പണ്ടുപണ്ടേ കണക്കു പുസ്തകം അടച്ചുപൂട്ടി വച്ച തലമുറകൾക്കു പോലും പൈതഗോറിയൻ തിയറി വീണ്ടും വായിക്കുമ്പോൾ ഓർമകളുണരും; തെല്ലു ഭയത്തോടെ! പക്ഷേ, മാത്‌സിനെ അഥവാ കണക്കിനെ അത്ര ഭയക്കേണ്ടതില്ലെന്നു കുട്ടികളെ പഠിപ്പിക്കുകയാണു ‘മാത്‌സ് ലാബ്.’ എറണാകുളം സെന്റ് തെരേസാസ് ഹൈസ്കൂൾ, തേവര സെന്റ് മേരീസ് യുപി സ്കൂൾ, മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണു പൂർണ സജ്ജമായ ലാബുകൾ കുട്ടികളെ പഠിപ്പിച്ചുതുടങ്ങിയത്; ഒട്ടും പേടിപ്പിക്കാതെ! ‘‘മാത്‌സ് ലാബ് രസകരമാണ്. കണക്ക് വിഷ്വലൈസ് ചെയ്തു പഠിക്കാൻ കഴിയുന്നുണ്ട്’’– സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ 10 –ാം ക്ലാസ് വിദ്യാർഥിനി അതുല്യയുടെ വാക്കുകൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പണ്ടുപണ്ടേ കണക്കു പുസ്തകം അടച്ചുപൂട്ടി വച്ച തലമുറകൾക്കു പോലും പൈതഗോറിയൻ തിയറി വീണ്ടും വായിക്കുമ്പോൾ ഓർമകളുണരും; തെല്ലു ഭയത്തോടെ! പക്ഷേ, മാത്‌സിനെ അഥവാ കണക്കിനെ അത്ര ഭയക്കേണ്ടതില്ലെന്നു കുട്ടികളെ പഠിപ്പിക്കുകയാണു ‘മാത്‌സ് ലാബ്.’ എറണാകുളം സെന്റ് തെരേസാസ് ഹൈസ്കൂൾ, തേവര സെന്റ് മേരീസ് യുപി സ്കൂൾ, മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണു പൂർണ സജ്ജമായ ലാബുകൾ കുട്ടികളെ പഠിപ്പിച്ചുതുടങ്ങിയത്; ഒട്ടും പേടിപ്പിക്കാതെ! ‘‘മാത്‌സ് ലാബ് രസകരമാണ്. കണക്ക് വിഷ്വലൈസ് ചെയ്തു പഠിക്കാൻ കഴിയുന്നുണ്ട്’’– സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ 10 –ാം ക്ലാസ് വിദ്യാർഥിനി അതുല്യയുടെ വാക്കുകൾ. 

Read Also : നോ പറയാൻ പഠിക്കാം, എല്ലായിടത്തും ഓടിയെത്തേണ്ട; വിദ്യാർഥികൾ വളരട്ടെ മിടുക്കരായി

ADVERTISEMENT

∙ വർക് ചെയ്യുന്ന വർക്കിങ് മോഡൽസ്

പേടിയൊക്കെ മാറ്റിവച്ചു കണക്കിനോടു കൂട്ടുകൂടാൻ സഹായിക്കുന്ന ഒരു മുറിയിൽ അല്ലറ ചില്ലറ ‘ടൂൾസ്’ കൂടി ചേരുമ്പോൾ മാത്‌സ് ലാബ് ആയി. ഇന്നലെ വരെ കാണാപ്പാഠം പഠിച്ചിരുന്ന സമവാക്യങ്ങളെയൊക്കെ കണ്ടും കേട്ടും തൊട്ടും അറിയുകയാണു ലാബ് ഉപയോഗിക്കുന്ന കുട്ടിക്കൂട്ടം. പഠിക്കേണ്ട മുഴുവൻ കോൺസെപ്റ്റുകളും വർക്കിങ് മോഡലുകളുടെ സഹായത്തോടെ കുട്ടികളെ ബോധ്യപ്പെടുത്താൻ അധ്യാപകരെ സഹായിക്കുന്നതാണു ലാബ്. 

ADVERTISEMENT

Read Also : ഓഫിസ് ഗോസിപ്പിൽപ്പെട്ട് ‘പണി’ വാങ്ങല്ലേ; നാലു കാര്യങ്ങളറിഞ്ഞ് കൂൾ ആയി നേരിടാം

‘‘നിർമിതബുദ്ധി ഉൾപ്പെടെ പുതിയ സാധ്യതകൾ ഉപയോഗിക്കണമെങ്കിൽ കണക്കു പഠിക്കേണ്ടത് അനിവാര്യമായതിനാൽ കണക്കിൽ നിന്ന് ഇനിയും ഒളിച്ചുകളി നടത്താനാവില്ല. കണക്കിനോടു കൂടുതൽ കൗതുകവും താൽപര്യവും ഉണ്ടാകാൻ മാത്‌സ് ലാബ് സഹായിക്കുമെന്നാണു പ്രതീക്ഷ’’ – സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മാർഗരറ്റ് ഡാനിയും മാത്‌സ് വിഭാഗം മേധാവി ജെസി പ്രിയയും പറയുന്നു. വർക്കിങ് മോഡലുകളുടെ സഹായത്തോടെ ചെറിയ ക്ലാസുകളിൽ തന്നെ യുക്തിപൂർവം പഠിച്ചാൽ കണക്ക് കുട്ടികളുടെ ഇഷ്ട വിഷയമായി മാറുമെന്നു തേവര സെന്റ് മേരീസ് യുപി സ്കൂൾ ഹെഡ്മിസ്ട്രസും ഗണിത അധ്യാപികയുമായ റീനി ജോസഫ് കരുതുന്നു. ദേശീയ വിദ്യാഭ്യാസ നയം നിഷ്കർഷിക്കുന്ന രീതിയിൽ മാത്‌സ് ലാബ് സജ്ജീകരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷമാണു മൂവാറ്റുപുഴ നിർമല ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം പങ്കുവയ്ക്കുന്നത്. 

ADVERTISEMENT

Read Also : ടീം ലീഡർ പോസ്റ്റ് ആണോ ലക്ഷ്യം?; വളർത്താം 6 കഴിവുകൾ

∙  കൂടുതൽ സ്കൂളുകളിലേക്ക് 

നിർമിത ബുദ്ധിയുടെയും ഡേറ്റ സയൻസിന്റെയും മെഷീൻ ലേണിങ്ങിന്റെയുമൊക്കെ കാലത്തു കണക്കിന്റെ പ്രാധാന്യം മനസ്സിലാക്കി സ്കൂളുകളിൽ ‘മാത്‌സ് ആക്‌ഷൻ ലാബ്’ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയതു തൃക്കാക്കര ഭാരതമാതാ കോളജിന്റെ സന്നദ്ധ സംഘടനയായ ‘ബിഫോർ.’ കൊച്ചി കേന്ദ്രമായ പി ലേൺ സ്റ്റാർട്ടപ് കമ്പനിയാണു ലാബുകൾ സ്ഥാപിച്ചത്. ‘‘ വല്ലാതെ കഷ്ടപ്പെട്ടു പഠിച്ചു പരീക്ഷയെഴുതാനുള്ള വിഷയമല്ല കണക്ക്. മറിച്ച്, ആസ്വദിച്ചു പഠിച്ചു ജീവിതം കുറെക്കൂടി സുഗമമാക്കാനും പുതിയ കാലത്തെ മികച്ച തൊഴിലവസരങ്ങൾ നേടിയെടുക്കാനും സഹായിക്കാനുള്ള വിഷയമാണു കണക്ക്’’ – പി ലേൺ ഡയറക്ടർ അനൂപ് ടോമിയുടെ വാക്കുകൾ. സാന്തമോണിക്ക സ്റ്റഡി എബ്രോഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണു 3 സ്കൂളുകളിലും ലാബ് സജ്ജീകരിച്ചത്. കൂടുതൽ സ്കൂളുകളിൽ ലാബ് സ്ഥാപിക്കാനും അവയുടെ സേവനം പ്രദേശത്തെ മറ്റു സ്കൂളുകൾക്കു പങ്കുവയ്ക്കാനുമുള്ള ശ്രമത്തിലാണ് അണിയറക്കാർ.

Content Summary : Discover the Math Lab Revolution: Making Math Fun and Easy for Students