ആവേശത്തിമർപ്പിൽ കുട്ടികൾ: ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാംപുകളിൽ നിർമിത ബുദ്ധിയും ത്രീഡി അനിമേഷനും
മുഖം തിരിച്ചറിഞ്ഞ് തുറക്കുന്ന വാതിൽ, ഡ്രൈവർ ഉറങ്ങിപ്പോയാൽ ഉടൻ മുന്നറിയിപ്പ്, ഗെയിം നിർമാണം, മെഷീൻ ലേണിങ്, റോബട്ടിക്സ് പരിശീലനം കൂടാതെ അനിമേഷൻ സിനിമ നിർമാണം എന്നിങ്ങനെ ആവേശകരമായ പ്രവർത്തനങ്ങളോടെ എറണാകുളം ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് ദ്വിദിന ഉപജില്ലാതല ക്യാംപുകൾ കുട്ടികൾക്ക് പുത്തൻ ഉണർവേകി.

അനിമേഷൻ, പ്രോഗ്രാമിങ് എന്നീ രണ്ട് വിഭാഗങ്ങളിലായി സ്കൂൾതല ക്യാംപുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് കൂടുതൽ പരിശീലനങ്ങൾ ഉപജില്ലാ ക്യാംപുകളിൽ ക്രമീകരിച്ചിരിക്കുന്നത്. അനിമേഷന്‍ വിഭാഗത്തിൽ ലഘുകഥകളെ അടിസ്ഥാനമാക്കി ഓപ്പൺ ടൂൺസ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് അനിമേഷന്‍ സിനിമകള്‍ തയാറാക്കല്‍, കെഡിയെൻ ലൈവ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വിഡിയോ എഡിറ്റ് ചെയ്യൽ, ത്രിമാന അനിമേഷൻ സോഫ്റ്റ്‌വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അനിമേഷൻ ടൈറ്റില്‍ തയാറാക്കൽ എന്നീ പ്രവര്‍ത്തനങ്ങൾ ചെയ്യും.
നിർമിത ബുദ്ധിയുടെ സാധ്യതകളിലേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകുന്ന തരത്തിലുള്ള ആകർഷകമായ പ്രവർത്തനങ്ങളാണ് പ്രോഗ്രാമിങ് വിഭാഗത്തിലുള്ളത്. കൂടാതെ പിക്റ്റോബ്ലാക്ക് സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചുള്ള ഗെയിം നിർമാണം, നിർമിതബുദ്ധി, റോബട്ടിക്സ് എന്നിവ അടിസ്ഥാനമാക്കി മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വാതിൽ, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന ഉപകരണം എന്നവയുമുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിയാണ് പരിശീലനം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കൈറ്റ് വിതരണം ചെയ്തിട്ടുള്ള ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയാണ് പ്രോഗ്രാമിങ് വിഭാഗത്തിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പ്രവര്‍ത്തിക്കുന്ന 198 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലായി 6369 അംഗങ്ങളാണുള്ളത്. സെപ്റ്റംബറിൽ നടന്ന സ്കൂള്‍തല ക്യാംപുകളിൽനിന്നും പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 1474 കുട്ടികളാണ് ഉപജില്ലാ ക്യാംപില്‍ പങ്കെടുക്കുന്നത്. ഡിസംബർ 27 മുതൽ ആരംഭിച്ച ഉപജില്ലാതല ദ്വിദിന ക്യാംപ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നത് കൈറ്റ് തയാറാക്കിയ മൊഡ്യൂൾ അടിസ്ഥാനമാക്കി രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം നേടിയ കൈറ്റ് മാസ്റ്റർമാരും സ്കൂള്‍ ഐ ടി കോ-ഓർഡിനേറ്റർമാരും ആയിരിക്കും. സബ് ജില്ലാ ക്യാംപില്‍നിന്നു തിരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാംപിലും തുടര്‍ന്ന് സംസ്ഥാന ക്യാംപിലും പങ്കെടുപ്പിക്കും.