കോട്ടയം ∙ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ വലിയ വെല്ലുവിളിയെന്ന് കേരളസംസ്‌ഥാന ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സെന്റ്ഗിറ്റ്സിൽ IEEE ഇന്റർനാഷണൽ കോണ്‍ഫറൻസ് (RASSE 2023) വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

കോട്ടയം ∙ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ വലിയ വെല്ലുവിളിയെന്ന് കേരളസംസ്‌ഥാന ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സെന്റ്ഗിറ്റ്സിൽ IEEE ഇന്റർനാഷണൽ കോണ്‍ഫറൻസ് (RASSE 2023) വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ വലിയ വെല്ലുവിളിയെന്ന് കേരളസംസ്‌ഥാന ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സെന്റ്ഗിറ്റ്സിൽ IEEE ഇന്റർനാഷണൽ കോണ്‍ഫറൻസ് (RASSE 2023) വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കുക എന്നതാണ് ഈ കാലഘട്ടത്തിലെ വലിയ വെല്ലുവിളിയെന്ന് കേരളസംസ്‌ഥാന ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സെന്റ്ഗിറ്റ്സിൽ IEEE ഇന്റർനാഷണൽ കോണ്‍ഫറൻസ് (RASSE 2023) വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പരസ്പര സഹകരണത്തിലൂടെയും നിരന്തര നവീകരണത്തിലൂടെയും ഈ വെല്ലുവിളിയെ നമുക്ക് നേരിടാൻ സാധിക്കും. വിജ്ഞാന വിസ്ഫോടനത്തിന്റെയും നാലാം വ്യാവസായിക വിപ്ലവത്തിന്റെയും കാലഘട്ടത്തിൽ നിർമ്മിതബുദ്ധി ഉയർത്തുന്ന സാധ്യതകളെയും വെല്ലുവിളികളെയും അവഗണിക്കാവില്ല. സാങ്കേതികവിദ്യയിലെ ഏറ്റവും നൂതന ചുവടുവെപ്പുകൾ പങ്കിടാനും, അക്കാദമിക- വ്യാവസായിക ലോകങ്ങൾക്കിടയ്ക്കുള്ള വിടവ് നികത്താനും ഇത്തരം കോൺഫറൻസുകൾക്ക് സാധിക്കട്ടെയെന്ന് മന്ത്രി പ്രത്യാശിച്ചു. ഇന്നവേഷൻ, എൻറർപ്രണർഷിപ്പ് തുടങ്ങിയ മേഖലകളിൽ സംസ്ഥാന സർക്കാരിന്റെ ചുവടുവെപ്പുകൾ ശരിയായ പാതയിൽ ആണെന്നും അവർ ചൂണ്ടിക്കാട്ടി. 

സെന്റ്ഗിറ്റ്സ് ഡയറക്ടർ തോമസ്‌.ടി.ജോണ്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോൺഫറൻസ് ജനറൽ കോ-ചെയറും ഐഇഇഇ ഇൻറർനാഷണൽ സിസ്റ്റംസ് കൗൺസിൽ വൈസ് പ്രസിഡണ്ടുമായ ഡോ. ആൻഡി ചെൻ സ്വാഗതം ആശംസിച്ചു. തായ്‌വാൻ ആസ്ഥാനമായ തായ്പേയ് എക്കണോമിക് ആൻഡ് കൾച്ചറൽ സെന്റർ ഇന്ത്യയും സെന്റ്ഗിറ്റ്സ് കലാലയങ്ങളും തമ്മിലുള്ള ധാരണപത്രം, സെന്ററിന്റെ ന്യൂഡൽഹി ഡയറക്ടർ പീറ്റേഴ്സ് ചെന്നും സെന്റ്ഗിറ്റ്സ് എക്സിക്യൂട്ടീവ് ചെയർമാൻ പുന്നൂസ് ജോർജും തമ്മിൽ കൈമാറി. തായ്പേയ് എക്കണോമിക് ആൻഡ് കൾച്ചറൽ സെന്റർ ചെന്നൈ സെന്റർ ഡയറക്ടർ ജനറൽ റിച്ചാർഡ് ചെൻ, ഐഇഇഇ കേരള സെഷൻ ചെയർപേഴ്സൺ പ്രൊഫ. എസ് മുഹമ്മദ് കാസിം,

ADVERTISEMENT

സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. സുധ ടി, കോൺഫറൻസ് ജനറൽ കോ-ചെയർ ഡോ. എം.ഡി മാത്യു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പ്രഫഷണൽ സാങ്കേതിക വിദഗ്ധരുടെ അന്താരാഷ്ട്ര സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ്, IEEEയുടെ സിസ്റ്റംസ് കൗൺസിൽ വിഭാഗം, സിസ്റ്റം സയൻസിലെ ആധുനിക മുന്നേറ്റങ്ങളെ അധികരിച്ച് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കോൺഫറൻസ്, ഈ മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തുന്നതിനും ആശയങ്ങൾ കൈമാറുന്നതിനുള്ള പ്രധാനവേദിയാണ്.

IEEE RASSE കോൺഫറൻസിന്റെ മൂന്നാം പതിപ്പാണ് ഇതാദ്യമായി ഇന്ത്യയിൽ നടക്കുന്നത്. മുൻവർഷങ്ങളിൽ, തായ്‌വാനിലെ ടൈനാൻ നാഷണൽ ചെങ് കുങ് യൂണിവേഴ്സിറ്റിയിലും, ചൈനയിലെ ഷാങ്ഹായ് യൂണിവേഴ്സിറ്റിയിലുമാണ് കോൺഫറൻസ് നടന്നിരുന്നത്. ഐഇഇഇ. സിസ്റ്റംസ് കൗൺസിലിനൊപ്പം ഐഇഇഇ കേരള വിഭാഗം കോളേജുമായി കോൺഫറൻസിനുവേണ്ടി സഹകരിക്കുന്നു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഇന്റർനാഷണൽ കോണ്‍ഫറൻസിൽ ഓസ്ട്രേലിയ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യു.എസ്.എ മുതലായ രാജ്യങ്ങളിലെ പ്രതിനിധികളടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗവേഷക-അധ്യാപക, വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കുന്നു. 

ADVERTISEMENT

തായ്‌വാനിലെ നാഷണൽ ചുങ് ചെങ് യൂണിവേഴ്സിറ്റി പ്രൊഫസറും തായ്‌വാൻ-ഇന്ത്യ AI ജോയിന്റ് റിസർച്ച് സെന്റർ ഡയറക്ടറുമായ പാവോ-ആൻ ഹുയിംഗ്, െഎെഎടി ഹൈദരാബാദ് കോ-ഇന്നവേഷൻ/ഔട്ട്‌റീച്ച് പ്രൊഫസർ രമേഷ് ലോഗനാഥൻ, കാഞ്ചീപുരം െഎെഎടി ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗിലെ സീനിയർ പ്രൊഫെസർ ചിട്ടി ബാബു, ദുബായ് കർട്ടിൽ യൂണിവേഴ്സിറ്റി ഗവേഷണ വിഭാഗം മേധാവി ചിത്തിരൈ പൊൻ സെൽവൻ, തായ്‌വാൻ നാഷണൽ ചുങ് ചെങ് യൂണിവേഴ്സിറ്റിയിലെ വെയ്-മിൻ ലിയു എന്നിവർ കീ നോട്ട് പ്രഭാഷണങ്ങൾ നടത്തും. ഡോ. സ്റ്റീഫൻ ഇബാറക്കി (സ്ഥാപക ജനറൽ പാർട്ടണർ, REDDS ക്യാപിറ്റൽ), ഡോ. ആൻഡി ചെൻ (പ്രസിഡന്റ് ആൻഡ് സിഇഒ, കാട്രോണിക് എന്റർപ്രൈസ്), ദിനേശ് തമ്പി (ടാറ്റ കൺസൾട്ടൻസി സർവീസസ്), ഡോ. നവീൻ പുന്നൂസ് (സീനിയർ ഡാറ്റാ സയന്റിസ്റ്റ്, റീസിങ്ക് ടെക്നോളജീസ്) , സുനിൽകുമാർ വുപ്പാല (ഡയറക്ടർ - ഡാറ്റ സയൻസ്, എറിക്സൺ), അശുതോഷ് ഗാർഗ് (The Brand Called You, ഗാർഡിയൻ ഫാർമസി), ദീപക് വൈകർ (സിംഗപ്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ശിവകുമാർ (Opal-RT ടെക്നോളജീസ്) മുതലായ പ്രമുഖർ ഇൻഡസ്ട്രി ഫോറത്തിൽ പങ്കെടുത്തു സംസാരിച്ചു. ജർമ്മനിയിലെ Ilmenau ടെക്നോളജി സിസ്റ്റംസ് ആൻഡ് സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റിയിലെ ഡോ. ആർമിൻ സിമ്മർമാൻ, റൂർക്കി IITയിലെ ഡോ. സോഹോം ചക്രബർത്തി എന്നിവർ വിവിധ ട്യൂട്ടോറിയൽ സെഷനുകൾ നയിക്കും.

RASSE കോൺഫറസിന്റെ ഭാഗമായ പാനൽചർച്ചകളിൽ Mind.ai സ്ഥാപകനും സി.ഇ.ഒ-യുമായ പോൾ ലീ, ജിഗോ ജോസഫ് (വൈസ്പ്രസിഡന്റ്, ചെയിൻ യാർഡ്), ജിജിമോൻ ചന്ദ്രൻ (സിഇഒ ആൻഡ് ഫൗണ്ടർ, അസിയടെക്) എന്നിവർ വിവിധ വിഷയങ്ങളിൽ മുഖ്യപ്രഭാഷണങ്ങൾ നിർവഹിക്കും. ദിലീപ് വിശ്വനാഥൻ (എൻജിനീയറിങ് പ്രോഗ്രാം മാനേജർ, ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസസ്), നിഖിൽ മൽഹോത്ര (സിഐഒ ടെക് മഹീന്ദ്ര), ചെൻ-കുവോ (അഡ്രിയൻ) ചിയാങ് (അസോസിയേറ്റ് പ്രൊഫസർ, നാഷണൽ ചുങ് ചെങ് യൂണിവേഴ്സിറ്റി),ഡോ . ജൂബിലന്റ് കിഴക്കേത്തോട്ടം, ദിനേശ് തമ്പി (വൈസ് പ്രസിഡന്റഡ് ആൻഡ് ഡെലിവറി ഹെഡ്, ടിസിഎസ്, പഞ്ചമി വി. (കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി, െഎെഎടി കോട്ടയം), ചിന്തൻ ഓസ (അനന്തം ഇക്കോസിസ്റ്റംസ്), ആൻഡി ചെൻ(സിഇഒ, കാറ്റട്രോണിക് എന്റർപ്രൈസസ്),അജിത് ഗോപി (അനെർട്ട്) , ചോക്കോ വള്ളിയപ്പ (വീ ടെക്നോളജീസ്, സോന ഗ്രൂപ്പ്), സി. ജെ ജോർജ്ജ് (എം.ഡി, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)] എന്നിവർ വിവിധ പാനലുകളിൽ സന്നിഹിതരായിരിക്കും.

ADVERTISEMENT

കോൺഫറന്സിന്റെ രണ്ടും മൂന്നും ദിനങ്ങളിൽ വിവിധ ഗവേഷണ ട്രാക്കുകളിലായി നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുന്നു. പിഎച്ച്‌ഡി ഫോറങ്ങൾ, ട്യൂട്ടോറിയലുകൾ, വർക്ക്‌ഷോപ്പുകൾ, പ്രത്യേക സെഷനുകൾ എന്നിവയുടെ ഒരു പരമ്പരയും കോൺഫറൻസിൽ നടക്കും.

English Summary:

IEEE International Conference on Recent Advances In Systems Science and Engineering