദ്യവട്ടം ഒരുക്കാനുള്ള പച്ചക്കറികളാണ്. നന്നായി വളർന്നാലല്ലേ ഓണത്തിനു വിളവെടുക്കാനാകൂ.
Read Also : സ്കൂളിൽ വിരിയുന്ന പൂക്കൾ കൊണ്ടു നാട്ടിൽ പൂക്കളമൊരുക്കാനൊരുങ്ങി കുട്ടികൾ
സ്കൂളിലെ 10 സെന്റ് സ്ഥലം കൃഷിക്കായി മാറ്റിയിട്ടുണ്ടെന്നു പ്രധാനാധ്യാപിക സിസ്റ്റർ സെലിൻ ജേക്കബ് പറഞ്ഞു.കഴിഞ്ഞ വർഷമാണു നെടുംകുന്നം കൃഷിഭവന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലമായി കൃഷി ആരംഭിച്ചത്. പച്ചക്കറി നടാനുള്ള 102 ചട്ടികൾ കൃഷിഭവനിൽ നിന്നു ലഭിച്ചു.
തുള്ളിനന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓണത്തിനു വിളവെടുക്കുന്ന തരത്തിൽ കൃഷി ആദ്യമായിട്ടാണ്. സ്കൂളിലെ ജൈവ മാലിന്യം കംപോസ്റ്റാക്കുന്നുണ്ട്. ഇവയുടെ സ്ലറി വളമായി ഉപയോഗിക്കുന്നു. സ്കൂളിലെ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിലാണു പ്രവർത്തനം. ഒന്നു മുതൽ നാലാം ക്ലാസ് വരെ 330 വിദ്യാർഥികളാണു സ്കൂളിലുള്ളത്.
Content Summary : School students farming vegetables for the onam season