ന്യൂഡൽഹി ∙ ടോഫൽ, ജിആർഇ തുടങ്ങിയ മത്സരപരീക്ഷകളുടെ നടത്തിപ്പുകാരായ ഇടിഎസും അലെൻ ഗ്ലോബലും കൈകോർക്കുന്നു. വിവിധ രാജ്യാന്തര മത്സരപരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് 5 ലക്ഷം രൂപ വരെയുള്ള സ്കോളർഷിപ്പുകൾ നൽകാനാണു തീരുമാനം. ടോഫൽ, ജിആർഇ പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ഉചിതമായ റജിസ്ട്രേഷൻ ഫീസ് ഇളവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ടോഫൽ, ജിആർഇ തുടങ്ങിയ മത്സരപരീക്ഷകളുടെ നടത്തിപ്പുകാരായ ഇടിഎസും അലെൻ ഗ്ലോബലും കൈകോർക്കുന്നു. വിവിധ രാജ്യാന്തര മത്സരപരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് 5 ലക്ഷം രൂപ വരെയുള്ള സ്കോളർഷിപ്പുകൾ നൽകാനാണു തീരുമാനം. ടോഫൽ, ജിആർഇ പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ഉചിതമായ റജിസ്ട്രേഷൻ ഫീസ് ഇളവും നൽകും.  ജെഇഇ, നീറ്റ് മത്സരപരീക്ഷാ പരിശീലനരംഗത്തെ ശ്രദ്ധേയരായ അലെന്റെ കീഴിലുള്ള അലെൻ ഗ്ലോബൽ സ്റ്റഡീസ് ഡിവിഷനുമായാണു ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്.

യുഎസ് ഉൾപ്പെടെയുള്ള വിദേശ സർവകലാശാലകളിലെ പ്രവേശനത്തിനു പരിഗണിക്കുന്നതാണ് ജിആർഇ, സാറ്റ് തുടങ്ങിയ പരീക്ഷകൾ. ഈ പരീക്ഷകൾക്കു തയാറെടുക്കുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ സ്കോളർഷിപ് നൽകും. ജിആർഇ, ടോഫൽ പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളുടെ റജിസ്ട്രേഷൻ ഫീസിലും ഗണ്യമായ കുറവു ലഭിക്കും. 

വിദേശപഠനം ലക്ഷ്യമിട്ടു ടോഫൽ ഉൾപ്പെടെയുള്ള പരീക്ഷകൾ എഴുതുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്നു ഇടിഎസ് അധികൃതർ പറഞ്ഞു. സാറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിൽ വിദ്യാർഥികളുടെ ബയോഡേറ്റ വിശദമാക്കുകയെന്നതും പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തിൽ കൃത്യമായ പരിശീലനം ലഭിക്കുന്നതു വിദ്യാർഥികൾക്കു നേട്ടമാകുമെന്നും ഇടിഎസ് ഭാരവാഹികൾ വ്യക്തമാക്കി. 

English Summary:

ETS Allen Global Studies Scholarship Scheme