എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ വ്യാഴാഴ്ച മുതൽ
എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ നാളെ തുടങ്ങാനിരിക്കെ കഴിഞ്ഞ വർഷത്തെ പ്രാക്ടിക്കൽ പരീക്ഷാ നടത്തിപ്പിനായി മുടക്കിയ തുക ഇനിയും സ്കൂളുകൾക്ക് ലഭിച്ചില്ല. പരീക്ഷാ നടത്തിപ്പിനായുള്ള ചെലവ് സ്കൂളുകൾ ആദ്യം വഹിച്ചതിനുശേഷം സർക്കാർ അനുവദിക്കുകയാണ് പതിവ്.

തിരുവനന്തപുരം∙ എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ നാളെ തുടങ്ങാനിരിക്കെ കഴിഞ്ഞ വർഷത്തെ പ്രാക്ടിക്കൽ പരീക്ഷാ നടത്തിപ്പിനായി മുടക്കിയ തുക ഇനിയും സ്കൂളുകൾക്ക് ലഭിച്ചില്ല. പരീക്ഷാ നടത്തിപ്പിനായുള്ള ചെലവ് സ്കൂളുകൾ ആദ്യം വഹിച്ചതിനുശേഷം സർക്കാർ അനുവദിക്കുകയാണ് പതിവ്. എന്നാൽ ബിൽ സമർപ്പിച്ച് ഒരു വർഷമായിട്ടും സർക്കാർ പണം അനുവദിച്ചിട്ടില്ലെന്നാണു പരീക്ഷാഭവൻ അറിയിക്കുന്നത്.
150 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ ശരാശരി 15,000 രൂപ വരെ പരീക്ഷാ നടത്തിപ്പിനായി ചെലവായിട്ടുണ്ട്. മിക്ക സ്കൂളുകളിലും ഈ തുക നൽകിയിരിക്കുന്നത് പ്രഥമാധ്യാപകരാണ്. കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി തിയറി പരീക്ഷകളുടെ ബിൽ നേരത്തേ പാസാക്കിയിരുന്നു.
2020ലെ ഉത്തരവ് പ്രകാരം ചീഫ് സൂപ്രണ്ടിന് 50 രൂപയും ക്ലാർക്കിന് 30 രൂപയും ഓഫിസ് അസിസ്റ്റന്റിന് 20 രൂപയും മാസ്റ്റർ ട്രെയിനേഴ്സിന് 45 രൂപയും പ്രതിദിനം നൽകണം. ഇൻവിജിലേറ്റർക്കു ഡിഎ ഉൾപ്പെടെ ശരാശരി 500 രൂപ പ്രതിദിനം നൽകണമെന്നും കംപ്യൂട്ടറിന്റെ എണ്ണം അനുസരിച്ച് ഇൻവിജിലേറ്റർമാരുടെ എണ്ണത്തിലും വ്യത്യാസം വരുമെന്നും കെപിഎസ്ടിഎ സംസ്ഥാന നേതൃത്വം പറഞ്ഞു. എസ്എസ്എൽസി ഡ്യൂട്ടിയിലുള്ള അധ്യാപകർക്ക് 2013ൽ നടപ്പാക്കിയ പ്രതിഫലം തന്നെയാണ് ഇന്നും ലഭിക്കുന്നത്. ചീഫ് സൂപ്രണ്ടിന് 63 രൂപയും ഡപ്യൂട്ടി സൂപ്രണ്ടിന് 54 രൂപയുമാണ് പ്രതിദിനം ലഭിക്കുക. ഈ തുക വർധിപ്പിക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
എസ്എസ്എൽസി ഡ്യൂട്ടിക്ക് സർക്കാർ അനുവദിച്ചിട്ടുള്ള തുക (പ്രതിദിനം)
ചീഫ് സൂപ്രണ്ട്: 63 രൂപ
ഡപ്യൂട്ടി സൂപ്രണ്ട്: 54 രൂപ
അസിസ്റ്റന്റ്: 45 രൂപ
ക്ലാർക്ക്: 38 രൂപ
പ്യൂൺ: 25 രൂപ