വിദ്യാർഥികളിലെ ആത്മഹത്യാപ്രവണത തടയാൻ കേന്ദ്ര പദ്ധതി
ന്യൂഡൽഹി ∙ സ്കൂൾ വിദ്യാർഥികളിലെ ആത്മഹത്യാ പ്രവണത തടയാനുള്ള പദ്ധതി ‘ഉമീദി’ന്റെ കരടു മാർഗരേഖ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ‘അണ്ടർസ്റ്റാൻഡ്, മോട്ടിവേറ്റ്, മാനേജ്, എംപതൈസ്, എംപവർ, ഡവലപ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘ഉമീദ്’. പ്രധാന നിർദേശങ്ങൾ: ∙ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ സ്കൂൾ

ന്യൂഡൽഹി ∙ സ്കൂൾ വിദ്യാർഥികളിലെ ആത്മഹത്യാ പ്രവണത തടയാനുള്ള പദ്ധതി ‘ഉമീദി’ന്റെ കരടു മാർഗരേഖ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ‘അണ്ടർസ്റ്റാൻഡ്, മോട്ടിവേറ്റ്, മാനേജ്, എംപതൈസ്, എംപവർ, ഡവലപ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘ഉമീദ്’.
Read Also : യുജിസി–നെറ്റ് ഡിസംബർ 6 മുതൽ 22 വരെ
പ്രധാന നിർദേശങ്ങൾ:
∙ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ സ്കൂൾ വെൽനെസ് ടീം രൂപീകരിക്കണം. മാനസിക സമ്മർദം നേരിടുന്ന കുട്ടികളുടെ വിവരം ഇവർക്കും കൈമാറണം. സ്കൂൾ കൗൺസിലർ, മെഡിക്കൽ ഓഫിസർ, അധ്യാപകർ എന്നിവരും ടീമിൽ വേണം.
∙ കുട്ടികളുടെ മാനസിക ഉല്ലാസത്തിനു പദ്ധതികൾ ആവിഷ്കരിക്കണം. പ്രതിദിന കൂട്ടായ്മകൾ, ഓപ്പൺ ഫോറം എന്നിവ ഒരുക്കണം.
∙ വിഷാദം, ലൈംഗിക ചൂഷണം തുടങ്ങിയ പശ്ചാത്തലമുള്ള കുട്ടികൾക്കു കൂടുതൽ കരുതൽ നൽകണം.
∙ സ്കൂളുകളും മാതാപിതാക്കളും പൊതുസമൂഹവും തമ്മിലുള്ള കൂട്ടായ്മ വർധിപ്പിക്കണം.
Content Summary : Union Ministry of Education unveils 'Umeedi': A game-changing scheme to prevent student suicides