ജെഇഇ അഡ്വാൻസ്ഡ് റജിസ്ട്രേഷൻ ഫീസ് കൂട്ടി
Mail This Article
×
ന്യൂഡൽഹി ∙ ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയുടെ റജിസ്ട്രേഷൻ ഫീസ് വർധിപ്പിച്ചു. 150–300 രൂപയുടെ വർധനയാണു വിവിധ വിഭാഗങ്ങളിൽ വന്നിട്ടുള്ളത്. സാർക് രാജ്യങ്ങളിലെ വിദ്യാർഥികൾക്കുള്ള നിരക്കിലും വർധനയുണ്ട്. അതേസമയം, സാർക് ഇതര വിദേശ വിദ്യാർഥികളുടെ പരീക്ഷാഫീസ് കുറഞ്ഞു.
ജെഇഇ (മെയിൻ) പരീക്ഷയിൽ മുന്നിലെത്തുന്ന 2.5 ലക്ഷം പേർക്കാണ് അഡ്വാൻസ്ഡ് എഴുതാവുന്നത്. ഏപ്രിൽ 21 മുതൽ 30 വരെ അപേക്ഷ നൽകാം. മേയ് 26ന് ആണു പരീക്ഷ. ചുമതലക്കാരായ ഐഐടി മദ്രാസ് അധികൃതർ കഴിഞ്ഞ ദിവസം ഇൻഫർമേഷൻ ബ്രോഷർ പുറത്തുവിട്ടു. പരീക്ഷാഫലം ജൂൺ 9നു പ്രസിദ്ധീകരിച്ചേക്കും.
Content Summary:
JEE Advanced 2023 Fee Hike Alert
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.