നഴ്സുമാർക്ക് സൈന്യത്തിൽ കമ്മിഷൻഡ് ഓഫിസറാകാം; ഓൺലൈൻ അപേക്ഷ 26 വരെ
മിലിറ്ററി നഴ്സിങ് സർവീസിൽ 2023-24 ലെ ഷോർട് സർവീസ് കമ്മിഷനിൽ താൽപര്യമുള്ള വനിതകൾക്ക് ഈ മാസം 11 മുതൽ 26 വൈകിട്ട് 6 മണി വരെ https://exams.nta.ac.in/SSCMNS എന്ന സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഡയറക്ടർ ജനറൽ ഓഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ പിൻബലത്തോടെയാണ് നിയമനം. അപേക്ഷാഫീ 900 രൂപ.

മിലിറ്ററി നഴ്സിങ് സർവീസിൽ 2023-24 ലെ ഷോർട് സർവീസ് കമ്മിഷനിൽ താൽപര്യമുള്ള വനിതകൾക്ക് ഈ മാസം 11 മുതൽ 26 വൈകിട്ട് 6 മണി വരെ https://exams.nta.ac.in/SSCMNS എന്ന സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഡയറക്ടർ ജനറൽ ഓഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ പിൻബലത്തോടെയാണ് നിയമനം. അപേക്ഷാഫീ 900 രൂപ. ഒന്നിലേറെ അപേക്ഷ പാടില്ല. നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ സംബന്ധിച്ച വിവരങ്ങൾക്ക് ഫോൺ: 011-40759000, ssc-mns@nta.ac.in, വെബ് സൈറ്റ്: wwww.nta.ac.in. മിലിറ്ററി സർവീസ് സംബന്ധിച്ച വിവരങ്ങൾക്ക്: https://indianarmy.nic.in/, https://joinindianarmy.nic.in/
യോഗ്യത
നഴ്സിങ്ങിൽ എംഎസ്‌സി, ബിഎസ്‌സി, പോസ്റ്റ്–ബേസിക് ബിഎസ്‌സി ഇവയിലൊരു ബിരുദം വേണം. സംസ്ഥാന നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനും ഉണ്ടായിരിക്കണം. പ്രായം 21–35 വയസ്സ് (ജനനം 1988 ഡിസംബർ 25 – 2002 ഡിസംബർ 25 വരെ). മിലിറ്ററി മാനദണ്ഡപ്രകാരമുള്ള ആരോഗ്യം വേണം.
സിലക്‌ഷൻ
നാഷനൽ ടെസ്റ്റിങ് ഏജൻസി ദേശീയതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ ജനുവരി 14ന് രാവിലെ 10 മുതൽ 12.30 വരെ കംപ്യൂട്ടർ ഉപയോഗിച്ചുള്ള ടെസ്റ്റ് നടത്തും. ഇതിൽ നഴ്സിങ്, ഇംഗ്ലിഷ് ഭാഷ, സാമാന്യബുദ്ധി എന്നീ മേഖലകളിൽനിന്നുള്ള മൾട്ടിപ്പിൾ ചോദ്യങ്ങളുണ്ടായിരിക്കും. തെറ്റിനു മാർക്കു കുറയ്ക്കില്ല. ടെസ്റ്റിൽ 50% എങ്കിലും മാർക്കു നേടണം. ജനുവരി ആദ്യവാരം അഡ്മിറ്റ് കാർഡ് വെബ് സൈറ്റിൽ വരും. പ്രാഥമിക സിലക്‌ഷൻ ലഭിച്ചവർ ഡൽഹിയിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുത്ത് മികവു തെളിയിക്കണം. ഇന്റർവ്യൂ സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റും മറ്റു രേഖകളും ഹാജരാക്കണം. തുടർന്ന് മെഡിക്കൽ പരിശോധന. ഇവ രണ്ടിനുമായി ഡൽഹിയിൽ 3–5 ദിവസം താമസിക്കണം. ട്രെയിൻ യാത്രക്കൂലി കിട്ടുമെങ്കിലും ഡൽഹിയിൽ താമസസൗകര്യം സ്വയം ഏർപ്പാടു ചെയ്യണം. ഗർഭിണികൾക്കു സിലക്‌ഷനില്ല.
മറ്റു വ്യവസ്ഥകൾ
സാധാരണഗതിയിൽ 14 വർഷത്തേക്കാണ് (5+5+4) ഷോർട് സർവീസ് കമ്മിഷൻ. ലഫ്റ്റനന്റ് റാങ്കിൽ പ്രവേശിച്ച് 3 കൊല്ലത്തിനു ശേഷം ക്യാപ്റ്റനും തുടർന്ന് 5 കൊല്ലത്തിനു ശേഷം മേജറുമാകാം. സമർഥർക്കു സ്ഥിരം കമ്മിഷൻ നേടി, മേജർ ജനറൽ റാങ്ക് വരെ ഉയരാനുള്ള അവസരമുണ്ട്. കര/ നാവിക/വ്യോമ സേനകളിൽ ഏതു സ്ഥലത്തും സേവനം അനുഷ്ഠിക്കാൻ തയാറായിരിക്കണം. ബിഎസ്‌സിക്കാർക്ക് ഒരു വർഷത്തിനു മുൻപു മുതലും എംഎസ്‌സിക്കാർക്ക് 2 വർഷത്തിനു മുൻപു മുതലും കമ്മിഷൻ കിട്ടിയതായി (ആന്റീഡേറ്റ് കമ്മിഷൻ) കണക്കാക്കും. ആർമി ഹെഡ്ക്വാർട്ടേഴ്സുമായി ബന്ധപ്പെടാൻ ഫോൺ: 011–21411793; pb4005@nic.in.