കെ–ടെറ്റ് ഫലമായില്ല: അധ്യാപക തസ്തികകളിൽ അപേക്ഷിക്കാനാകുന്നില്ല
അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കെ–ടെറ്റ് ഫലം പ്രസിദ്ധീകരിക്കാ ത്തതിനാൽ എൽപി, യുപി അധ്യാപക തസ്തികകളിൽ അപേക്ഷിക്കാൻ കഴിയുന്നില്ലെന്നു പരാതി. പിഎസ്‌സി വിജ്ഞാപനം അനുസരിച്ച് നാളെ രാത്രി 12 വരെയാണ് ഈ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നത്. കെ–ടെറ്റ് ഫലം അതിനകം പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചില്ലെങ്കിൽ നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകും.

തിരുവനന്തപുരം ∙ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കെ–ടെറ്റ് ഫലം പ്രസിദ്ധീകരിക്കാ ത്തതിനാൽ എൽപി, യുപി അധ്യാപക തസ്തികകളിൽ അപേക്ഷിക്കാൻ കഴിയുന്നില്ലെന്നു പരാതി. പിഎസ്‌സി വിജ്ഞാപനം അനുസരിച്ച് നാളെ രാത്രി 12 വരെയാണ് ഈ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നത്. കെ–ടെറ്റ് ഫലം അതിനകം പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചില്ലെങ്കിൽ നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകും.
കെ–ടെറ്റ് കാറ്റഗറി ഒന്നും രണ്ടും പരീക്ഷകൾ ഡിസംബർ 29 നും കാറ്റഗറി മൂന്നും നാലും പരീക്ഷകൾ 30 നുമാണ് നടന്നത്. മൂല്യനിർണയ നടപടികൾ പൂർത്തിയായെന്നാണു വിവരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം യോഗ്യത നേടുന്നവരെ മാത്രമേ പിഎസ്‌സി പരിഗണിക്കൂ. അപേക്ഷയിൽ ഏതു വർഷമാണ് യോഗ്യതാ പരീക്ഷ ജയിച്ചതെന്നതടക്കം രേഖപ്പെടുത്തണം. 4 വർഷത്തിനു ശേഷമാണു എൽപിഎസ്ടി, യുപിഎസ്‌ടി തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചത്.