എംബിബിഎസ് ജയം: 50% നിബന്ധന ഒഴിവാക്കി
എംബിബിഎസ് കോഴ്സിലെ മെഡിക്കൽ വിഷയങ്ങളിൽ ജയിക്കാൻ തിയറിക്കും പ്രാക്ടിക്കലിനും 50% വീതം മാർക്കു നേടിയിരിക്കണമെന്ന വ്യവസ്ഥ ദേശീയ മെഡിക്കൽ കമ്മിഷൻ ഭേദഗതി ചെയ്തു.

ന്യൂഡൽഹി ∙ എംബിബിഎസ് കോഴ്സിലെ മെഡിക്കൽ വിഷയങ്ങളിൽ ജയിക്കാൻ തിയറിക്കും പ്രാക്ടിക്കലിനും 50% വീതം മാർക്കു നേടിയിരിക്കണമെന്ന വ്യവസ്ഥ ദേശീയ മെഡിക്കൽ കമ്മിഷൻ ഭേദഗതി ചെയ്തു.
Read Also : Read Also : സംസ്ഥാന അധ്യാപക അവാർഡ് 20 പേർക്ക്
പുതിയ വ്യവസ്ഥ അനുസരിച്ചു മൊത്തം 50% മാർക്കു മതി. ഇതിൽ തിയറിക്ക് 60%, പ്രാക്ടിക്കലിന് 40% എന്ന നിലയിലോ തിരിച്ചോ മാർക്കു നേടിയാൽ മതിയാകും. മെഡിക്കൽ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് എൻഎംസി ഓഗസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ച മാർഗരേഖയിലാണു മാറ്റം വരുത്തിയിരിക്കുന്നത്.
2 ഭാഗങ്ങളുള്ള വിഷയങ്ങളിൽ വിജയിക്കാൻ രണ്ടിനും കൂടി 50% മാർക്കു വാങ്ങണമെന്ന വ്യവസ്ഥയിലും ഇളവു വരുത്തിയിട്ടുണ്ട്. പുതിയ നിർദേശം അനുസരിച്ചു രണ്ടു പേപ്പറിനും കൂടി 40% മാർക്കു മതിയാകും.
Content Summary : MBBS Pass Requirement Amended - What You Need to Know