ന്യൂഡൽഹി ∙ മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ്-പിജി കട്ട്ഓഫ് പെർസന്റൈൽ പൂജ്യമാക്കി. ഇതോടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആർക്കും മെഡിക്കൽ പിജി പ്രവേശനം തേടാം. നിലവിൽ 50 പെർസന്റൈലാണു കട്ട്ഓഫ്. ഇതു കുറയ്ക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനമെടുത്ത വിവരം കഴിഞ്ഞദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ്-പിജി കട്ട്ഓഫ് പെർസന്റൈൽ പൂജ്യമാക്കി. ഇതോടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ആർക്കും മെഡിക്കൽ പിജി പ്രവേശനം തേടാം. നിലവിൽ 50 പെർസന്റൈലാണു കട്ട്ഓഫ്. ഇതു കുറയ്ക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനമെടുത്ത വിവരം കഴിഞ്ഞദിവസം മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. മെഡിക്കൽ, ഡെന്റൽ കോഴ്സുകളിൽ എല്ലാ വിഭാഗങ്ങളിലും കട്ട്ഓഫ് പെർസന്റൈൽ പൂജ്യമായിരിക്കുമെന്നു മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ (എംസിസി) ഉത്തരവിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിലെ പിജി മൂന്നാം റൗണ്ട് കൗൺസലിങ് നടപടികൾ വീണ്ടും ആരംഭിക്കും. പുതിയ തീയതികൾ എംസിസി ഉടൻ പ്രഖ്യാപിക്കും. നിലവിൽ റജിസ്റ്റർ ചെയ്തവർക്കു ചോയ്സ് എഡിറ്റിങ്ങിനും അവസരമുണ്ടാകും. രാജ്യത്ത് എഴുപതിനായിരത്തിലേറെ മെഡിക്കൽ പിജി സീറ്റുകളുണ്ട്. ഇതിൽ രണ്ടായിരത്തിലേറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ കട്ട്ഓഫ് 30–ാം പെർസന്റൈലായി കുറയ്ക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

എംബിബിഎസ് സപ്ലിമെന്ററി: 75% ഹാജർ നിർബന്ധം

ADVERTISEMENT

ന്യൂഡൽഹി ∙ എംബിബിഎസ് സപ്ലിമെന്ററി തിയറി പരീക്ഷയെഴുതാൻ 75% ഹാജർ നിർബന്ധമാണെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) വ്യക്തമാക്കി. പ്രാക്ടിക്കൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് 80% ഹാജർ വേണം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഗ്രേസ് മാർക്കുണ്ടാകില്ലെന്നും വ്യക്തമാക്കി. എംബിബിഎസ് കോഴ്സിനായി ഓഗസ്റ്റ് ഒന്നിനു പ്രസിദ്ധീകരിച്ച കോംപിറ്റൻസി ബേസ്ഡ് മെഡിക്കൽ എജ്യുക്കേഷൻ (സിബിഎംഇ) മാർഗരേഖ 2019 ബാച്ചിനു മുതൽ ബാധകമാണെന്നും എൻഎംസി വിശദീകരിച്ചു. ഹാജർ കുറവുള്ള വിദ്യാർഥികൾ തൊട്ടടുത്ത വർഷത്തെ ബാച്ചിനൊപ്പം വീണ്ടും ക്ലാസിലിരിക്കണം. മിനിമം ഹാജർ ഉറപ്പാക്കിയ ശേഷം വാർഷിക പരീക്ഷ എഴുതാം. ഹാജരിലെ കുറവു പരിഹരിക്കാൻ വാർഷിക പരീക്ഷ പ്രഖ്യാപിക്കുന്നതിനു മുൻപ് അധിക ക്ലാസ് സജ്ജീകരിക്കാൻ കോളജ് അധികൃതർക്ക് അനുവാദമുണ്ടെന്നും എൻഎംസി അറിയിച്ചു.

Content Summary : Centre reduces qualifying percentile for NEET PG 2023 to zero across all categories