‘ഹൃദയ’ത്തിലെ അരുണിനെപ്പോലെ ഇനി കാത്തിരിപ്പ്; കേരളത്തിലെ ആദ്യ ‘സീക്രട്ട് ആലി’ തുറന്നു
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ അവതരിപ്പിച്ച അരുൺ എന്ന കഥാപാത്രം സീക്രട്ട് ആലി തുറക്കുന്ന ദൃശ്യം കണ്ട് കണ്ണുനിറയാത്ത എൻജിനീയറിങ് വിദ്യാർഥികൾ ഉണ്ടാവില്ല. ഒരു കാലത്ത് എല്ലാമെല്ലാമായിരുന്ന കലാലയത്തിലേക്ക് വർഷങ്ങൾക്കു ശേഷം തിരികെയെത്തുമ്പോൾ മനസ്സിലെത്തുന്ന ഗൃഹാതുരതയുടെ നൂറു നൂറോർമകളാണ് ആ ഒരൊറ്റ സീനിലൂടെ വിനീത് ശ്രീനിവാസൻ പ്രേക്ഷകരിലേക്കെത്തിച്ചത്.

പീരുമേട് ∙ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ അവതരിപ്പിച്ച അരുൺ എന്ന കഥാപാത്രം തന്റെ കോളജിലെ സീക്രട്ട് ആലി റൂം തുറക്കുന്ന സീനിൽ കണ്ണുനിറയാത്ത എൻജിനീയറിങ് വിദ്യാർഥികൾ ഉണ്ടാവില്ല. ഒരു കാലത്ത് എല്ലാമെല്ലാമായിരുന്ന കലാലയത്തിലേക്ക് വർഷങ്ങൾക്കു ശേഷം തിരികെയെത്തുമ്പോൾ മനസ്സിലെത്തുന്ന ഗൃഹാതുരതയുടെ നൂറുനൂറോർമകളാണ് ആ ഒരൊറ്റ സീനിലൂടെ വിനീത് പ്രേക്ഷകരിലേക്കെത്തിച്ചത്.
Read Also : ഈ സ്കൂളിൽ പിള്ളേർക്കു മാത്രമല്ല അധ്യാപകർക്കുമുണ്ട് ഹോം വർക്ക്
കൗമാരത്തിന്റെ സ്വപ്നങ്ങളും പ്രണയങ്ങളും കാൽപനികതയും കുറിച്ചുവച്ച സീക്രട്ട് ആലി എന്ന മുറി തുറക്കാനുള്ള കാത്തിരിപ്പിന് സൗഹൃദത്തിന്റെ ചൂടുണ്ട്, പ്രണയച്ചൂരുണ്ട്, അതിലുപരി പ്രതീക്ഷയുടെ നനുത്ത തണുപ്പു കൂടിയുണ്ട്. ആ സിനിമ കണ്ടിറങ്ങിയ ആർട്‌സ് കോളജ് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ അത്തരമൊരു മുറി തങ്ങളുടെ കോളജിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടാകും. വിദ്യാർഥികളുടെ മനസ്സു കണ്ട് അത്തരമൊരു ആഗ്രഹം യാഥാർഥ്യമാക്കുകയാണ് പീരുമേട് എംബിസി എൻജിനീയറിങ് കോളജ് അധികൃതർ.
വർഷത്തിൽ ഒരു ദിവസം മാത്രം തുറക്കാൻ അനുവാദമുള്ള സീക്രട്ട് ആലി മുറി എംബിസിയുടെ ക്യാംപസിലും സജ്ജീകരിച്ചിരിക്കുകയാണ് കോളജ് അധികൃതർ. വിദ്യാർഥികൾക്ക് ഈ കലാലയത്തിൽ നിന്നു ലഭിച്ച അനുഭവങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഈ മുറിയുടെ ചുവരുകളിൽ കുറിക്കാം. വർഷങ്ങൾക്കു ശേഷം കോളജിൽ എത്തി മുറി തുറന്ന് ഈ ചുവരെഴുത്തുകൾ കാണാനുള്ള സൗകര്യവും കോളജ് അധികൃതർ ഉറപ്പു നൽകുന്നുണ്ട്.
കേരളത്തിലെ ആദ്യ ‘സീക്രട്ട് ആലി റൂം’ ആണ് എംബിസിയിൽ ഒരുക്കിയിരിക്കുന്നതെന്ന് കോളജ് ഡയറക്ടർ പ്രിൻസ് വർഗീസ് പറഞ്ഞു. 2023 ൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ മുറിയിൽ പ്രവേശിച്ച് അവരുടെ അനുഭവങ്ങൾ കുറിക്കുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. വി. ഐ. ജോർജ്, വൈസ് പ്രിൻസിപ്പൽ പ്രഫ. എലിയാസ് ജാൻസൺ, ഓഫിസ് മാനേജർ ഫാ. ജോൺ സാമുവൽ എന്നിവർ പങ്കെടുത്തു.
Content Summary : MBC College of Engineering and Technology Peermade opens secret Alley