മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനായി നിരന്തരം പുതുക്കുന്ന വിദ്യാഭ്യാസമികവിന്റെ സെന്റ്ഗിറ്റ്സ് മാതൃക
കോളേജിന് ലഭിച്ച സ്വയംഭരണ അംഗീകാരത്തിലൂടെ, സെന്റ്ഗിറ്റ്സ് ഓട്ടോണമസ് കലാലയം ആറ് പുതിയ കോഴ്‌സുകൾ ഈ വർഷം മുതൽ ആരംഭിക്കുന്നു. എൻജിനീയറിങ് വിദ്യാഭ്യാസരംഗത്ത് രണ്ട് നൂതന കോഴ്സുകൾക്കാണ് തുടക്കം കുറിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെയും ഡീപ് ലേണിങ്ങിന്റെയും ഇൻറർനെറ്റ് ഓഫ് തിങ്ക്സിന്റെയും നൂതന മേഖലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ് ആണ് ആദ്യത്തേത്. സെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ രാജ്യം ഒരു കുതിപ്പിന് ഒരുങ്ങുന്ന ഈ കാലഘട്ടത്തിൽ വി.എൽ.എസ്.ഐ ഡിസൈൻ ആൻഡ് ടെക്നോളജിയിൽ സ്പെഷലൈസേഷനുള്ള ഇലക്ട്രോണിക്സ് എൻജിനീയറിങ് ബി.ടെക് ബ്രാഞ്ച് കൂടി ഈ വർഷം മുതൽ ആരംഭിക്കുകയാണ്. ചിപ്പ് ഡിസൈനിങ്ങിന്റെയും മാനുഫാക്ചറിങ്ങിന്റെയും അടിസ്ഥാനതത്വങ്ങളും സാങ്കേതിക പ്രായോഗിക പാഠങ്ങളും ഉൾക്കൊള്ളുന്ന ഈ ബ്രാഞ്ച്, കോർ ഇലക്ട്രോണിക്സ് ഏരിയകളിൽ ജോലി ചെയ്യാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്നു. നിലവിൽ കേരളത്തിൽ അപൂർവം കോളേജുകളിൽ മാത്രമുള്ള കേഡൻസ് പോലെയുള്ള ചിപ്പ് ഡിസൈൻ സോഫ്റ്റ്‌വെയറുകളും ഹാർഡ്‌വെയറുകളുമുള്ള അത്യാധുനിക ലാബുകളും ഗവേഷണ സൗകര്യങ്ങളും എംടെക് / ഗവേഷണ സൗകര്യങ്ങൾ കോളേജിൽ നിലവിലുണ്ട്. ഈ രണ്ടു കോഴ്‌സുകൾക്കും ഇപ്പോൾ എൻട്രൻസ് കമീഷണറുടെ പോർട്ടലിലൂടെ അലോട്ട്മെന്റിന് അപേക്ഷിക്കാവുന്നതാണ്.
പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ബിരുദപഠനം കൂടാതെ തന്നെ കോർപ്പറേറ്റ് രംഗത്തേക്ക് തികഞ്ഞ പ്രൊഫഷണൽ ആയി ഇറങ്ങാൻ സാധിക്കുന്ന രീതിയിൽ അഞ്ചുവർഷം നീണ്ടുനിൽക്കുന്ന ഇന്റഗ്രേറ്റഡ് എം.ബി.എ. കോഴ്സ്, ഈ വർഷം മുതൽ ആരംഭിക്കുന്നു. വിതരണ ശൃംഖലകൾ, ലോജിസ്റ്റിക് പ്രവർത്തനങ്ങൾ, അനുബന്ധ ബിസിനസ്സ് പ്രക്രിയകൾ എന്നിവയുടെ മാനേജ്മെന്റിലും ഒപ്റ്റിമൈസേഷനിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേക ബിസിനസ് ബിരുദമായ MBA in Logistics and Supply Chain Management എന്നതാണ് മാനേജ്മെൻറ് രംഗത്ത് ആരംഭിക്കുന്ന മറ്റൊരു പുതിയ കോഴ്സ്. ഓൺലൈൻ വ്യാപാരരംഗത്തേ വിതരണശൃംഖലകൾ, ഇൻവെന്ററി മാനേജ്മെന്റ്, വിതരണം, സംഭരണം എന്നിവയുടെ സങ്കീർണ്ണതകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ അറിവും വൈദഗ്ധ്യവുമുള്ളവരായി യുവാക്കളെ സജ്ജരാക്കുന്ന രീതിയിലാണ് ഈ കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി സെന്റ്ഗിറ്റ്സ് ആരംഭിച്ച നാലും വർഷം നീണ്ടുനിൽക്കുന്ന ബിരുദ കോഴ്സായ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസൈൻ) പ്രോഗ്രാമിനൊപ്പം രണ്ട് പുതിയ ഡിസൈൻ കോഴ്‌സുകൾ കൂടി പുതിയതായി ആരംഭിക്കുന്നു. ഇന്ററാക്ഷൻ ഡിസൈനിലെ ബാച്ചിലർ ഓഫ് ഡിസൈൻ (B Des Interaction Design), വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, സോഫ്റ്റ്‌വെയർ, മറ്റ് ഡിജിറ്റൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയിൽ ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഇന്റർഫേസുകൾ സൃഷ്ടിക്കുവാൻ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ആകർഷകമായ ഡിസൈനുകൾ തുടങ്ങിയവ സൃഷ്ടിക്കുവാൻ ശേഷിയുള്ള ബിരുദധാരികളെ സൃഷ്ടിക്കുന്ന പ്രോഗ്രാമാണ് പുതിയതായി തുടങ്ങുന്ന കമ്മ്യൂണിക്കേഷൻ ഡിസൈനിലെ ബാച്ചിലർ ഓഫ് ഡിസൈൻ (B Des Communication Design).
ഏറ്റവും പുതിയ സാങ്കേതികമുന്നേറ്റങ്ങളുടെയും ഉയർന്നുവരുന്ന നൂതന പ്രവണതകളുടെയുമൊപ്പം അപ്‌ഡേറ്റഡ് ആയി നിലനിൾക്കാൻ വ്യക്തികൾ ആജീവനാന്ത പഠനത്തിൽ ഏർപ്പെടണമെന്നതാണ് മാറിക്കൊണ്ടിരിക്കുന്ന ലോകം ആവശ്യപ്പെടുന്നത്. ഒരുകാലത്ത് ബിരുദത്തിലോ ഡിപ്ലോമയിലോ അവസാനിപ്പിച്ചിരുന്ന പരമ്പരാഗത വിദ്യാഭ്യാസ മാതൃക പുനർനിർവചിക്കപ്പെടുകയാണ്. ഉദ്യോഗാർത്ഥികൾക്ക് മത്സരാധിഷ്ഠിത ലോകത്തിൽ വിജയിക്കുന്നതിന് തുടർച്ചയായ നൈപുണ്യവും പുനർ നൈപുണ്യവികസനവും അനിവാര്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്തകാലത്തായി ഓൺലൈൻ കോഴ്സുകളും മൈക്രോ ക്രെഡൻഷ്യലുകൾ പോലുള്ള സൗകര്യമാർന്ന പഠന ഓപ്ഷനുകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്, വ്യക്തികളെ അവരുടെ കഴിവുകളും അറിവും വേഗതയിലും സൗകര്യത്തിലും അപ്ഡേറ്റ് ചെയ്യാൻ പ്രാപ്തരാക്കുന്നത്തിന് വേണ്ടിയാണ്.
ഓരോ വിദ്യാർത്ഥിക്കും സവിശേഷമാർന്ന ശക്തി-ദൗർബല്യങ്ങളും പഠനരീതികളും ഉണ്ടെന്നത് തിരിച്ചറിഞ്ഞുകൊണ്ട്, വിദ്യാഭ്യാസസങ്കല്പങ്ങൾ വ്യക്തിഗതമായ പഠനത്തിലേക്ക് ചുവടുവെച്ചുതുടങ്ങിയിരിക്കുന്നു. സാങ്കേതികവിദ്യയും ഡാറ്റയും പ്രയോജനപ്പെടുത്തി, വിദ്യാർത്ഥികൾക്ക് അവരുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന വിഷയങ്ങൾ അവരുടേതായ വേഗതയിൽ പഠിക്കാനും ഗവേഷണം ചെയ്യാനും അനുവദിക്കുന്നു. വിഷയത്തോടുള്ള സമീപനം, വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവ പ്രോത്സാഹിപ്പിക്കുവാൻ ഈ പുതിയ രീതി സഹായകരമാണ്. അധ്യാപകർ അഡാപ്റ്റീവ് ലേണിങ് ടെക്നോളജികളും ഡാറ്റ അനലിറ്റിക്സും സംയോജിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ ഭാവിസാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് സഹായകരമായ വ്യക്തിഗത നിർദ്ദേശങ്ങളും വിലയിരുത്തലും നൽകുന്നതിനും തുടക്കം കുറിച്ചുകഴിഞ്ഞു.
സ്വയംഭരണ സ്ഥാപനങ്ങൾ പലപ്പോഴും വ്യവസായങ്ങൾ, ബിസിനസ്സുകൾ, മറ്റ് ബാഹ്യ പങ്കാളികൾ എന്നിവരുമായി ശക്തമായ പങ്കാളിത്തം സ്ഥാപിചുവരുന്നതായി കാണാം. പുറംലോകവുമായി സജീവമായി ഇടപഴകുന്നതിലൂടെ, ഈ സ്ഥാപനങ്ങൾക്ക് അവരുടെ വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയും വ്യവസായ പ്രസക്തിയും വർദ്ധിപ്പിക്കുന്നത്തിന് സാധിക്കുന്നുണ്ട്. കൂടാതെ, ഗവേഷണ പ്രോജക്ടുകൾ ഏറ്റെടുക്കാനും പുതിയ ആശയങ്ങൾ പര്യവേക്ഷണം ചെയ്യാനും അറിവ് സൃഷ്ടിക്കുന്നതിന് സംഭാവന നൽകാനും അവർ അധ്യാപകരെയും വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കുന്നു. സ്വയംഭരണ സ്ഥാപനങ്ങൾ കർശനമായ ഗുണനിലവാര പരിശോധനാ സമ്പ്രദായങ്ങൾ പിന്തുടരുകയും അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് അക്രഡിറ്റേഷനായി പരിശ്രമിക്കുകയും ചെയ്യുന്നു. ഗുണനിലവാരത്തോടുള്ള ഈ പ്രതിബദ്ധത, അക്കാദമിക് മികവ് നിലനിർത്തുന്നുവെന്നും വിദ്യാർത്ഥികൾക്ക് ആവശ്യമായ വൈദഗ്ധ്യവും അറിവും നൽകുന്നുവെന്നും ഉറപ്പാക്കി, സ്ഥാപനത്തിന്റെ വിശ്വാസ്യതയുടെ സാധൂകരണമായി മാറുന്നു.
വിദ്യാഭ്യാസ, സാങ്കേതിക, മാനേജ്മെന്റ്, ബിസിനസ് രംഗങ്ങളിലെ പ്രതിഭാശാലികളായ നേതാക്കൾ ഒത്തുചേർന്ന് 2002 ൽ പാത്താമുട്ടം എന്ന ഗ്രാമീണാന്തരീക്ഷത്തിൽ ആരംഭിച്ച സെന്റ്ഗിറ്റ്സ് ഗ്രൂപ്പിന് ഇന്ന് അഞ്ച് കലാലയങ്ങൾ ആണ് ഉള്ളത്. എൻജിനീയറിങ് പഠനത്തിനായി സെന്റ്ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്ങ്, കൊമേഴ്‌സ്-ബിസിനസ് പഠനത്തിനായി സെയിന്റ്ഗിറ്റ്സ് കോളേജ് ഓഫ് അപ്ലൈഡ് സയൻസസ്, മാനേജ്മെൻറ് വിദ്യാഭ്യാസരംഗത്ത് സെന്റ്ഗിറ്റ്സ് ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, വിവരസാങ്കേതികവിദ്യമേഖലയിലെ പ്രായോഗികപഠനങ്ങൾക്കായി സെന്റ്ഗിറ്റ്സ് ഇൻസ്റ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡെസ്.) പഠനകേന്ദ്രമായ സെന്റ്ഗിറ്റ്സ്ഡിസൈൻ സ്‌കൂൾ എന്നിവയാണ് അതാത് മേഖലകളിൽ ഈടുറ്റ മുദ്ര പതിപ്പിച്ചിരിക്കുന്നത്.
ഓട്ടോണോമി (സ്വയംഭരണം) ലഭിച്ച കേരളത്തിലെ കലാലയങ്ങളിലൊന്നായ സെന്റ്ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്, എ.പി.ജെ അബ്ദുൽ കലാം ടെക്‌നോളോജിക്കൽ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. എൻജിനീയറിങ് പഠന ശാഖകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് (ഐ.ഇ) അക്രഡിറ്റേഷനും അഞ്ച് എൻജിനീയറിങ് ബ്രാഞ്ചുകൾക്കും, എംസിഎ, എം.ബി.എ കോഴ്സുകൾക്കും നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (എൻബിഎ) അംഗീകാരവും ലഭിച്ചിട്ടുള്ളതാണ്. B Tech, M Tech, Integrated MCA, MCA, MBA, ബി ഡിസൈൻ എന്നീ കോഴ്‌സുകളാണ് സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ നടന്നുവരുന്നത്. കൂടാതെ, സാങ്കേതിക-മാനേജ്‌മെൻറ് വിഷയങ്ങളിൽ സാങ്കേതികസർവകലാശാലയുടെ കീഴിൽ ഗവേഷണം ചെയ്യുന്നതിനുള്ള സൗകര്യവും ഈ സ്ഥാപനത്തിലുണ്ട്. പഠനശാഖകൾക്ക് അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ളതിനാൽ ഇവിടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് അന്താരാഷ്ട്രതലത്തിലുള്ള തൊഴിൽലഭ്യത പതിന്മടങ്ങ് വർധിക്കുന്നു
പാഠ്യപദ്ധതിയും അധ്യാപനരീതികളും മറ്റും സ്ഥാപനം കാലോചിതമായി രൂപപ്പെടുത്തി പരിഷ്കരിക്കുമെങ്കിലും ബിരുദം നൽകുന്നത് സാങ്കേതിക സർവ്വകലാശാല തന്നെയാണ്. സംസ്ഥാനത്തെ സാങ്കേതിക സർവ്വകലാശാലയായ കെടിയുവിന്റെ 2022-ലെ റിസൾട്ട് പ്രകാരം ബി.ടെക് ബിരുദത്തിനർഹരായ കേരളത്തിലെ നൂറ്റമ്പതോളം കോളേജുകളിലെ വിദ്യാർത്ഥികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ആദ്യ പതിനാലിനുള്ളിലാണ് സെന്റ്ഗിറ്റ്സ് നിലകൊള്ളുന്നത്. കൂടാതെ, മികച്ച വിദ്യാർത്ഥികൾക്ക് മാത്രം നിശ്ചിത മാനദണ്ഡങ്ങളിലൂടെ നേടാൻ കഴിയുന്ന ബി.ടെക് (ഓണേഴ്സ്) കോളേജിലെ നൂറ് പ്രതിഭകൾ കരസ്ഥമാക്കിയപ്പോൾ, ആ നേട്ടം കൈവരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് മൂന്നാമത് ആണെന്നത് സെന്റ്ഗിറ്റ്സ് കോളേജിൻറെ ഉയർന്ന റേറ്റിങ് വെളിവാക്കുന്നു.
വ്യാവസായിക വാണിജ്യ ലോകത്തിൻറെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഏറ്റവും പുതുമയുള്ള കോഴ്സുകളും അതിനു സഹായകരമാകുന്ന നൂതന വിദ്യാഭ്യാസ രീതിയും ആണ് സെന്റ്ഗിറ്റ്സ് പിന്തുടരുന്നത്. പരമ്പരാഗത കോഴ്സുകൾക്ക് പുറമേ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, ഫുഡ് ടെക്നോളജി, ബി.ഡിസൈൻ കോഴ്സുകൾ ആരംഭിച്ചത് അതിനു തെളിവാണ്. ഹാൻഡ്‌സ് ഓൺ ട്രെയിനിംഗും പരമ്പരാഗത ക്ലാസ്‌റൂം പഠനത്തിന്റെയും സമന്വയമാണ് ആധുനികകാലത്തെ വിദ്യാർത്ഥികൾക്ക് വേണ്ടത്. ഏറ്റവും പുതിയസാങ്കേതികവിദ്യകളിൽ വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി സ്ഥാപിതമായ സെൻറ്ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (എ.ഐ. ആൻഡ് എം. എൽ), ഏതു കോഴ്‌സിലുമുള്ള വിദ്യാർത്ഥികൾക്ക് നിർമ്മിതബുദ്ധി, മെഷീൻ ലേണിങ് എന്നീ അതിവേഗം വളരുന്ന മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നു. അന്താരാഷ്ട്ര രംഗത്തെ മുൻനിരസർവകലാശാലയായ അമേരിക്കയിലെ ലോവലിലുള്ള യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സുമായി ചേർന്ന് പഠന മേഖലയിൽ പുതിയ ഉയരങ്ങൾ താണ്ടുവാൻ ഉതകുന്ന ട്വിന്നിംഗ് പ്രോഗ്രാമുകൾ വിദ്യാർഥികൾക്ക് അവസരങ്ങളുടെ പുതു ലോകം തുറക്കുന്നു.പ്രോഗ്രാമുകൾ വിദ്യാർഥികൾക്ക് ആഗോളതലത്തിൽ അവസരങ്ങളുടെ പുതുലോകം തുറക്കുന്നു.
പബ്ലിക് സ്പീക്കിങ്, പ്രൊഫഷണൽ റൈറ്റിംഗ്, ബയോഡേറ്റ തയ്യാറാക്കൽ തുടങ്ങിയ സോഫ്റ്റ് സ്‌കില്ലുകളിലുള്ള പരിശീലനം വിദ്യാർഥികളുടെ നേതൃത്വപാടവം, ടീം വർക്ക്, ആശയവിനിമയശേഷി എന്നിവയുടെ വികസനത്തിന് സഹായിക്കുന്നു. കോളേജിലെ പ്രത്യേക ആഡ്-ഓൺ കോഴ്സുകളും വർക്ഷോപ്പുകളും സെമിനാറുകളും ഹാക്കത്തോണുകളും കമ്പനികൾക്ക് മുന്നിൽ സെന്റ്ഗിറ്റ്സ് വിദ്യാർഥികളുടെ റേറ്റിങ് ഉയർത്തിയിട്ടുണ്ട്. മികച്ച കമ്പനികളിൽ ഉയർന്ന പൊസിഷനുകളിൽ ജോലി ലഭിക്കുവാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന സുസജ്ജമായ പ്ലേസ്‌മെന്റ് ഡിപ്പാർട്ട്‌മെൻറ് വഴി ഇരുനൂറിലധികം കമ്പനികളിൽ സ്വദേശത്തും വിദേശത്തുമായി വിദ്യാർഥികൾ ജോലി നേടിയിട്ടുണ്ട്. ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, എംആർഎഫ്, ഇൻഫോസിസ്, ഐ.ടി.സി, ഫെഡറൽ ബാങ്ക് തുടങ്ങിയ പ്രമുഖ കമ്പനികൾ ക്യാംപസിൽ വന്ന് മിടുക്കരായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നു . ഐ.ബി.എം, ടി.സി.എസ്, ഈ.വൈ, ഡെലോയിറ്റ്, മാർലാബ്‌സ്, വിപ്രോ, എസ്.എ.പി ലാബ്‌സ്, ആമസോൺ, യു.എസ്.ടി ഗ്ലോബൽ, കോഗ്‌നിസൻറ്, മഹീന്ദ്രാ, ടാറ്റാ ELXSI, Entuple Technologies, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങി ലോക വ്യാവസായിക രംഗത്തെയും രാജ്യത്തെയും മുൻനിര കമ്പനികൾ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്തുവരുന്നു.
വ്യാവസായിക ലോകവുമായി നേരിട്ട് ബന്ധപ്പെട്ട്, തൊഴിൽലഭ്യത മുഖ്യഘടകം ആയിരിക്കുന്ന എൻജിനീയറിങ് വിദ്യാഭ്യാസ പദ്ധതിയിൽ കൃത്യസമയത്തുള്ള കോഴ്സ് പൂർത്തീകരണവും യഥാസമയത്തുള്ള ഫലപ്രഖ്യാപനവും സെന്റ്ഗിറ്റ്സ് ഓട്ടോണോമി കലാലയത്തിലെ വിദ്യാർത്ഥികളെ പഠനകാലയളവ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ജോലി നേടുവാൻ പ്രാപ്തരാക്കുന്നു. ഓട്ടോണോമസ് പദവിയിലൂടെ ലഭ്യമായ ഫ്ലെക്സിബിലിറ്റി ഇൻഡസ്ട്രിയുമായി കൂടുതൽ ശക്തമായ ബന്ധം ഉണ്ടാക്കുന്നതിനും അതുവഴി ഇന്റേൺഷിപ്പുകളും പ്ലേസ്മെന്റുകളും ഉറപ്പാക്കുന്നതിനും സെന്റ്ഗിറ്റ്സിനു സാധിക്കുന്നുണ്ട്.
വിദ്യാർത്ഥികളുടെ ഇടയിലെ പുതിയ ആവേശമായ സംരംഭകത്വവും നൂതന ആശയങ്ങളുടെ ആവിഷ്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യം ആരംഭകാലം മുതൽ കോളേജ് പിന്തുടർന്നുവരുന്നു.വിവിധ ഇന്ഡസ്ട്രികളുമായി യോജിച്ചു നടത്തുന്ന സൃഷ്ടി എന്ന ദേശീയ തലത്തിലുള്ള എൻജിനീയറിങ് പ്രോജക്ട് പ്രദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുക്കുന്നു.കൂടാതെ, കേരള സർക്കാരിൻറെ സ്റ്റാർട്ടപ്പ് മിഷൻ അംഗീകാരമുള്ള ഇൻറർനെറ്റ് ഓഫ് തിങ്സ് ലാബും ഫാബ് ലാബും വിദ്യാർത്ഥികളെ നവീന ടെക്നോളജികൾ ഉപയോഗിക്കുവാൻ പ്രാപ്തരാക്കുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ കീഴിൽ ഐടി, ഇലക്ട്രോണിക്സ്, അനുബന്ധ മേഖലകൾ എന്നിവയിൽ ഗവേഷണവും വികസനവും നടത്തുന്നതിനുള്ള സ്ഥാപനമായ സി-ഡാക്കുമായി കോളേജിലെ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും മാർഗനിർദേശങ്ങൾ നൽകുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു.കേന്ദ്ര സർക്കാരിൻറെ എഫ്.എസ്.എസ്.എ-യുടെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് സേഫ്റ്റി ട്രെയിനിങ് സർട്ടിഫിക്കേഷന്റെ അംഗീകൃത പരിശീലന കേന്ദ്രം കൂടിയാണ് സെന്റ്ഗിറ്റ്സ്.
വിദ്യാഭ്യാസരംഗത്തെ സൂക്ഷ്മാംശങ്ങളിൽ പോലും പുലർത്തുന്ന ഗുണനിലവാരമാണ് സെന്റ്ഗിറ്റ്സിന്റെ വിജയത്തിന് പിന്നിലെ അടിസ്ഥാനപാഠം. കഴിഞ്ഞ കാലഘട്ടങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ഓട്ടോണോമി പദവി, ഇൻഡസ്ട്രിക്കനുയോജ്യമായ സിലബസ് ഉണ്ടാക്കാൻ തങ്ങളെ പ്രാപതരാക്കിയെന്ന് സെന്റ്ഗിറ്റ്സ് ഡയറക്ടർ തോമസ്.ടി. ജോൺ അവകാശപ്പെടുന്നു. യു.ജി.സി മോഡൽ അനുസരിച്ചു ഓൺലൈനിൽ മറ്റു യൂണിവേഴ്സിറ്റികളിലെയും കോഴ്സെറാ, ലിങ്ക്ഡിൻ തുടങ്ങിയ പ്രമുഖ ഓൺലൈൻ എഡ്യുക്കേഷൻ പോർട്ടലുകളിലെയും കോഴ്സുകൾ ചെയ്യാനും കരിക്കുലം അനുവദിക്കുന്നുണ്ട്. മികച്ച വിദ്യാർഥികൾക്ക് പഠന ചെലവുകളുടെ ആയാസം കുറയ്ക്കാനായി നിരവധി സ്‌കോളർഷിപ്പുകൾ വർഷങ്ങളായി നൽകിവരുന്നുണ്ട്. തികച്ചും മത്സരാധിഷ്ഠിതമായ മേഖലയിൽ തങ്ങളുടേതായ ഇടം നേടുക മാത്രമല്ല 'ലേൺ ഗ്രോ എക്‌സൽ'എന്ന സ്ഥാപനത്തിൻറെ ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട് മികവിന്റെ പുതിയ പന്ഥാവുകളിലൂടെ സഞ്ചരിക്കുകയാണ് സെന്റ്ഗിറ്റ്സ്.
കൂടുതൽ വിവരങ്ങൾക്ക് ;
വിശദവിവരങ്ങൾക്ക് വിളിക്കുക : 8129400674
ഇ – മെയിൽ : admissions@saintgits.org
വെബ്‌സൈറ്റ് : https://saintgits.org
Content Summary : Saintgits Group of Institutions - Admissions 2023 - Apply Now