ആയുഷ് (ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി) യുജി പ്രവേശനത്തിന് ദേശീയതലത്തിലുള്ള ഓൺലൈൻ കൗൺസലിങ്ങിന് ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് സെപ്റ്റംബർ ഒന്നു മുതൽ നാലിന് ഉച്ചകഴിഞ്ഞ് 2 വരെ. പണമടയ്ക്കൽ 4നു വൈകിട്ട് 5 വരെ. ഇക്കൊല്ലം നീറ്റ്–യുജി യോഗ്യത നേടിയവരായിരിക്കണം. https://aaccc.gov.in/ug-counselling എന്ന

ആയുഷ് (ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി) യുജി പ്രവേശനത്തിന് ദേശീയതലത്തിലുള്ള ഓൺലൈൻ കൗൺസലിങ്ങിന് ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് സെപ്റ്റംബർ ഒന്നു മുതൽ നാലിന് ഉച്ചകഴിഞ്ഞ് 2 വരെ. പണമടയ്ക്കൽ 4നു വൈകിട്ട് 5 വരെ. ഇക്കൊല്ലം നീറ്റ്–യുജി യോഗ്യത നേടിയവരായിരിക്കണം. https://aaccc.gov.in/ug-counselling എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുഷ് (ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി) യുജി പ്രവേശനത്തിന് ദേശീയതലത്തിലുള്ള ഓൺലൈൻ കൗൺസലിങ്ങിന് ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് സെപ്റ്റംബർ ഒന്നു മുതൽ നാലിന് ഉച്ചകഴിഞ്ഞ് 2 വരെ. പണമടയ്ക്കൽ 4നു വൈകിട്ട് 5 വരെ. ഇക്കൊല്ലം നീറ്റ്–യുജി യോഗ്യത നേടിയവരായിരിക്കണം. https://aaccc.gov.in/ug-counselling എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയുഷ് (ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി) യുജി പ്രവേശനത്തിന് ദേശീയതലത്തിലുള്ള ഓൺലൈൻ കൗൺസലിങ്ങിന് ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് സെപ്റ്റംബർ ഒന്നു മുതൽ നാലിന് ഉച്ചകഴിഞ്ഞ് 2 വരെ. പണമടയ്ക്കൽ 4നു വൈകിട്ട് 5 വരെ. ഇക്കൊല്ലം നീറ്റ്–യുജി യോഗ്യത നേടിയവരായിരിക്കണം. https://aaccc.gov.in/ug-counselling എന്ന സൈറ്റിൽ ഓൺലൈനായി റജിസ്റ്റർ ചെയ്തശേഷം ചോയ്സുകൾ സമർപ്പിക്കണം. റജിസ്ട്രേഷനു മുൻപ് കൗൺസലിങ് സംബന്ധിച്ച വ്യവസ്ഥകൾ നന്നായി പഠിച്ചിരിക്കണം. 1, 2, 3, സ്ട്രേ വേക്കൻസി എന്നിങ്ങനെ 4 റൗണ്ടുകളുണ്ട്. (മോപ്–അപ് എന്ന പേര് ഇത്തവണയില്ല). ആദ്യ 3 റൗണ്ടുകളിലും നിശ്ചിതതീയതികളിൽ റജിസ്റ്റർ ചെയ്യാം. സ്ട്രേ വേക്കൻസി റൗണ്ടിൽ പുതിയ റജിസ്ട്രേഷനില്ല. അലോട്മെന്റ് കിട്ടിയതുകൊണ്ടു മാത്രം പ്രവേശനത്തിന് അർഹതയില്ല. നിർദിഷ്ട യോഗ്യതകളെല്ലാം വേണം. ഓരോ സ്ഥാപനത്തിലെയും വ്യവസ്ഥകളും ഫീസ്നിരക്കുകളും മനസ്സിലാക്കണം. റജിസ്ട്രേഷൻ സമയത്ത് തിരിച്ചുകിട്ടാത്ത റജിസ്ട്രേഷൻ ഫീയും, തിരിച്ചുകിട്ടുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റും അതതു കാറ്റഗറിയനുസരിച്ച് അടയ്ക്കേണ്ടതുണ്ട്.

Read Also : എൻജിനീയറിങ്, ആർക്കിടെക്ചർ: അവസാന അലോട്മെന്റ് മൂന്നിന്

ADVERTISEMENT

∙സീറ്റുകൾ

 

1) ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി വിഷയങ്ങളിലെ സർക്കാർ, സർക്കാർ–എയ്ഡഡ് സംസ്ഥാന / കേന്ദ്രഭരണപ്രദേശങ്ങളിലെ ബാച്‌ലർ സീറ്റുകളുടെ 15% ഓൾ ഇന്ത്യാ ക്വോട്ട. ഈ വിഷയങ്ങളിൽ കൽപിത സർവകലാശാലകളിലെ 100% സീറ്റുകൾ

 

ADVERTISEMENT

2) ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ജാംനഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് & റിസർച് ഇൻ ആയുർവേദ, ജയ്പുരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ എന്നിവയിലെ 100% സീറ്റുകൾ (നോമിനേറ്റഡ് ഒഴികെ)

3) കൊൽക്കത്ത നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതിയിലെ 100% ബിഎച്ച്എംഎസ് സീറ്റുകൾ (നോമിനേറ്റഡ് ഒഴികെ)

 

4) ഇനിപ്പറയുന്നവയിലെ 50% സീറ്റുകൾ (i) ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിലെ ബിഎഎംഎസ്, (ii) ചെന്നൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയിലെ ബിഎസ്എംഎസ്, (iii) അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ ബിയുഎംഎസ്, (iv) ഷില്ലോങ് നോർത്ത് ഈസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ & ഹോമിയോപ്പതിയിലെ ബിഎഎംഎസ്, ബിഎച്ച്എംഎസ് സീറ്റുകൾ ഓൾ ഇന്ത്യാ ക്വോട്ടയിൽ കേന്ദ്രസർക്കാരിലെ സംവരണക്രമം പാലിക്കും. കൗൺസലിങ് വേളയിൽ സീറ്റുകളിൽ വ്യത്യാസം വരുന്നെങ്കിൽ, അത് വെബ്സൈറ്റിലൂടെ അറിയാം.

ADVERTISEMENT

 

∙അവസരം ആർക്കെല്ലാം ?

     

1) ഒന്നാം റൗണ്ട്: നീറ്റ് 2023 യോഗ്യത നേടിയവർ.

2) രണ്ടാം റൗണ്ട്: അർഹതയുണ്ടായിട്ടും ആദ്യറൗണ്ടിൽ റജിസ്റ്റർ ചെയ്യാത്തവർ. റജിസ്റ്റർ ചെയ്തിട്ടും ആദ്യറൗണ്ടിൽ സീറ്റ് കിട്ടാത്തവർ. ആദ്യ റൗണ്ടിൽ ഫ്രീ എക്സിറ്റ് എടുത്തവർ. ആദ്യറൗണ്ടിൽ ചേർന്നിട്ട് അപ്ഗ്രേഡ് ചെയ്തെത്തിയവർ. (ആദ്യറൗണ്ടിൽ റജിസ്റ്റർ ചെയ്തവർ രണ്ടും മൂന്നും റൗണ്ടുകളിലേക്കു വീണ്ടും റജിസ്റ്റർ ചെയ്യേണ്ട).

3) മൂന്നാം റൗണ്ട്: ഒന്നും രണ്ടും റൗണ്ടുകളിൽ റജിസ്റ്റർ ചെയ്യാത്തവർ. റജിസ്റ്റർ ചെയ്തിട്ടും സീറ്റ് കിട്ടാത്തവർ. റജിസ്റ്റർ ചെയ്തെങ്കിലും ഫ്രീ എക്സിറ്റ് എടുത്തവർ. ഒന്നാം റൗണ്ടിൽ ചേർന്നിട്ട് അപ്ഗ്രഡേഷൻ എടുത്തെങ്കിലും രണ്ടാം റൗണ്ടിൽ ചേരാത്തവർ. രണ്ടാം റൗണ്ടിൽ ചേർന്നിട്ട് അപ്ഗ്രേഡ് ചെയ്തെത്തിയവർ. സെക്യൂരിറ്റിത്തുക നഷ്ടപ്പെടുത്തി രണ്ടാം റൗണ്ടിലെ സീറ്റ് ഉപേക്ഷിച്ചിട്ട്, മൂന്നാം റൗണ്ട് തുടങ്ങുന്നതിനു 3 ദിവസം മുൻപ് അപേക്ഷിച്ച് മുഴുവൻ ഫീസടച്ച് എത്തിയവർ.

Read Also : ഐഐടിക്കാർ യുഎസിലേക്കു പോകുന്നു; സിഇടിക്കാർ നമ്മെ ചന്ദ്രനിലെത്തിക്കുന്നു: തരൂർ

4) സ്ട്രേ-വേക്കൻസി റൗണ്ട് (സർക്കാർ, സർക്കാർ–എയ്ഡഡ്, സെൻട്രൽ യൂണിവേഴ്സിറ്റീസ് / നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ്): മൂന്നാം റൗണ്ടിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക്. അതുവരെ കേന്ദ്ര കൗൺസലിങ്ങിലോ സംസ്ഥാന കൗൺസലിങ്ങിലോ ഒരു സീറ്റും കിട്ടാത്തവർ.

 

5) സ്ട്രേ-വേക്കൻസി റൗണ്ട് (കൽപിത സർവകലാശാലകൾ): ഈ സർവകലാശാലകൾതന്നെ നടത്തും. അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് AACCC അയച്ചുകൊടുക്കും. ഏതു പ്രദേശത്തുള്ളവർക്കും പ്രവേശനത്തിന് അർഹതയുണ്ട്.

 

∙മറ്റു വ്യവസ്ഥകൾ

 

∙ നീറ്റ് അപേക്ഷയ്ക്ക് എൻടിഎയിൽ നൽകിയ മൊബൈൽ നമ്പറും ഇ–മെയിൽ ഐഡിയും ഉപയോഗിക്കണം. പേരിന്റെ സ്പെല്ലിങ്ങിൽപോലും വ്യത്യാസം പാടില്ല. വിവരങ്ങൾ ശ്രദ്ധയോടെ തെറ്റുകൂടാതെ നൽകുക. ഒരിക്കൽ കൊടുത്ത വിവരം തിരുത്താൻ സൗകര്യമില്ല. ഒന്നിലേറെത്തവണ റജിസ്റ്റർ ചെയ്യാൻ ശ്രമിക്കരുത്. സ്വന്തമായി പാസ്‌വേഡുണ്ടാക്കി സൂക്ഷിക്കണം. ചോയ്സ്–ഫില്ലിങ്ങിനു ലാപ്ടോപ് /കംപ്യൂട്ടർ ഉപയോഗിക്കുക (മൊബൈൽ ഫോൺ വേണ്ട). എത്ര ചോയ്സ് വേണമെങ്കിലും മുൻഗണനാക്രമത്തിൽ നൽകാം. തുടർന്നു ലോക്ക് ചെയ്യുക. ലോക്ക് ചെയ്യുന്നതുവരെ ആദ്യം നൽകിയ ചോയ്സുകൾ പരിഷ്കരിക്കാം. വിദ്യാർഥി ലോക്ക് ചെയ്തില്ലെങ്കിൽ കൃത്യസമയത്ത് സ്വയം ലോക്ഡ് ആകും. തുടർന്ന് പ്രോസസിങ്ങും അലോട്മെന്റും നടക്കും. ലോക്ക് ചെയ്ത ചോയ്സുകളുടെ പ്രിന്റ്  സൂക്ഷിക്കുക.

 

∙ രണ്ടാം റൗണ്ടിൽ അലോട്മെന്റ് പ്രകാരം ചേർന്നിട്ട് കോളജിൽനിന്നു വിട്ടുപോരണമെങ്കിൽ, മൂന്നാം റൗണ്ട് തുടങ്ങുന്നതിനു 3 ദിവസമെങ്കിലും മുൻപ് സെക്യൂരിറ്റിത്തുക നഷ്ടപ്പെടുത്തി വിത്ഡ്രോ / സറണ്ടർ ചെയ്യണം. അല്ലാത്തപക്ഷം തുടർന്ന് കേന്ദ്ര / സംസ്ഥാന / സെൻട്രൽ പൂൾ ക്വോട്ടയിലെയൊന്നും കൗൺസലിങ്ങിൽ പങ്കെടുക്കാൻ കഴിയില്ല.

 

∙ മൂന്നാം റൗണ്ടിലോ സ്ട്രേ വേക്കൻസി റൗണ്ടിലോ അലോട്മെന്റ് കിട്ടിയിട്ട് വിട്ടുപോകുന്നവരുടെ സെക്യൂരിറ്റിത്തുക പിടിച്ചെടുക്കും. അവരുടെ പേരുകൾ ഇന്ത്യയിലെ എല്ലാ പ്രവേശനാധികാരികൾക്കും അയച്ചുകൊടുത്ത് അവരെ ഒരൊഴിവിലും പ്രവേശിപ്പിക്കരുതെന്നു നിർദേശിക്കും.

 

∙ സ്വകാര്യ ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി ഇൻസ്റ്റിറ്റ്യൂട്ടുകളിലെ കൗൺസലിങ് അതതു സംസ്ഥാനങ്ങളിലെ കൗൺസലിങ് അധികാരി നിർവഹിക്കും. ഇതിൽ താൽപര്യമുള്ളവർ ബന്ധപ്പെട്ട അധികാരികളുടെ നിബന്ധനകൾ പാലിച്ചുകൊള്ളണം.

 

∙ പ്രവേശന നടപടികളെല്ലാം ഓൺലൈൻ മാത്രമായിരിക്കും. പ്രവേശനത്തിനു നേരിട്ടു ചെല്ലുമ്പോൾ ഹാജരാക്കേണ്ട രേഖകളുടെ ലിസ്റ്റ് ഇൻഫർമേഷൻ ബുള്ളറ്റിന്റെ 19–ാം പുറത്തുണ്ട്.

Read Also : മീഡിയ അക്കാദമി ഫെലോഷിപ്: അപേക്ഷ 10 വരെ


∙ കോളജിൽ നേരിട്ടുചെന്നു പ്രവേശനം നേടിക്കഴിയുമ്പോൾ, ഓൺലൈനായി തയാറാക്കിയ ‘പ്രൊവിഷനൽ അഡ്മിഷൻ ലെറ്റർ’ ചോദിച്ചുവാങ്ങണം.

 

∙ ആദ്യറൗണ്ടിൽ കോളജിൽ ചേർന്നിട്ട്, രണ്ടാം റൗണ്ടിൽ അപ്ഗ്രഡേഷനില്ലെങ്കിൽ ആദ്യസീറ്റിൽനിന്നു രാജി വയ്ക്കാം. പക്ഷേ ഇത് രണ്ടാം റൗണ്ട് ഫലം വന്ന് 5 ദിവസത്തിനകം വേണം. ഇല്ലെങ്കിൽ രണ്ടാം റൗണ്ടുകാരായി പരിഗണിക്കും.

 

∙ രണ്ടാം /മൂന്നാം റൗണ്ടിൽ അപ്ഗ്രഡേഷൻവഴി സീറ്റ് അലോട് ചെയ്തുകിട്ടിയാൽ, ആദ്യസീറ്റ് കിട്ടിയ കോളജിൽനിന്ന് ഓൺലൈനായി റിലീവിങ് ലെറ്റർ വാങ്ങി പുതിയ സീറ്റിൽ ചേരണം. മുൻ റൗണ്ടിൽ കിട്ടിയ സീറ്റ് സ്വയം റദ്ദാകും അതു മറ്റൊരു വിദ്യാർഥിക്കു നൽകും. ഒരേ കോളജിൽ കാറ്റഗറി മാറിയുള്ള അപ്ഗ്രഡേഷനും ഈ നടപടി വേണ്ടിവരും. 

 ഹെൽപ്‌ലൈൻ: ഫോൺ: 9354529990; counseling-aaccc@aiia.gov.in. ഫീസ് സംബന്ധമായവയ്ക്ക് finance-aaccc@aiia.gov.in

Read Also : ബിആർക് പ്രവേശനം പുതുക്കിയ മാനദണ്ഡം ഈ വർഷം മുതൽ

സെക്യുരിറ്റിത്തുക നഷ്ടപ്പെടുന്നതെപ്പോൾ ?

 

∙ രണ്ടാം റൗണ്ടിൽ അലോട്മെന്റ് കിട്ടി, കോളജിൽ ചേർന്നശേഷം കോളജിൽനിന്നു വിട്ടുപോന്നാൽ.

∙ ഏതു കാരണത്താലായാലും മൂന്നാം റൗണ്ടിൽ അലോട് /അപ്ഗ്രേഡ് / സറണ്ടർ ചെയ്തുകിട്ടിയ സീറ്റിൽ ചേരാതിരുന്നാൽ.

∙ ഏതു കാരണത്താലായാലും സ്ട്രേ വേക്കൻസി റൗണ്ടിൽ അലോട്ട് / സറണ്ടർ ചെയ്തു കിട്ടിയ സീറ്റിൽ ചേരാതിരുന്നാൽ.

 

Content Summary : NEET-UG 2023 Qualifiers: Don't Miss the Chance to Apply for AYUSH UG Admission