ദേശീയ ബിരുദ എൻട്രൻസായ സിയുഇടി–യുജിയിലെ സ്കോറിന്റെ അടിസ്ഥാനത്തിൽ അലോട്മെന്റ് ലഭിച്ച് കോളജുകളിൽ ഫീസ് അടയ്ക്കാൻ ശ്രമിക്കുമ്പോഴാണ് തടസ്സം നേരിടുന്നത്. കേരളത്തിൽ പ്ലസ്ടു കൊമേഴ്സിൽ അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി വിത്ത് സ്റ്റാറ്റിസ്റ്റിക്സ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ നൽകുന്നുണ്ട്. എന്നാൽ ഇവ, ഡിയു അനുവദിച്ച അക്കൗണ്ടൻസിക്കു തുല്യമല്ലെന്നു പറഞ്ഞാണ് കോളജുകൾ അപേക്ഷ തള്ളുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഡൽഹി സർവകലാശാലയിലെ (ഡിയു) ബിരുദ പ്രവേശന നടപടികളിൽ മലയാളി വിദ്യാർഥികൾക്കുനേരെ വിവേചനമെന്നു പരാതി. കേരള ഹയർ സെക്കൻഡറി ബോർഡിൽ കൊമേഴ്സ് പഠിച്ച പലർക്കും ബികോം പ്രവേശനം നിഷേധിച്ചെന്നാണ് ആരോപണം. 

Read Also : ഐഐഎമ്മുകളിലേക്ക് ‘ക്യാറ്റ്’ : പരീക്ഷ നവംബർ 26ന്; അപേക്ഷ അടുത്തമാസം 13 വരെ

ADVERTISEMENT

ദേശീയ ബിരുദ എൻട്രൻസായ സിയുഇടി–യുജിയിലെ സ്കോറിന്റെ അടിസ്ഥാനത്തിൽ അലോട്മെന്റ് ലഭിച്ച് കോളജുകളിൽ ഫീസ് അടയ്ക്കാൻ ശ്രമിക്കുമ്പോഴാണ് തടസ്സം നേരിടുന്നത്. കേരളത്തിൽ പ്ലസ്ടു കൊമേഴ്സിൽ അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടൻസി വിത്ത് സ്റ്റാറ്റിസ്റ്റിക്സ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ നൽകുന്നുണ്ട്. എന്നാൽ ഇവ, ഡിയു അനുവദിച്ച അക്കൗണ്ടൻസിക്കു തുല്യമല്ലെന്നു പറഞ്ഞാണ് കോളജുകൾ അപേക്ഷ തള്ളുന്നത്. 

ADVERTISEMENT

സർട്ടിഫിക്കറ്റുകളും മറ്റും പരിശോധിച്ച് കോളജുകൾ പ്രവേശനം അന്തിമമാക്കേണ്ട അവസാന ദിവസങ്ങളിലാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചതെന്നും വിദ്യാർഥികൾ പറയുന്നു. ഫലത്തിൽ ഇവർക്ക് ആദ്യ റൗണ്ട് അലോട്മെന്റിൽ കോളജിൽ ചേരാനായില്ല. ആദ്യ റൗണ്ട് കഴിഞ്ഞ് ഒഴിവുള്ള സീറ്റുകളിലേക്കാണു രണ്ടാം അലോട്മെന്റ് നടക്കുന്നതെന്നതിനാലും ഹയർ ഓപ്ഷൻ നൽകിയിട്ടുള്ള കോളജുകളിൽ മാത്രമേ ഇനി അവസരം ലഭിക്കൂ എന്നതിനാലും പലർക്കും അവസരം നഷ്ടപ്പെട്ടേക്കുമെന്നും ആശങ്കയുണ്ട്. 

ADVERTISEMENT

രണ്ടുകൊല്ലം മുൻപും സമാന പ്രശ്നമുണ്ടായിരുന്നു. അന്നു കേരള സർക്കാർ ഇടപെടുകയും പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തുല്യത സാക്ഷ്യപ്പെടുത്തി നോട്ടിസ് ഇറക്കുകയും ചെയ്തതോടെയാണു പ്രവേശനം അനുവദിച്ചത്. എന്നാൽ ഇക്കുറി ആദ്യ ഘട്ട അലോട്മെന്റ് പൂർത്തിയായതിനാൽ പല വിദ്യാർഥികളും പ്രതിസന്ധിയിലാണ്. 

ഒഴിവുള്ള സീറ്റുകൾ ഇന്നറിയാം ഡൽഹി സർവകലാശാലയിൽ ആദ്യ അലോട്മെന്റിനുശേഷം ഒഴിവുള്ള ബിരുദ സീറ്റുകളുടെ എണ്ണം ഇന്നു പ്രസിദ്ധീകരിക്കും. ആദ്യ അലോട്മെന്റ് ലഭിച്ചവർക്കു ഫീസ് അടയ്ക്കാനുള്ള സമയം ഇന്നലെ കഴിഞ്ഞു. രണ്ടാം അലോട്മെന്റ് പട്ടിക 10നു പ്രസിദ്ധീകരിക്കും.

Content Summary : Kerala State Board Students Faced issues in the Delhi University Admission process