ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ് രംഗത്ത്, കേരള സർക്കാർ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ എസ്എസ്എൽസി / പ്ലസ് ടു / ഡിഗ്രി യോഗ്യതയുള്ള വിദ്യാർഥികൾക്ക് അവർക്ക് താൽപ്പര്യമുള്ള ഏറ്റവും അടുത്തുള്ള ഗവ. പോളിടെക്നിക് കോളേജുകളിലോ, ആർട്സ് ആൻഡ് സയൻസ്

ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ് രംഗത്ത്, കേരള സർക്കാർ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ എസ്എസ്എൽസി / പ്ലസ് ടു / ഡിഗ്രി യോഗ്യതയുള്ള വിദ്യാർഥികൾക്ക് അവർക്ക് താൽപ്പര്യമുള്ള ഏറ്റവും അടുത്തുള്ള ഗവ. പോളിടെക്നിക് കോളേജുകളിലോ, ആർട്സ് ആൻഡ് സയൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ് രംഗത്ത്, കേരള സർക്കാർ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ എസ്എസ്എൽസി / പ്ലസ് ടു / ഡിഗ്രി യോഗ്യതയുള്ള വിദ്യാർഥികൾക്ക് അവർക്ക് താൽപ്പര്യമുള്ള ഏറ്റവും അടുത്തുള്ള ഗവ. പോളിടെക്നിക് കോളേജുകളിലോ, ആർട്സ് ആൻഡ് സയൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലും വിദേശത്തും ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള ലോജിസ്റ്റിക്സ് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ് രംഗത്ത്, കേരള സർക്കാർ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ എസ്എസ്എൽസി / പ്ലസ് ടു / ഡിഗ്രി യോഗ്യതയുള്ള വിദ്യാർഥികൾക്ക് അവർക്ക് താൽപ്പര്യമുള്ള ഏറ്റവും അടുത്തുള്ള ഗവ. പോളിടെക്നിക് കോളേജുകളിലോ, ആർട്സ് ആൻഡ് സയൻസ് കോളേജുകളിലോ ഉള്ള തുടർ വിദ്യാഭ്യാസ സെല്ലിലൂടെ സർക്കാർ അംഗീകൃത പ്രഫഷനൽ/അഡ്വാൻസ്‌ഡ് ഡിപ്ലോമ കോഴ്സുകൾ ചുരുങ്ങിയ ചെലവിൽ പഠിക്കുവാനും സർട്ടിഫിക്കേഷനും, ഇന്റേൺഷിപ്പും നേടുന്നതിനുമുള്ള അവസരം ഒരുക്കുന്നു. വിദ്യാർഥികൾക്ക് ഉയർന്ന ശമ്പളത്തിൽ തൊഴിൽ നേടുവാൻ സഹായിക്കുന്ന ഗവ. അംഗീകൃത പ്രഫഷനൽ/അഡ്വാൻസ്‌ഡ് ഡിപ്ലോമ കോഴ്സുകളുടെ പഠനം വളരെ ചുരുങ്ങിയ ചെലവിൽ സാധ്യമാക്കുക എന്നുള്ളതാണ് ഈ തുടർ വിദ്യാഭ്യാസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തെമ്പാടുമുള്ള വാണിജ്യ രംഗത്തുള്ള ലോജിസ്റ്റിക്സ് മേഖലയിൽ ഇൻവെന്ററി മാനേജർ, വെയർഹൗസ് മാനേജർ, ലോജിസ്റ്റിക്സ് മാനേജർ, വെയർഹൗസ് ക്ലർക്ക്, ഇൻവെന്ററി ഓഫീസർ, സപ്ലൈ ചെയിൻ മാനേജർ, പ്രൊഡക്ഷൻ മാനേജർ, ഇംപോർട്ട് ആന്ഡ് എക്സ്പോർട്ട് ഓഫീസർ, ലോജിസ്റ്റിക്‌സ് അനലിസ്റ്റ്, ട്രാൻസ്‌പോർട്ടേഷൻ അനലിസ്റ്റ്, പർച്ചേയ്‌സ് എക്സിക്യൂട്ടീവ്, കസ്റ്റമർ സർവീസ് മാനേജർ, ഇൻഫർമേഷൻ സർവീസ് മാനേജർ തുടങ്ങിയ  നിരവധി തൊഴിലവസരങ്ങളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

 

Representative Image, Photo Credit : dit:ipopba / iStockPhoto.com
ADVERTISEMENT

ഒരു വർഷം ദൈർഘ്യമുള്ള തുടർ വിദ്യാഭ്യാസ ഡിപ്ലോമ കോഴ്സുകൾ റെഗുലറായും, ശനി, ഞായർ, മോർണിങ്ങ്, ഈവനിങ്ങ് തുടങ്ങിയ പാർട്ട് ടൈം ബാച്ചുകൾ ആയും ഓൺലൈൻ ആയും പഠിക്കുവാൻ സാധിക്കുന്നതിനാൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും, മറ്റു ജോലികളിൽ വ്യാപൃതരായ എസ്എസ്എൽസി, പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള ഏതൊരാൾക്കും പ്രായഭേദമന്യേ കേരള സർക്കാരിന്റെ ഈ തുടർ വിദ്യാഭ്യാസ പദ്ധതി മുഖേന ഡിപ്ലോമ കോഴ്സുകൾ പഠിച്ച് ഉയർന്ന ശമ്പളത്തിൽ വിവിധ ഇൻഡസ്ട്രികളിലുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് കേരള സർക്കാർ അംഗീകാരവും അറ്റസ്റ്റേഷനും ഓൺലൈൻ വെരിഫിക്കേഷനോടുകൂടിയ CCEK സർട്ടിഫിക്കേഷനുമൊപ്പം കേന്ദ്ര സർക്കാർ അംഗീകൃത NSDC സർട്ടിഫിക്കേഷനും നേടാവുന്നതുമാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവർക്കു പ്രഫഷനൽ ഡിപ്ലോമയും പ്ലസ്ടു / ഡിഗ്രി വിദ്യാർഥികൾക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളും പ്രത്യേകം രൂപപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം കാലാവധി വരുന്ന പ്രഫഷനൽ ഡിപ്ലോമ കോഴ്‌സിലേക്കും അതുപോലെ തന്നെ 6 മാസം കാലാവധി വരുന്ന അഡ്വാൻസ്‌ഡ് ഡിപ്ലോമ കോഴ്‌സിലേക്കും, ഇപ്പോൾ മറ്റു കോഴ്സുകൾ പഠിച്ചുകൊണ്ടിരിക്കുന്ന  വിദ്യാർഥികൾക്കും വിവിധ ജോലികളിൽ പ്രവേശിച്ചിട്ടുള്ളവർക്കും വേണ്ടി റെഗുലർ ക്ലാസിനു പുറമേ ഓൺലൈൻ ആയും അല്ലെങ്കിൽ ശനി, ഞായർ, മോർണിങ്ങ്, ഈവനിങ്ങ്, പാർട്ട് ടൈം ബാച്ചുകളിലായി പഠിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

ഓരോ കോഴ്സിനും അനുവദിച്ചിട്ടുള്ള മൊത്തം സീറ്റുകളുടെ 10% പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ ഓരോ കോഴ്‌സിനും മൊത്തം അനുവദിച്ചിട്ടുള്ള സീറ്റിന്റെ 5% SEBC/OEC വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കും 5% BPL വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കും സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ സംവരണ സീറ്റിലേക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ പ്രവേശനം പൂർണമായും അഗ്രിഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് അനുസൃതമായിരിക്കും നടപ്പിലാക്കുന്നത്. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ www.ccekcampus.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത്, പഠിക്കുവാൻ ആഗ്രഹിക്കുന്ന കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫിസിൽ (CE സെൽ) സമർപ്പിക്കേണ്ടതാണ്. കൂടാതെ പഠിക്കുവാൻ ആഗ്രഹിക്കുന്ന കോളജിൽനിന്ന് നേരിട്ടും അപേക്ഷ ഫോം ലഭിക്കുന്നതാണ്. കോഴ്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായും, അപേക്ഷാ ഫോം ലഭിക്കുന്നതിനായും ഉടൻ തന്നെ താഴെ കൊടുത്തിരിക്കുന്ന ഹെൽപ് ലൈൻ നമ്പറുമായി ബന്ധപ്പെടുകയോ അല്ലെങ്കിൽ CCEK-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യേണ്ടതാണ്.

 

ADVERTISEMENT

തിരുവനന്തപുരം / കൊല്ലം - 8943721010

ആലപ്പുഴ / പത്തനംതിട്ട / കോട്ടയം / ഇടുക്കി - 8943691010

പാലക്കാട് / മലപ്പുറം / കോഴിക്കോട് / വയനാട് / കണ്ണൂർ / കാസർഗോഡ് - 8943561010

തൃശൂർ / എറണാകുളം - 8943651010

ADVERTISEMENT

വെബ്സൈറ്റ് : www.ccekcampus.org

 

Content Summary : Centre for Continuing Education Kerala (CCEK) - Vocational Training Programs for Campus