ഡിയു ബിരുദ പ്രവേശനം : കേരളത്തിൽ നിന്ന് 3,837 അപേക്ഷകർ
ന്യൂഡൽഹി ∙ ഡൽഹി സർവകലാശാല ബിരുദ പ്രവേശനത്തിന് കേരളത്തിൽ നിന്ന് ഇക്കുറി അപേക്ഷിച്ചതു 3,837 വിദ്യാർഥികൾ. ഡിയുവിന്റെ ആദ്യ മെറിറ്റ് പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. 71,000 സീറ്റുകളാണുള്ളത്. സിയുഇടി–യുജി പ്രവേശന പരീക്ഷയിൽ സ്കോർ ഉയർന്ന പശ്ചാത്തലത്തിൽ പ്രവേശനം കടുക്കുമെന്നാണു വിലയിരുത്തൽ. ഏറ്റവും കൂടുതൽ

ന്യൂഡൽഹി ∙ ഡൽഹി സർവകലാശാല ബിരുദ പ്രവേശനത്തിന് കേരളത്തിൽ നിന്ന് ഇക്കുറി അപേക്ഷിച്ചതു 3,837 വിദ്യാർഥികൾ. ഡിയുവിന്റെ ആദ്യ മെറിറ്റ് പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. 71,000 സീറ്റുകളാണുള്ളത്. സിയുഇടി–യുജി പ്രവേശന പരീക്ഷയിൽ സ്കോർ ഉയർന്ന പശ്ചാത്തലത്തിൽ പ്രവേശനം കടുക്കുമെന്നാണു വിലയിരുത്തൽ.
Read Also : പ്രഫഷനലുകൾക്കും ബി ടെക്, ബിഇ കോഴ്സുകൾ പഠിക്കാൻ അവസരം
ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചിരിക്കുന്നതു കിരോരി മാൾ കോളജിലേക്കാണ്– 1,61,533. ഹിന്ദു കോളജാണു തൊട്ടു പിന്നിൽ– 1,58,548. ഹൻസ് രാജ് കോളജ് (1,57,162), രാംജാസ് കോളജ് (1,56,068) എന്നിവ തൊട്ടുപിന്നിലുണ്ട്. ഓഗസ്റ്റ് 1 ന് വൈകിട്ട് 5 മുതൽ 4നു വൈകിട്ട് 5 വരെ ലഭിച്ച സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കാൻ വിദ്യാർഥികൾക്ക് അവസരമുണ്ട്.
കോളജുകൾ അഡ്മിഷൻ ഉറപ്പാക്കുക 5നാണ്.6നു വൈകിട്ട് 5 വരെ ഫീസ് അടയ്ക്കാം. ഒഴിവുള്ള സീറ്റുകളിലേക്കായി രണ്ടാംഘട്ട പട്ടിക ഓഗസ്റ്റ് 7നു പ്രസിദ്ധീകരിക്കും. അപേക്ഷയിൽ മുന്നിലുള്ള ബോർഡുകൾ: സിബിഎസ്ഇ (1,98,490), സിഐഎസ്‌സിഇ (9,413), ബിഹാർ ബോർഡ് (7,880), യുപി ബോർഡ്(7,622), രാജസ്ഥാൻ (3,568), ഹരിയാന (2,490), കേരള (2,354), ജമ്മു കശ്മീർ സംസ്ഥാന ബോർഡ് (1,636), മധ്യപ്രദേശ്– (1,595), ജാർഖണ്ഡ് (1,267).
Content Summary : DU Admission 2023