രാജ്യത്തെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ സമ്മിറ്റിന് കേരളം വേദിയാകുന്നു
വിദേശപഠനം ഒരു വലിയ ചുവടുവയ്പാണ്. അതിലെ ഒരു തെറ്റായ തീരുമാനം വലിയ സാമ്പത്തിക നഷ്ടത്തിനു മാത്രമല്ല, കരിയറിലെ അനിശ്ചിതത്വത്തിനും കാരണമായേക്കാം. ശരിയായ തീരുമാനം എടുക്കാൻ ഏറ്റവും വിശ്വസനീയമായ ഉറവിടങ്ങളില്‍നിന്നു ലഭിക്കുന്ന ആധികാരിക വിവരങ്ങളെ ആശ്രയിക്കണം. ഇതിനൊരു വേദിയെന്നോണമാണ് ലോകത്തെമ്പാടുമുള്ള

സാന്‍റമോണിക്ക മലയാള മനോരമയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'സൂപ്പര്‍ 100സ്റ്റഡി അബ്രോഡ് സമ്മിറ്റ്' വിദേശവിദ്യാഭ്യാസ രംഗത്ത് ചരിത്രമാകുമെന്നുറപ്പ്. 30 ലധികം വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടി ജനുവരി 6ന് തിരുവനന്തപുരത്തും ജനുവരി 7 ന് കൊച്ചിയിലുമാണ് നടക്കുക.
100 ൽപരം വിദേശ സര്‍വകലാശാലകളുടെയും കോളേജുകളുടെയും പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദേശ സര്‍വകലാശാല പ്രതിനിധികളുമായി നേരിട്ട് സംവദിക്കാൻ അവസരമുണ്ട്. വിദ്യാർത്ഥികൾക്ക് ഒരു ലക്ഷത്തിലധികം വിദേശ സര്‍വകലാശാല സ്കോളര്‍ഷിപ്പുകൾ നേടാനുള്ള അവസരമൊരുക്കിയിട്ടുണ്ടെന്നതാണ് സൂപ്പർ 100 സ്റ്റഡി എബ്രോഡ് സമ്മിറ്റിന്റെ പ്രത്യേകത.ഒപ്പം, സ്പോട്ട് അഡ്മിഷനും ഉറപ്പാക്കാം. ഓരോ രാജ്യത്തെയും സാധ്യതകള്‍ ചോദിച്ചറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്ക് അനുയോജ്യമായ കോഴ്സുകള്‍ തെരഞ്ഞെടുക്കാം.
കൂടാതെ വിവിധ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍, സ്റ്റഡി വിസയുടെ ലഭ്യത, പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍, രാജ്യങ്ങളുടെ നയങ്ങളിൽ വന്ന മാറ്റങ്ങൾ, വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങൾ, വിദേശ സര്‍വകലാശാല പ്രതിനിധികൾ കൂടി പങ്കെടുക്കുന്ന പാനല്‍ ചർച്ചകളിൽ അഭിസംബോധന ചെയ്യപ്പെടും.
തിരുവനന്തപുരം ലുലു മാളിന് സമീപമുള്ള 'ഒ ബൈ താമര' യിലും കൊച്ചി ഇടപ്പള്ളിയിലുള്ള മാരിയറ്റ് ഹോട്ടലിലുമാണ് ഉച്ചകോടി ചേരുക. രാവിലെ 10 മുതൽ വൈകിട്ട് 5വരെ നടക്കുന്ന ഉച്ചകോടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ് . www.santamonicaedu.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. ഇതിനു പുറമെ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 4150999, 9645222999 എന്നീ ഫോണ്‍ നമ്പറുകളിൽ ബന്ധപ്പെടുക. സന്ദർശിക്കുക https://www.studyabroadsummit.com/