പ്ലസ്ടുക്കാർക്ക് പാരാമെഡിക്കൽ ഡിപ്ലോമ : അപേക്ഷ ആഗസ്റ്റ് 7 മുതൽ 26 വരെ
12–ാം ക്ലാസിൽ നിർദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്ക് നോക്കിയാണു പ്രവേശനം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാത്‌സ് ഐച്ഛിക വിഷയങ്ങളായി പ്ലസ്ടുവോ എ,ബി ഗ്രൂപ്പുകളിൽ വിഎച്ച്എസ്ഇയോ ജയിച്ചവർക്ക് ഡിഫാമിന് അപേക്ഷിക്കാം. മറ്റു കോഴ്സുകളിലെ പ്രവേശനത്തിന് ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് പ്ലസ്ടുവിൽ മൊത്തം 40% മാർക്കു വേണം. പട്ടികവിഭാഗമെങ്കിൽ 35%. ഇതേ തോതിൽ മാർക്കുള്ള വിഎച്ച്എസ്‌ഇക്കാർക്കും പ്രവേശനമുണ്ട്.

കേരളത്തിലെ സർക്കാർ / സ്വാശ്രയ സ്‌ഥാപനങ്ങളിലെ 16 ഫാർമസി / ഹെൽത്ത് ഇൻസ്പെക്ടർ / പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേക്ക് ആഗസ്റ്റ് 7 മുതൽ 26 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.lbscentre.kerala.gov.in
യോഗ്യത: പ്രവേശനപരീക്ഷയില്ല. 12–ാം ക്ലാസിൽ നിർദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്ക് നോക്കിയാണു പ്രവേശനം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി / മാത്‌സ് ഐച്ഛിക വിഷയങ്ങളായി പ്ലസ്ടുവോ എ,ബി ഗ്രൂപ്പുകളിൽ വിഎച്ച്എസ്ഇയോ ജയിച്ചവർക്ക് ഡിഫാമിന് അപേക്ഷിക്കാം. മറ്റു കോഴ്സുകളിലെ പ്രവേശനത്തിന് ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് പ്ലസ്ടുവിൽ മൊത്തം 40% മാർക്കു വേണം. പട്ടികവിഭാഗമെങ്കിൽ 35%. ഇതേ തോതിൽ മാർക്കുള്ള വിഎച്ച്എസ്‌ഇക്കാർക്കും പ്രവേശനമുണ്ട്.
Read Also : ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കാം; ഡ്രോൺ പറത്തും മുൻപ് നിർബന്ധമായും അറിയണം ഇക്കാര്യങ്ങൾ
ഇത്രയും മാർക്കോടെ മെഡിക്കൽ ലാബ് ടെക്നോളജി, ബയോമെഡിക്കൽ എക്വിപ്മെന്റ്, ഇസിജി, ഓഡിയോമെട്രി എന്നിവ ഐഛികമായെടുത്ത് വിഎച്ച്എസ്‌ഇ ജയിച്ചവർക്ക് െമഡിക്കൽ ലാബ് / ഓപ്പറേഷൻ തിയറ്റർ / കാർഡിയോ വാസ്ക്യുലർ ഡിപ്ലോമ പ്രോഗ്രാമുകളിലെ സംവരണത്തിന് അർഹതയുണ്ട്.
പ്രായം: 2023 ഡിസംബർ 31ന് 17 വയസ്സു തികയണം. ഉയർന്ന പ്രായപരിധിയില്ല. സർവീസ് ക്വോട്ടക്കാർക്കു പ്രായത്തിന്റെ കാര്യത്തിൽ പ്രത്യേക നിബന്ധനയുണ്ട്.
അപേക്ഷ: വിവിധ സ്ഥാപനങ്ങളിലെ വ്യത്യസ്ത കോഴ്‌സുകളിലേക്ക് ഒറ്റ അപേക്ഷ മതി. ഒന്നിലേറെ അപേക്ഷ പാടില്ല. ജനറൽ അപേക്ഷകർക്കും സർവീസ് ക്വോട്ടക്കാർക്കും അപേക്ഷാഫീ 400 രൂപ; പട്ടികവിഭാഗമെങ്കിൽ 200 രൂപ. ഫീസ് ഓൺലൈനായോ വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കി ശാഖ വഴിയോ അടയ്ക്കാം. സർവീസ് ക്വോട്ടക്കാർ സർക്കാർ ട്രഷറിയിലാണ് ഫീസ് അടയ്ക്കേണ്ടത്.
സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും അപ്‌ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്തു സൂക്ഷിക്കുകയും വേണം. ആപ്ലിക്കേഷൻ നമ്പർ, റജിസ്ട്രേഷൻ ഐഡി, പാസ്‌വേഡ് എന്നിവ സൂക്ഷിച്ചുവയ്ക്കണം. സ്പോർട്സ് ക്വോട്ട അപേക്ഷകർ ഓൺലൈൻ അപേക്ഷയുടെ ഫോട്ടോകോപ്പി ബന്ധപ്പെട്ട വകുപ്പിനും അയച്ചുകൊടുക്കണം.
സംവരണം: പ്രഫഷനൽ കോഴ്‌സുകൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സംവരണക്രം പാലിക്കും. ഭിന്നശേഷിക്കാർക്ക് 5% സംവരണമുണ്ട്.സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിൽ മുന്നാക്ക സംവരണമില്ല; മെറിറ്റ് 60%, പിന്നാക്കം 30%, പട്ടികവിഭാഗം 10% എന്ന ക്രമം പാലിക്കും. ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നോമിനികൾ, ജുവനൈൽ/ സാമൂഹികക്ഷേമ സ്ഥാപനങ്ങളുടെ നോമിനികൾ എന്നിവർക്കും വിഎച്ച്‌എസ്‌ഇ, സാനിറ്ററി ഇൻസ്‌പെക്ടർ, സ്‌പോർട്‌സ്, വിമുക്‌തഭട ക്വോട്ടകളിലുള്ളവർക്കും ഏതാനും സീറ്റുകൾ നീക്കിവച്ചിട്ടുണ്ട്.
പ്രവേശനം: ട്രയൽ അലോട്മെന്റിനുശേഷം മൂന്നു റൗണ്ട് അലോട്മെന്റുകളുണ്ടാകും. സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളുടെ പട്ടിക കോഴ്സ് തിരിച്ച് വെബ്സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. എൽബിഎസ് സെന്ററിനാണ് പ്രവേശനച്ചുമതല. LBS Centre for Science & Technology, Palayam, Thiruvananthapuram - 695033; ഫോൺ : 0471-2560364.
കോഴ്സ് ദൈർഘ്യം: ഡി.ഫാമിന് രണ്ടു വർഷത്തെ കോഴ്സിനു പുറമേ 3 മാസം പ്രാക്ടിക്കൽ ട്രെയിനിങ്ങുമുണ്ട്. ഡയാലിസിസ് ടെക്‌നോളജിക്ക് ഒരു വർഷം ഇന്റേൺഷിപ്പടക്കം 2 വർഷം. ഓപ്പറേഷൻ തിയറ്റർ / ന്യൂറോ ടെക്നോളജി / എൻഡോസ്‌കോപിക് ടെക്‌നോളജി എന്നിവയ്ക്ക് 6 മാസ ഇന്റേൺഷിപ്പടക്കം രണ്ടര വർഷവും, റേഡിയോ ഡയഗ്നോസിസ് & റേഡിയോ തെറപ്പിക്കു 3 വർഷവുമാണ് ദൈർഘ്യം. മറ്റു കോഴ്സുകളെല്ലാം രണ്ടു വർഷം.
Content Summary : Apply now for a paramedical diploma course