പുതിയതലമുറയ്ക്ക് അധ്യാപകവൃത്തിയോട് വിമുഖതയോ; അടിമുടി മാറാൻ കാലമായില്ലേ?
മോശം തൊഴിൽ സാഹചര്യം, അംഗീകാരമില്ലായ്മ, കുറഞ്ഞ ശമ്പളം എന്നിവ ചൂണ്ടിക്കാട്ടിയാണ് യുനെസ്കോ ഉൾപ്പെടെ ലോക സംഘടനകൾ അധ്യാപകരുടെ നിരന്തരമായ ആവശ്യങ്ങളിലേക്ക് ഇത്തവണ വിരൽ ചൂണ്ടുന്നത്. വിദ്യാഭ്യാസം വീണ്ടെടുക്കാൻ അധ്യാപകർ എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ പ്രമേയം. എന്നാൽ 2020 മുതൽ തീർത്തും മാറിയ സാഹചര്യങ്ങളോട് ഏറ്റുമുട്ടിയാണ് അധ്യാപകർ മുന്നോട്ടുപോകുന്നത്.
മോശം തൊഴിൽ സാഹചര്യം, അംഗീകാരമില്ലായ്മ, കുറഞ്ഞ ശമ്പളം എന്നിവ ചൂണ്ടിക്കാട്ടിയാണ് യുനെസ്കോ ഉൾപ്പെടെ ലോക സംഘടനകൾ അധ്യാപകരുടെ നിരന്തരമായ ആവശ്യങ്ങളിലേക്ക് ഇത്തവണ വിരൽ ചൂണ്ടുന്നത്. വിദ്യാഭ്യാസം വീണ്ടെടുക്കാൻ അധ്യാപകർ എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ പ്രമേയം. എന്നാൽ 2020 മുതൽ തീർത്തും മാറിയ സാഹചര്യങ്ങളോട് ഏറ്റുമുട്ടിയാണ് അധ്യാപകർ മുന്നോട്ടുപോകുന്നത്.
മോശം തൊഴിൽ സാഹചര്യം, അംഗീകാരമില്ലായ്മ, കുറഞ്ഞ ശമ്പളം എന്നിവ ചൂണ്ടിക്കാട്ടിയാണ് യുനെസ്കോ ഉൾപ്പെടെ ലോക സംഘടനകൾ അധ്യാപകരുടെ നിരന്തരമായ ആവശ്യങ്ങളിലേക്ക് ഇത്തവണ വിരൽ ചൂണ്ടുന്നത്. വിദ്യാഭ്യാസം വീണ്ടെടുക്കാൻ അധ്യാപകർ എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ പ്രമേയം. എന്നാൽ 2020 മുതൽ തീർത്തും മാറിയ സാഹചര്യങ്ങളോട് ഏറ്റുമുട്ടിയാണ് അധ്യാപകർ മുന്നോട്ടുപോകുന്നത്.
ഗുരുസാഗരം എന്നതു വാക്ക് മാത്രമല്ല, വാക്കിലെന്നപോലെ അർഥത്തിലും സാഗരത്തെ വഹിക്കുന്ന ആശയപ്രപഞ്ചമാണ്. അറിവിന്റെ മാത്രമല്ല, പെരുമാറ്റത്തിന്റെ, സമീപനങ്ങളുടെ, ഉൾക്കാഴ്ചയുടെ, ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ മാതൃക. ഏതു യാത്രയ്ക്കും ലക്ഷ്യം വേണമെന്നതു പോലെ അറിവിന്റെ സാഗരത്തിലൂടെയുള്ള യാത്രയ്ക്കും വേണം ഗുരുവിന്റെ അനുഗ്രഹാശിസ്സുകൾ. ഒറ്റയ്ക്കു പഠിക്കുന്നവരുടെയും ഉള്ളിലും ഉണ്ടായിരിക്കും ഗുരു. അറിവിന്റെ ഓരോ വാതിലും കടക്കുമ്പോൾ മനസ്സിലോർക്കുന്ന രൂപം; നന്ദിപൂർവം, ആദരവോടെ. മന്നോട്ടുള്ള യാത്രയിൽ കൂടെയുണ്ടാകണം എന്ന അഭ്യർഥന. ഗുരുവിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് ഈ വർഷത്തെ അധ്യാപക ദിന മുദ്രാവാക്യം യുനെസ്കോ രൂപപ്പെടുത്തിയത്. ‘വിദ്യാഭ്യാസത്തിലെ മാറ്റത്തിന്റെ തുടക്കം അധ്യാപകരിൽ നിന്ന്’ എന്നതാണത്.
വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ഘടകമാണ് അധ്യാപകർ. എന്നാൽ അവരുടെ പ്രാധാന്യവും പ്രസക്തിയും ഇന്നും ലോകം പൂർണമായി ഉൾക്കൊണ്ടിട്ടില്ല. ഒട്ടേറെ വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് അവരുടെ ഓരോ ദിവസവും കടന്നുപോകുന്നത്. നിറഞ്ഞു കവിഞ്ഞ ക്ലാസ് മുറികൾ മുതൽ തുടങ്ങുന്നു വെല്ലുവിളികൾ. ആവശ്യമായ വിദ്യാഭ്യാസം നേടിയിട്ടുള്ളവർക്കു പോലും പ്രഫഷനൽ പരിശീലനം ലഭിച്ചിരിക്കണമെന്നില്ല. ഇത് മാറ്റങ്ങളുടെ കാലത്തെ അതിജീവിക്കാൻ നിരന്തരം തടസ്സങ്ങൾ സൃഷ്ടിക്കും. മികച്ച വിദ്യാഭ്യാസ അന്തരീക്ഷത്തിനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും സാമ്പത്തികമായി സ്വയം പര്യാപ്തത നേടിയിരിക്കണം. എന്നാൽ, അധ്യാപകർക്ക് അടിസ്ഥാന സൗകര്യം പോലും ലഭ്യമല്ലാത്ത രാജ്യങ്ങളുമുണ്ട്. 1994 മുതൽ ലോകവ്യാപകമായി അധ്യാപക ദിനം ആചരിക്കുന്ന യുനെസ്കോ ഈ പശ്ചാത്തലത്തിലാണ് ഇത്തവണ അധ്യാപകരുടെ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടെ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പുതിയ മുദ്രാവാക്യം രൂപപ്പെടുത്തിയത്.
മോശം തൊഴിൽ സാഹചര്യം, അംഗീകാരമില്ലായ്മ, കുറഞ്ഞ ശമ്പളം എന്നിവ ചൂണ്ടിക്കാട്ടിയാണ് യുനെസ്കോ ഉൾപ്പെടെ ലോക സംഘടനകൾ അധ്യാപകരുടെ നിരന്തരമായ ആവശ്യങ്ങളിലേക്ക് ഇത്തവണ വിരൽ ചൂണ്ടുന്നത്. വിദ്യാഭ്യാസം വീണ്ടെടുക്കാൻ അധ്യാപകർ എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ പ്രമേയം. എന്നാൽ 2020 മുതൽ തീർത്തും മാറിയ സാഹചര്യങ്ങളോട് ഏറ്റുമുട്ടിയാണ് അധ്യാപകർ മുന്നോട്ടുപോകുന്നത്. കോവിഡ് വ്യാപനത്തോടുകൂടി ക്ലാസ് മുറികളിൽനിന്നു മാറി പലയിടങ്ങളിൽ നിന്ന് ക്ലാസുകൾ നയിക്കേണ്ട സാഹചര്യവും സംജാതമായി. വിദൂര വിദ്യാഭ്യാസം എന്നത് അംഗീകരിക്കപ്പെട്ടു. മാസങ്ങളോളം വീട്ടിൽ നിന്നു തന്നെ പലയിടത്തുള്ള വിദ്യാർഥികൾക്ക് വ്യത്യസ്ത സാഹചര്യങ്ങളിൽ അറിവ് പകർന്നുകൊടുക്കുകയും വിജയശതമാനം ഇടിയാതെ കാക്കുകയും ചെയ്യേണ്ടിവന്നു.
ലോക സാഹചര്യം മാറിയെങ്കിലും അതിനനുസരിച്ച് അധ്യാപകർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താനോ സാങ്കേതികമായും സാമ്പത്തികമായും അവരെ ശാക്തീകരിക്കാനും മതിയായ നടപടികളുണ്ടായിട്ടില്ല. കൂടുതൽ പേർ അധ്യാപകരാകുന്നതിലൂടെ മാത്രമേ വിദ്യാഭ്യാസം സാർവത്രികമാക്കാനാകൂ. ആഫ്രിക്കയിൽ മാത്രം നിലവിൽ 15 ദശലക്ഷത്തോളം അധ്യാപകരുടെ കുറവുണ്ട്. മതിയായ യോഗ്യതയുള്ള അധ്യാപകരുടെ കുറവാണ് മറ്റൊരു വെല്ലുവിളി. അധ്യാപകർക്ക് കുറഞ്ഞ ശമ്പളം ലഭിക്കുന്ന രാജ്യങ്ങളിൽ പുതിയ തലമുറയിൽ നിന്നുള്ളവർ ഈ രംഗത്തേക്കു വരുന്നില്ല എന്ന പ്രശ്നവുമുണ്ട്.
അധ്യാപകരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തിയാൽ മാത്രമേ വിദ്യാഭ്യാസത്തിന്റെ നിലവാരവും ഉയർത്താനാകൂ. ഇന്നത്തെ സ്ഥിതിയിൽ പുതിയ തലമുറയിൽ നിന്നുള്ളവരിൽ കുറച്ചുപേർ മാത്രമാണ് ഈ ജോലിയോട് ആഭിമുഖ്യം കാണിക്കുന്നത്. ലഭ്യമായ ആദ്യ അവസരത്തിൽത്തന്നെ അധ്യാപക ജോലി ഉപേക്ഷിക്കുന്നവരാണ് ഭൂരിപക്ഷവും. അധ്യാപക ജോലി അനാകർഷകമാണെന്നു കരുതുന്ന ഒട്ടേറെപ്പേർ പുതിയ തലമുറയിലുണ്ട്. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ കുറവും അധ്യാപന ജോലിയിൽ നിന്ന് പുതിയ തലമുറ വിട്ടുനിൽക്കാൻ കാരണമാണ്.
സാമൂഹിക ജീവിതത്തിൽ അധ്യാപകർക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. നയങ്ങൾ രൂപീകരിക്കുക, നിർണായക തീരുമാനമെടുക്കുക എന്നീ മേഖലകളിലെല്ലാം അധ്യാപകരെ അവഗണിക്കുന്ന സ്ഥിതിയും നല്ലതല്ല. വിദ്യാർഥികളെ അടുത്തറിയുന്ന അധ്യാപകർക്കു പറയാനുള്ളതു കേട്ടാൽ മാത്രമേ ശരിയായ തീരുമാനങ്ങളാണെടുത്തതെന്ന് തീർച്ചപ്പെടുത്താനാവൂ. അധ്യാപകർക്കുവേണ്ടി ചെലവഴിക്കുന്ന തുക പൊതുനൻമയ്ക്കു വേണ്ടിയും ലോകത്തിന്റെ ആകെ പുരോഗതിക്കു വേണ്ടിയുമാണെന്ന് തിരിച്ചറിയണം. കഴിവുള്ളവരെ ആദരിക്കുകയും അംഗീകരിക്കുകയും വേണം. ആഗോള സാഹചര്യങ്ങളിലെ മാറ്റത്തിനൊത്ത് അധ്യാപകരെയും മാറ്റുക എന്ന ലക്ഷ്യത്തിനു തുടക്കം കുറിക്കുകയാണ് പുതിയ അധ്യാപക ദിനം.
Content Summary : Attracting the Next Generation: Overcoming Challenges in the Teaching Profession