കേരളത്തിലെ വിദ്യാർഥികളുടെ പഠനനിലവാരം പിന്നിലേക്കെന്നു സന്നദ്ധ സംഘടനയായ ‘പ്രഥം’ നടത്തിയ ആന്വൽ സ്റ്റേറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ട് (എഎസ്ഇആർ). പ്രഥമിന്റെ 2017 ലെയും 2023 ലെയും റിപ്പോർട്ടുകൾ പരിശോധിച്ചാൽ പ്രാദേശിക ഭാഷയിലെ രണ്ടാം ക്ലാസ് നിലവാരമുള്ള പാഠഭാഗങ്ങൾ വായിക്കാനുള്ള അറിവ്, ഹരണത്തിനുള്ള അറിവ്, നീളം അളക്കാനുള്ള ശേഷി തുടങ്ങിയ മാനദണ്ഡങ്ങളിൽ മികവു തെളിയിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായതായി കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേരളത്തിലെ വിദ്യാർഥികളുടെ പഠനനിലവാരം പിന്നിലേക്കെന്നു സന്നദ്ധ സംഘടനയായ ‘പ്രഥം’ നടത്തിയ ആന്വൽ സ്റ്റേറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ട് (എഎസ്ഇആർ). പ്രഥമിന്റെ 2017 ലെയും 2023 ലെയും റിപ്പോർട്ടുകൾ പരിശോധിച്ചാൽ പ്രാദേശിക ഭാഷയിലെ രണ്ടാം ക്ലാസ് നിലവാരമുള്ള പാഠഭാഗങ്ങൾ വായിക്കാനുള്ള അറിവ്, ഹരണത്തിനുള്ള അറിവ്, നീളം അളക്കാനുള്ള ശേഷി തുടങ്ങിയ മാനദണ്ഡങ്ങളിൽ മികവു തെളിയിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായതായി കാണാം. 

കഴിഞ്ഞ വർഷം രാജ്യത്തെ 14നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളിൽ നടത്തിയ പഠനത്തിന്റെ ഫലങ്ങൾ ‘ബിയോണ്ട് ബേസിക്സ്’ എന്ന റിപ്പോർട്ടിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. 2017 ലാണ് പ്രഥം ഇതിനു മുൻപു സമാനമായ പഠനം നടത്തിയത്. കേരളത്തിൽ എറണാകുളം ജില്ലയിലെ വിദ്യാർഥികൾക്കിടയിൽ മാത്രമായിരുന്നു പഠനമെങ്കിലും കേന്ദ്രസർക്കാരിന്റെ ദേശീയ അച്ചീവ്മെന്റ് സർവേയിലെ (എൻഎഎസ്) റിപ്പോർട്ടുകൾ ഉൾപ്പെടെ ശരിവയ്ക്കുന്നതാണു പ്രഥം കണ്ടെത്തലുകളും. ഗണിത, ശാസ്ത്ര വിഷയങ്ങളിൽ കേരളത്തിലെ വിദ്യാർഥികളുടെ പഠന നിലവാരം പിന്നിലേക്കെന്നായിരുന്നു 2022 ലെ എൻഎഎസ് റിപ്പോർട്ട്. എല്ലാ മേഖലയിലും ദേശീയ നിലവാരത്തെക്കാൾ ഉയർന്ന നിലയിലാണു കേരളത്തിലെ വിദ്യാർഥികളെന്നു പഠനം വ്യക്തമാക്കുമ്പോഴും പഠനനിലവാരത്തിലുണ്ടായ കുറവ് ആശങ്കപ്പെടുത്തുന്നുണ്ട്. പഠനം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായെന്നും കണക്കുകൾ പറയുന്നു. 

ADVERTISEMENT

റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾ: 
∙ പ്രാദേശിക ഭാഷയിലെ പാഠഭാഗം വായിക്കാൻ അറിയാവുന്ന കുട്ടികൾ കേരളത്തിൽ ഇക്കുറി 85.8 ശതമാനമാണ്. 2017 ൽ ഇതു 93 ശതമാനമായിരുന്നു. 
∙ ഹരണം അറിയാവുന്ന കുട്ടികൾ 201ൽ 67.1% ആയിരുന്നെങ്കിൽ ഇപ്പോൾ അതു 56.9% ആയി കുറഞ്ഞു. 
∙ ഇംഗ്ലിഷ് വാചകം വായിക്കാൻ അറിയാവുന്നവരുടെ കാര്യത്തിൽ കാര്യമായ മാറ്റമില്ല. ഇപ്പോൾ 95%. 2017 ൽ 94.9% 
∙ സമയം കണക്കുകൂട്ടാൻ അറിയാവുന്നവർ 2017 ൽ 65.3% ആയിരുന്നുവെങ്കിൽ ഇക്കുറി 63.2% 
∙ 14–18 പ്രായക്കാരിൽ സ്കൂൾ, കോളജ് തലത്തിൽ പഠനത്തിനു ചേരാത്തവർ 2017 ൽ 1.4 ശതമാനമായിരുന്നുവെങ്കിൽ ഇക്കുറിയതു 6.6 ശതമാനമായി.

Content Summary:

Kerala's Alarming Educational Decline: ASER Reports Drop in Student Excellence