ഡീ റിസർവേഷൻ: വിവാദ മാർഗരേഖ സൈറ്റിൽനിന്ന് പിൻവലിച്ചു
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിൽ സംവരണം നടപ്പാക്കുന്നതു സംബന്ധിച്ച മാർഗരേഖയുടെ കരടുരൂപം യുജിസി വെബ്സൈറ്റിൽനിന്നു പിൻവലിച്ചു. അധ്യാപക, അനധ്യാപക നിയമനങ്ങളിൽ സംവരണം നടപ്പാക്കുന്നതു സംബന്ധിച്ച പുതുക്കിയ കരടുമാർഗരേഖയിലെ 'ഡീ–റിസർവ്' (സംവരണ ഒഴിവാക്കാൻ) നിർദേശങ്ങൾ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണു കരടുരൂപം വെബ്സൈറ്റിൽനിന്നു നീക്കിയതെന്നാണു വിവരം.

ന്യൂഡൽഹി∙ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിൽ സംവരണം നടപ്പാക്കുന്നതു സംബന്ധിച്ച മാർഗരേഖയുടെ കരടുരൂപം യുജിസി വെബ്സൈറ്റിൽനിന്നു പിൻവലിച്ചു. അധ്യാപക, അനധ്യാപക നിയമനങ്ങളിൽ സംവരണം നടപ്പാക്കുന്നതു സംബന്ധിച്ച പുതുക്കിയ കരടുമാർഗരേഖയിലെ 'ഡീ–റിസർവ്' (സംവരണ ഒഴിവാക്കാൻ) നിർദേശങ്ങൾ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണു കരടുരൂപം വെബ്സൈറ്റിൽനിന്നു നീക്കിയതെന്നാണു വിവരം.
കരടിൽ നിർദേശങ്ങൾ സമർപ്പിക്കാനുള്ള അവസാനദിവസം കഴിഞ്ഞുവെന്നും ഈ സാഹചര്യത്തിലാണ് ഇതു നീക്കിയതെന്നുമാണു യുജിസിയുടെ ഔദ്യോഗിക വിശദീകരണം. 2006ലെ മാർഗരേഖ നിലവിലുണ്ടെങ്കിലും അതിനു ശേഷമുണ്ടായ നിയമനിർമാണങ്ങൾ, സർക്കാർ ഉത്തരവുകൾ, കോടതിവിധികൾ എന്നിവയിൽ വന്ന മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തി തയാറാക്കിയ മാർഗരേഖ ഡിസംബർ 28നാണു പ്രസിദ്ധീകരിച്ചത്. ഇതിൽ ശുപാർശകൾ അറിയിക്കാൻ ഈ മാസം 28 വരെ സമയം അനുവദിച്ചിരുന്നു.
ഡീ–റിസർവ് സംബന്ധിച്ച വ്യവസ്ഥകൾക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിഷേധ പാർട്ടികളും രംഗത്തെത്തിയിരുന്നു. ഗ്രൂപ്പ് സി, ഡി തസ്തികകളിലെ ഡീ–റിസർവേഷൻ സംബന്ധിച്ച തീരുമാനം യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് കൗൺസിലിനു തീരുമാനിക്കാമെന്ന നിർദേശം കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന ആക്ഷേപവും ഉയർന്നിരുന്നു.
ഇതോടെയാണു കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണ സീറ്റുകൾ 'ഡീ–റിസർവ്' ചെയ്യില്ലെന്നു യുജിസിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും വിശദീകരിച്ചത്. പുതിയ കരടു പ്രസിദ്ധീകരിക്കുമോ വിവാദ ഭാഗങ്ങൾ ഒഴിവാക്കി അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുമോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ല.