ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു നഴ്സിങ് കോഴ്സ് പഠനച്ചെലവു കുറയ്ക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. ഇതുസംബന്ധിച്ച നിർദേശങ്ങൾ തയാറാക്കുന്നത് നാഷനൽ നഴ്സിങ് ആൻഡ് മി‍‍ഡ്‌വൈഫറി കമ്മിഷന്റെ മുഖ്യചുമതലകളിലൊന്നായി നിശ്ചയിച്ചു. കമ്മിഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ടു തയാറാക്കിയ ബില്ലിന്റെ കരടുരൂപത്തിൽ ഇതു വ്യക്തമാക്കിയിട്ടുണ്ട്.

ആധുനിക സങ്കേതങ്ങൾ ഉറപ്പാക്കുക, പല സ്ഥാപനങ്ങൾക്കായി അധ്യാപകരെ പങ്കുവയ്ക്കുക, വിദേശരാജ്യങ്ങളിലെ മികച്ച മാതൃക സ്വീകരിക്കുക തുടങ്ങിയ നടപടികളിലൂടെ  പഠനച്ചെലവു കുറയ്ക്കാൻ നടപടി വേണമെന്നും ബില്ലിലുണ്ട്.

ഇരട്ടിച്ച് ചെലവ്

വിദേശ വിദ്യാർഥികളെ ആകർഷിക്കാനും നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാനും പല രാജ്യങ്ങളും ചെലവു കുറയ്ക്കുമ്പോൾ ഇന്ത്യയിൽ നഴ്സിങ് പഠനച്ചെലവ് കാര്യമായി കൂടിയെന്നാണു വിലയിരുത്തൽ. 2008 നും 2018 നും ഇടയിൽ ഇരട്ടിയായി. 2008 ൽ ശരാശരി പഠനച്ചെലവ് 5.60 ലക്ഷം രൂപയായിരുന്നെങ്കിൽ 10 വർഷം കഴിഞ്ഞപ്പോൾ 11.20 ലക്ഷമായി. 

35 ലക്ഷം നഴ്സുമാർ, 5203 സ്ഥാപനങ്ങൾ

രാജ്യത്ത് 5203 നഴ്സിങ് പഠന സ്ഥാപനങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതിൽ 715 എണ്ണം മാത്രമാണ് സർക്കാർ സ്ഥാപനങ്ങൾ. നഴ്സിങ് ലൈസൻസുള്ള 35.14 ലക്ഷം പേർ രാജ്യത്തുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഇന്ത്യയിൽ ഇപ്പോഴും നഴ്സുമാരുടെ ക്ഷാമമുണ്ട്.

Content Summary:

Ministry of Health Targets Affordable Nursing Education, Aims to Halve Costs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com