10,12 ക്ലാസുകളിൽ 2 പൊതു പരീക്ഷ എന്നതടക്കം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലെ വിവിധ ശുപാർശകളെ പൊതുവേ അംഗീകരിക്കുമ്പോഴും കേരള സിലബസ് സ്കൂളുകളിൽ അവ പെട്ടെന്നു നടപ്പാക്കാനാകില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ദേശീയ നയങ്ങൾ സംസ്ഥാനം അതേപടി നടപ്പാക്കണമെന്നു നിർബന്ധമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ 10,12 ക്ലാസുകളിൽ 2 പൊതു പരീക്ഷ എന്നതടക്കം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലെ വിവിധ ശുപാർശകളെ പൊതുവേ അംഗീകരിക്കുമ്പോഴും കേരള സിലബസ് സ്കൂളുകളിൽ അവ പെട്ടെന്നു നടപ്പാക്കാനാകില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ദേശീയ നയങ്ങൾ സംസ്ഥാനം അതേപടി നടപ്പാക്കണമെന്നു നിർബന്ധമില്ല.

Read Also : ബോസിനെ വെറുപ്പിക്കാതെ ജോലിയിൽ സ്ഥാനക്കയറ്റം നേടാൻ നാല് വഴികൾ

ADVERTISEMENT

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്സാക്കണമെന്ന് കഴിഞ്ഞ രണ്ടു വർഷമായി കേന്ദ്രം നിർദേശിക്കുന്നുണ്ടെങ്കിലും കേരളത്തിൽ 5 വയസ്സായി തുടരാനാണു സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി തയാറാക്കുന്ന ചട്ടക്കൂടിന്റെ കരടിലും പരീക്ഷാ  മാറ്റങ്ങൾ നിർദേശി ക്കുന്നുണ്ട്. എന്നാൽ അന്തിമ ചട്ടക്കൂടിൽ ഇവ ശുപാർശയായി ഉൾപ്പെടുത്തിയാൽ പോലും പ്രായോഗിക വശങ്ങൾ പരിഗണിച്ചു മാത്രമേ നടപ്പാക്കൂ. മുൻപും പാഠ്യപദ്ധതി ചട്ടക്കൂടിലെ ശുപാർശകളിലേറെയും നടപ്പായിട്ടില്ല.

Read Also : വയസ്സ് 50, എന്നിട്ടും ജോലി മാറുന്നതിനെക്കുറിച്ചാണോ ചിന്ത

ADVERTISEMENT

10,12 ക്ലാസുകളിലെ പൊതുപരീക്ഷകളുടെ നടത്തിപ്പ്, മൂല്യനിർണയം, ഫലപ്രഖ്യാപനം എന്നിവ കേരളത്തിൽ പതിനായിരക്കണക്കിന് അധ്യാപകരെ പങ്കെടുപ്പിച്ച് രണ്ടു മാസം കൊണ്ടു പൂർത്തിയാക്കുന്ന പ്രക്രിയയാണ്. ഇതിനു പണച്ചെലവും ഏറെയാണ്. കുട്ടികളിൽനിന്നു പരീക്ഷാ ഫീസ് പിരിക്കുന്നുമുണ്ട്. ശരാശരി 4 ലക്ഷത്തോളം കുട്ടികൾ വീതമാണ് രണ്ടു പരീക്ഷകളുമെഴുതുന്നത്. പ്രകടനം മെച്ചപ്പെടുത്താൻ സേ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും നടത്തുന്നുണ്ട്. ഇത്രയേറെ കുട്ടികളെഴുതുന്ന പൊതുപരീക്ഷ 2 തവണ നടത്തുന്നത് അധ്യയന ദിവസങ്ങളെയടക്കം ബാധിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Read Also : പാഠ്യഭാഗങ്ങൾ കുറയും, പരീക്ഷാഭാരവും : എൻസിഎഫ് നിർദേശങ്ങളിങ്ങനെ

ADVERTISEMENT

ഹയർ സെക്കൻഡറിയിൽ സയൻസ്, ആർട്സ് ഭേദമില്ലാതെ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരം നൽകണമെന്ന ശുപാർശ നടപ്പാക്കുന്നതിലും പ്രശ്നങ്ങളുണ്ട്. നിലവിൽ കേരളത്തിൽ നാൽപതിലേറെ വിഷയ കോംബിനേഷനുകൾ തീരുമാനിച്ച് അതിനനുസരിച്ച് സ്ഥിരം അധ്യാപകരെയും നിയമിച്ചിട്ടുണ്ട്. കോംബിനേഷൻ നോക്കാതെ കുട്ടികൾക്കു യഥേഷ്ടം വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരം വന്നാൽ ചില വിഷയങ്ങൾക്കു കൂടുതൽ ആവശ്യക്കാരുണ്ടാകുകയും അതു നിലവിലുള്ള തസ്തികകളെ അടക്കം ബാധിക്കുകയും ചെയ്യും. ഹയർ സെക്കൻഡറിയിൽ 2 ഭാഷ അടക്കം 6 വിഷയങ്ങൾ പഠിപ്പിക്കണമെന്ന കേന്ദ്ര ശുപാർശ കേരളം നിലവിൽ നടപ്പാക്കുന്നതാണ്.

Content Summary : Why Kerala Schools Struggle to Implement National Education Policies

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT