തിരുവനന്തപുരം / പാലക്കാട് ∙ അധ്യാപകരുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും കുറവു കാരണം ആലപ്പുഴ മെഡിക്കൽ കോളജിലെ 175 എംബിബിഎസ് സീറ്റുകളിൽ 150ന്റെയും മറ്റു 4 മെഡിക്കൽ കോളജുകളിലെ 18 പിജി സീറ്റുകളുടെയും അംഗീകാരം നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) റദ്ദാക്കി. പിജി സീറ്റുകളിൽ 7 വീതം പരിയാരം, തൃശൂർ ഗവ. മെഡിക്കൽ കോളജുകളിലാണ്; 2 വീതം സീറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലും കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിലുമാണ്. ആരോഗ്യ സർവകലാശാല എൻട്രൻസ് കമ്മിഷണർക്കു നൽകിയ യുജി/പിജി സീറ്റ് പട്ടികയിൽ നിന്ന് ഇവ ഒഴിവാക്കിയിട്ടുണ്ട്. 

Read Also : കേരള എംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഓപ്ഷൻ സമർപ്പിക്കാം 31ന് രാവിലെ 10 വരെ

അതേസമയം, കോളജുകൾ മെഡിക്കൽ കമ്മിഷന് അപ്പീൽ നൽകിയതിനെത്തുടർന്ന്, ആലപ്പുഴ മെഡിക്കൽ കോളജിനെ ഓൾ ഇന്ത്യ ക്വോട്ട പ്രവേശനം നടത്തുന്ന കോളജുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ആലപ്പുഴയിൽ അധ്യാപകർ 11% കുറവാണെന്നും സുരക്ഷാപ്രശ്നങ്ങളുണ്ടെന്നുമാണ് കമ്മിഷന്റെ പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ പൊതു സ്ഥലംമാറ്റവും സ്വകാര്യ പ്രാക്ടിസ് നടത്തിയവരുടെ സ്ഥലംമാറ്റവുമാണ് അധ്യാപകരുടെ കുറവിനു കാരണമായതെന്നു പ്രിൻസിപ്പൽ കമ്മിഷന് അയച്ച കത്തിൽ വിശദീകരിച്ചു.

പരിശോധന നടത്തുന്ന ദിവസത്തെ ഹാജരാണ് എൻഎംസി കണക്കിലെടുക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അപ്പോഴത്തെ കുറവനുസരിച്ച് കോഴ്സിന് അനുമതി നിഷേധിക്കുന്നുണ്ട്. ഈയിടെ 3 സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 450 സീറ്റിന്റെ അനുമതി കമ്മിഷൻ തടഞ്ഞുവച്ചിരുന്നെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചതിനാൽ ഇവ പുനഃസ്ഥാപിച്ചു.

Content Summary : Recognition of 150 MBBS seats in Kerala's Alappuzha medical college cancelled

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT