ആയുഷ് പിജി: ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് ഒക്ടോബർ 2 വരെ
ആയുഷ് (ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി) പിജി 2023–24 (എംഡി, എംഎസ്) കോഴ്സുകളിലെ പ്രവേശനത്തിന് ദേശീയതലത്തിലുള്ള ഓൺലൈൻ കൗൺസലിങ്ങിനുള്ള ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് ഒക്ടോബർ 2 വരെ നടത്താം. AIAPGET-2023ൽ യോഗ്യത നേടിയവർ https://aaccc.gov.in സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷം വേണം ചോയ്സുകൾ സമർപ്പിക്കുന്നത്.

ആയുഷ് (ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി) പിജി 2023–24 (എംഡി, എംഎസ്) കോഴ്സുകളിലെ പ്രവേശനത്തിന് ദേശീയതലത്തിലുള്ള ഓൺലൈൻ കൗൺസലിങ്ങിനുള്ള ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് ഒക്ടോബർ 2 വരെ നടത്താം. AIAPGET-2023ൽ യോഗ്യത നേടിയവർ https://aaccc.gov.in സൈറ്റിൽ റജിസ്റ്റർ ചെയ്തശേഷം വേണം ചോയ്സുകൾ സമർപ്പിക്കുന്നത്. ഒന്നിലേറെത്തവണ റജിസ്റ്റർ ചെയ്താൽ ഡീബാർ ചെയ്യും. ഒരു കോളജും കോഴ്സും ചേർന്നതാണ് ഒരു ചോയ്സ്.
Read Also : തിരക്കും മിടുക്കുമുള്ള ഗ്രാഫിക് ഡിസൈനറാകണോ?; 11 കാര്യങ്ങൾ അറിയണം
1, 2, 3, സ്ട്രേ വേക്കൻസി എന്നു 4 റൗണ്ടുകൾ. ആദ്യ 3 റൗണ്ടുകളിലും നിശ്ചിത തീയതികളിൽ റജിസ്റ്റർ ചെയ്യാം. സ്ട്രേയ്ക്കു പുതിയ റജിസ്ട്രേഷനില്ല. രണ്ടാം റൗണ്ടു മുതൽ സീറ്റുകൾ കുറവായിരിക്കും.
റജിസ്ട്രേഷൻ തുടങ്ങുന്നതിനു മുൻപ് ആയുഷ് പിജി കൗൺസലിങ് സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനും ചോയ്സ് ഫയലിങ് മാനുവലും മനസ്സിലാക്കണം.
∙സീറ്റുകൾ ഏതെല്ലാം?
∙എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിലെ 15% സീറ്റുകൾ, അഖിലേന്ത്യാ ക്വോട്ട
∙കൽപിത സർവകലാശാലകളിലെ മുഴുവൻ സീറ്റുകളും
∙ ബനാറസ് ഹിന്ദു സർവകലാശാല (ആയുർവേദം) –100%
∙ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് & റിസർച് ജാംനഗർ (ആയുർവേദം), എൻഐഎച്ച് കൊൽക്കത്ത (ഹോമിയോ) – നോമിനേറ്റഡ് ഒഴികെ 100%
∙എൻഐഎ ജയ്പുർ (ആയുർവേദം) – നോമിനേറ്റഡ് ഒഴികെ 50%
∙ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ – 50%
∙എൻഐഎച്ച് നരേല ഡൽഹി, എൻഎച്ച്ആർഐഎംഎച്ച് കോട്ടയം – ഹോമിയോ 100%
∙എൻഐയുഎം ബെംഗളൂരു, എൻആർഐയുഎംഎസ്ഡി ഹൈദരാബാദ്, ആർആർഐയുഎം ശ്രീനഗർ – യുനാനി നോമിനേറ്റഡ് ഒഴികെ 100%
∙അലിഗഡ് മുസ്‌ലിം സർവകലാശാല (യുനാനി), എൻഐഎസ് ചെന്നൈ (സിദ്ധ) –50%.
(കൽപിത സർവകലാശാലകളല്ലാത്ത സ്വകാര്യസ്ഥാപനങ്ങളിലെ 15% ഓൾ ഇന്ത്യ ക്വോട്ട സീറ്റ്–അലോട്മെന്റ് സംസ്ഥാനങ്ങളായിരിക്കും നിർവഹിക്കുക.)
∙സംവരണം
15% ഓൾ ഇന്ത്യ ക്വോട്ട, കേന്ദ്ര സർവകലാശാലകൾ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിൽ കേന്ദ്രമാനദണ്ഡമനുസരിച്ച് സംവരണമുണ്ട്. ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്ന 16 അംഗീകൃത സ്ഥാപനങ്ങളിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജും.
∙റജിസ്ട്രേഷൻ ഫീസ്
എ) കൽപിത സർവകലാശാല: റജിസ്ട്രേഷൻ ഫീ 5000 രൂപ. സെക്യൂരിറ്റിത്തുക 50,000 രൂപ. ആകെ 55,000 രൂപ. ആർക്കും ഇളവില്ല
ബി) കൽപിത സർവകലാശാലകളൊഴികെ ഓൾ ഇന്ത്യ ക്വോട്ടയടക്കം: റജിസ്ട്രേഷൻ ഫീ 2,000 രൂപ. സെക്യൂരിറ്റിത്തുക 10,000 രൂപ. ആകെ 12,000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 1,000 / 10,000 / 11,000 രൂപ.
സി) രണ്ടു വിഭാഗങ്ങൾക്കും കൂടെ ശ്രമിക്കുന്നവരും (എ)യിലെ തുകയടച്ചാൽ മതി.
ഹെൽപ്‌ലൈൻ: ഫോൺ 9354529990; counseling-aaccc@ aiia.gov.in.
ഫീസ് സംബന്ധമായവയ്ക്ക്: finance-aaccc@aiia.gov.in.
∙ഒഴിവുകളുടെ കണക്കും സ്ട്രേ-വേക്കൻസി റൗണ്ടിന് അർഹതയുള്ളവരുടെ ലിസ്റ്റും ഡിസംബർ 7ന് കൽപിത സർവകലാശാലകൾക്ക് അയച്ചുകൊടുക്കും. അവിടത്തെ അലോട്മെന്റ് 7 മുതൽ 16 വരെ.
∙പ്രവേശനത്തിനുള്ള അവസാനതീയതി നാഷനൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ / ഹോമിയോപ്പതി തീരുമാനിക്കുന്നതനുസരിച്ചായിരിക്കും.
Content Summary : Register Now for AIAPGET-2023 Qualifiers to Secure Your Seat in AYUSH PG Courses