ഐഐഎമ്മുകളിലേക്ക് ‘ക്യാറ്റ്’ : പരീക്ഷ നവംബർ 26ന്; അപേക്ഷ അടുത്തമാസം 13 വരെ
കോഴിക്കോട്ട് ഉൾപ്പെടെയുള്ള ഐഐഎമ്മുകളിലെ പോസ്റ്റ്–ഗ്രാജ്വേറ്റ് / ഫെലോ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ ‘ക്യാറ്റി’ന് (കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്) സെപ്റ്റംബർ 13നു വൈകിട്ട് 5 വരെ അപേക്ഷിക്കാം.
കോഴിക്കോട്ട് ഉൾപ്പെടെയുള്ള ഐഐഎമ്മുകളിലെ പോസ്റ്റ്–ഗ്രാജ്വേറ്റ് / ഫെലോ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ ‘ക്യാറ്റി’ന് (കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്) സെപ്റ്റംബർ 13നു വൈകിട്ട് 5 വരെ അപേക്ഷിക്കാം.
കോഴിക്കോട്ട് ഉൾപ്പെടെയുള്ള ഐഐഎമ്മുകളിലെ പോസ്റ്റ്–ഗ്രാജ്വേറ്റ് / ഫെലോ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ ‘ക്യാറ്റി’ന് (കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്) സെപ്റ്റംബർ 13നു വൈകിട്ട് 5 വരെ അപേക്ഷിക്കാം.
കോഴിക്കോട്ട് ഉൾപ്പെടെയുള്ള ഐഐഎമ്മുകളിലെ പോസ്റ്റ്–ഗ്രാജ്വേറ്റ് / ഫെലോ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ ‘ക്യാറ്റി’ന് (കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്) സെപ്റ്റംബർ 13നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. www.iimcat.ac.in. നവംബർ 26നു മൂന്നു ഷിഫ്റ്റുകളിലായാണു പരീക്ഷ. ജനുവരി രണ്ടാം വാരം ഫലം പ്രതീക്ഷിക്കാം.
Read Also : ഒരു ലക്ഷം രൂപ വരെ പിഴ ലഭിക്കാം; ഡ്രോൺ പറത്തും മുൻപ് നിർബന്ധമായും അറിയണം ഇക്കാര്യങ്ങൾ
50% മാർക്കുള്ള ബിരുദധാരികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം; പട്ടിക, ഭിന്നശേഷി വിദ്യാർഥികൾക്ക് 45% മാർക്ക്. നിശ്ചിത മാർക്കോടെ സിഎ, സിഎസ്, കോസ്റ്റ് അക്കൗണ്ടൻസി അംഗത്വം നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷാഫീ: 2400 രൂപ; പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് 1200 രൂപ.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ. മുൻഗണനാക്രമത്തിൽ 6 കേന്ദ്രങ്ങൾ നിർദേശിക്കാം. സൈറ്റിൽനിന്ന് ഒക്‌ടോബർ 25 മുതൽ അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ മൂന്നു ഭാഗങ്ങൾ – വെർബൽ എബിലിറ്റി & ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ, ഡേറ്റാ ഇന്റർപ്രെട്ടേഷൻ & ലോജിക്കൽ റീസണിങ്, ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും അല്ലാത്തവയുമുണ്ട്.
എല്ലാ ഉത്തരങ്ങൾക്കും മൂന്നു മാർക്ക് വീതം. മൾട്ടിപ്പിൾ ചോയ്സിൽ ഉത്തരം തെറ്റെങ്കിൽ ഒരു മാർക്ക് കുറയ്ക്കും. മൾട്ടിപ്പിൾ ചോയ്സ് അല്ലാത്ത ചോദ്യങ്ങൾക്ക് ഉത്തരം ടൈപ് ചെയ്യണം. കണക്കു കൂട്ടാൻ സ്ക്രീനിൽ കാൽക്കുലേറ്ററുണ്ട്. സ്വന്തമായി കാൽക്കുലേറ്റർ കൊണ്ടുപോകാനാകില്ല. ഒക്ടോബർ അവസാനത്തോടെ സൈറ്റിൽ മോക് ടെസ്റ്റ് സൗകര്യം ലഭ്യമാകും.
സംശയപരിഹാരത്തിനു സൈറ്റിൽ ‘എഫ്എക്യൂ’ ഉണ്ട്. അപേക്ഷാഘട്ടത്തിൽ ബുദ്ധിമുട്ടുണ്ടായാലോ അപേക്ഷിച്ചശേഷം കൺഫർമേഷൻ ഇമെയിൽ ലഭിച്ചില്ലെങ്കിലോ ബന്ധപ്പെടേണ്ട ഇമെയിൽ: cathelpdesk@iimcat.co.in. ഹെൽപ് െഡസ്ക് നമ്പർ: 18002108720 സിലക്‌ഷൻ വെവ്വേറെ ഓരോ ഐഐഎമ്മിനും സ്വന്തം സിലക്‌ഷൻ രീതിയുണ്ട്. ക്യാറ്റ് സ്കോറിനു പുറമേ പ്രത്യേക എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ, അക്കാദമികചരിത്രം, ജോലിപരിചയം, ജെൻഡർ എന്നിവയും പരിഗണിച്ചാകാം തിരഞ്ഞെടുപ്പ്.
ഐഐഎമ്മുകളല്ലാത്ത ചില ബിസിനസ് സ്‌കൂളുകളും ക്യാറ്റ് സ്കോർ പ്രവേശനത്തിനു പരിഗണിക്കുന്നുണ്ട്. ഇവയുടെ സംസ്ഥാനം തിരിച്ചുള്ള പട്ടിക സൈറ്റിലുണ്ട്. കേരളത്തിൽ ഒരു സ്ഥാപനമേയുള്ളൂ. തമിഴ്നാട്ടിൽ മൂന്നും കർണാടകയിൽ രണ്ടും സ്ഥാപനങ്ങളുണ്ട്.
Content Summary : CAT 2023 Exam: Registration Started