എൻഎംഎംഎസ്എസ്: 31 വരെ അപേക്ഷിക്കാം
2023–24 അധ്യയന വർഷത്തിലെ കേന്ദ്രസർക്കാരിന്റെ നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (എൻഎംഎംഎസ്എസ്) അപേക്ഷിക്കാനുള്ള സമയപരിധി 31 വരെ നീട്ടി. നവംബർ 30നു സമയം അവസാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ന്യൂഡൽഹി ∙ 2023–24 അധ്യയന വർഷത്തിലെ കേന്ദ്രസർക്കാരിന്റെ നാഷനൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (എൻഎംഎംഎസ്എസ്) അപേക്ഷിക്കാനുള്ള സമയപരിധി 31 വരെ നീട്ടി. നവംബർ 30നു സമയം അവസാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
9 മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കു നാഷനൽ സ്കോളർഷിപ് പോർട്ടൽ വഴി അപേക്ഷിക്കാം. 9–ാം ക്ലാസ് വിദ്യാർഥികൾക്ക് ഒരു ലക്ഷം പുതിയ സ്കോളർഷിപ്പുകളാണു നൽകുക. 10 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇതു പുതുക്കാനും അവസരമുണ്ട്. മാതാപിതാക്കളുടെ വാർഷിക വരുമാനം 3.5 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
ആദ്യഘട്ട പരിശോധന ജനുവരി 15നുള്ളിലും രണ്ടാംഘട്ടം ജനുവരി 30നുള്ളിലും പൂർത്തിയാക്കും. ഇതിനു ശേഷമാകും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. വിവരങ്ങൾക്ക് https://scholarships.gov.in/