ന്യൂഡൽഹി ∙ മെഡിക്കൽ പിജി പ്രവേശനത്തിനുള്ള കട്ട്ഓഫ് പെർസന്റൈൽ പൂജ്യമാക്കി വെട്ടിക്കുറച്ച കേന്ദ്ര തീരുമാനത്തിനെതിരെ മെഡിക്കൽ വിദഗ്ധരുടെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവരുടെയും രൂക്ഷവിമർശനം. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലാതാക്കുന്നതാണു തീരുമാനമെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മെഡിക്കൽ പിജി പ്രവേശനത്തിനുള്ള കട്ട്ഓഫ് പെർസന്റൈൽ പൂജ്യമാക്കി വെട്ടിക്കുറച്ച കേന്ദ്ര തീരുമാനത്തിനെതിരെ മെഡിക്കൽ വിദഗ്ധരുടെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവരുടെയും രൂക്ഷവിമർശനം. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലാതാക്കുന്നതാണു തീരുമാനമെന്നാണ് വിമർശനം. അതേസമയം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനും (എഫ്ഒആർഡിഎ) തീരുമാനത്തെ സ്വാഗതം ചെയ്തു. ഇത്തവണത്തേക്കു മാത്രമാണ് ഇളവെന്നു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) പറയുന്നു.

Read Also : പ്ലസ് വൺ: സിലബസ് മാറി എത്തിയവർ കുറഞ്ഞു

ADVERTISEMENT

പിജി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന പേരിലാണ് കട്ട്ഓഫ് 50 പെർസന്റൈലിൽനിന്നു പൂജ്യമായി കുറച്ചത്. അനാട്ടമി, ബയോകെമസ്ട്രി, ഫിസിയോളജി, മൈക്രോബയോളജി തുടങ്ങിയ നോൺ ക്ലിനിക്കൽ വിഭാഗങ്ങളിൽ പിജിക്കു ചേരുന്നവർ കുറവാണെന്നും മുൻവർഷങ്ങളിൽ ഒട്ടേറെ സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നുവെന്നും അധികൃതർ വിശദീകരിക്കുന്നു.

Read Also : പിഎച്ച്‌ഡിയുണ്ടോ സഖാവേ, ഒരു റീൽസ് എടുക്കാൻ?

എന്നാൽ, പെർസന്റൈൽ പൂജ്യമാക്കുകയാണെങ്കിൽ പരീക്ഷ എന്തിനായിരുന്നുവെന്നു മെഡിക്കൽ രംഗത്തെ വിദഗ്ധർ ചോദിക്കുന്നു. ‘‘പല കാരണങ്ങളാൽ ഇക്കുറി പരീക്ഷയെഴുതാൻ സാധിക്കാതിരുന്നവരും നിരാശരായി മാറുന്നു. പഠനനിലവാരത്തെ വരെ ഇതു ബാധിക്കും’’– ഡൽഹി സഫ്ദർജങ് ആശുപത്രിയിലെ ഡോക്ടർ പ്രതികരിച്ചു. തീരുമാനം ഞെട്ടിച്ചതായി ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻസ് (എഫ്എഐഎംഎ) പ്രസിഡന്റ് ഡോ. രോഹൻ കൃഷ്ണ പറഞ്ഞു.

ADVERTISEMENT

∙ മൂന്നാം റൗണ്ട് റജിസ്ട്രേഷൻ 25 വരെ

ന്യൂഡൽഹി ∙ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ (എംസിസി) ദേശീയതല മെഡിക്കൽ പിജി മൂന്നാം ഘട്ട കൗൺസലിങ്ങിന് ഇന്നു മുതൽ 25ന് ഉച്ചയ്ക്കു 12 വരെ വീണ്ടും റജിസ്റ്റർ ചെയ്യാൻ അവസരം. ഫീസ് അടയ്ക്കാൻ 25ന് ഉച്ചകഴിഞ്ഞ് 3 വരെയും ചോയ്സ് ഫില്ലിങ്ങിനും ലോക്കിങ്ങിനും അന്നു രാത്രി 11.59 വരെയും അവസരമുണ്ട്.

Read Also : നീറ്റ്-പിജി കട്ട്ഓഫ് പൂജ്യം പെർസന്റൈൽ

ADVERTISEMENT

 28ന് അലോട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. 29 മുതൽ ഒക്ടോബർ 6 വരെയായി കോളജുകളിൽ റിപ്പോർട്ട് ചെയ്യാം. സംസ്ഥാന തല മൂന്നാം ഘട്ട കൗൺസലിങ് സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 6 വരെയാണ്. ഓൺലൈൻ സ്ട്രേ വേക്കൻസി റൗണ്ടിലേക്കുള്ള റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും ഒക്ടോബർ 9 മുതൽ 11 വരെയാണ്. 14നു ഫലം പ്രസിദ്ധീകരിക്കും. 15 മുതൽ 20 വരെ കോളജുകളിൽ റിപ്പോർട്ട് ചെയ്യാം.

Content Summary : Criticism and Support: Central Decision to Cut Cutoff Percentile for Medical PG Admissions