കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹമാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ കാലത്തിന് അനുസൃതമായ മാറ്റങ്ങളുണ്ടായില്ലെങ്കില്‍ ഭാവി തലമുറയ്ക്കു മുന്നില്‍ നമ്മള്‍ കുറ്റക്കാരാകും. അതിന് ഒരു പരിധി വരെ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹമാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ കാലത്തിന് അനുസൃതമായ മാറ്റങ്ങളുണ്ടായില്ലെങ്കില്‍ ഭാവി തലമുറയ്ക്കു മുന്നില്‍ നമ്മള്‍ കുറ്റക്കാരാകും. അതിന് ഒരു പരിധി വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹമാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ കാലത്തിന് അനുസൃതമായ മാറ്റങ്ങളുണ്ടായില്ലെങ്കില്‍ ഭാവി തലമുറയ്ക്കു മുന്നില്‍ നമ്മള്‍ കുറ്റക്കാരാകും. അതിന് ഒരു പരിധി വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹമാണ്. നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ കാലത്തിന് അനുസൃതമായ മാറ്റങ്ങളുണ്ടായില്ലെങ്കില്‍ ഭാവി തലമുറയ്ക്കു മുന്നില്‍ നമ്മള്‍ കുറ്റക്കാരാകും. അതിന് ഒരു പരിധി വരെ പരിഹാരമുണ്ടാക്കാന്‍ കഴിയുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍.ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ പങ്കാളിത്തവും വിദേശ പങ്കാളിത്തവും ലക്ഷ്യമിട്ടുകൊണ്ടുള്ള സംസ്ഥാന ബജറ്റ് വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിച്ചുച്ചാട്ടത്തിന് വഴിയൊരുക്കും. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതിന് നിയമം കൊണ്ടുവന്ന ശേഷം അപേക്ഷ സ്വീകരിക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപകരുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയം വന്‍ അവസരമാണ് ആ മേഖലയില്‍ തുറക്കുക. മറ്റു സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. വൈകിയാണെങ്കിലും വിദേശ സര്‍വകലാശാലകളെയും സ്വകാര്യ സര്‍വകലാശാലകളെയും സ്വാഗതം ചെയ്യാനുളള തീരുമാനം അഭിനന്ദനാര്‍ഹമാണ്. 

വിദേശ സര്‍വകലാശാലകള്‍ വരുമ്പോള്‍
2020-ല്‍ പരിഷ്കരിച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി യുജിസി അനുമതിയോടു കൂടി വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്തിന്‍റെ ഏതു ഭാഗത്ത് വേണമെങ്കിലും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ക്യാംപസ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വിദേശ സര്‍വകലാശാലകള്‍ക്ക് ക്യാംപസ് തുറക്കുവാന്‍ യുജിസി നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ ഇവയാണ്.

1. യുജിസി അംഗീകരിച്ച പട്ടിക പ്രകാരം ലോകത്തെ മികച്ച 500 സര്‍വകലാശാലകളില്‍പ്പെടണം.
2. യുജിസി അംഗീകരിച്ച പട്ടിക പ്രകാരം ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ ലോകത്തെ മികച്ച 500 സര്‍വകലാശാലകളില്‍പ്പെടണം.
3. യുജിസി നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു പ്രത്യേക മേഖലയില്‍ അസാമാന്യമായ വൈദഗ്ധ്യം ഉണ്ടാകണം.

ADVERTISEMENT

ഈ മൂന്ന് മാനദണ്ഡങ്ങളില്‍ ഏതെങ്കിലുമൊന്ന് പാലിക്കുന്ന വിദേശ സര്‍വകലാശാലകള്‍ക്കാണ് ഇന്ത്യയില്‍ ക്യാംപസ് തുറക്കാന്‍ സാധിക്കുക. വിദേശ സര്‍വകലാശാലകളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചാല്‍ മലയാളി വിദ്യാർഥികള്‍ക്ക് വിദേശ ബിരുദങ്ങള്‍ ഇവിടെത്തന്നെ നേടാന്‍ അവസരം ലഭിക്കുമെന്നതാണ് പ്രധാന നേട്ടം. കണക്കുകള്‍ പ്രകാരം, കേരളത്തില്‍നിന്നു വിദേശത്തേക്ക് പ്രതിവര്‍ഷം പോകുന്നത് നാല്‍പതിനായിരത്തില്‍ അധികം വിദ്യാർഥികളാണ്. ഇങ്ങനെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി പുറത്തേക്ക് പോകുന്ന വിദ്യാർഥികളെ മൂന്നു വിഭാഗങ്ങളായി തിരിക്കാനാകും. 

അദ്യത്തെ വിഭാഗം ഒാക്സ്ഫഡ്, കേംബ്രിജ് എന്നിങ്ങനെയുള്ള പ്രമുഖ യൂണിവേഴ്സിറ്റികളുടെ ആസ്ഥാനങ്ങളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. രണ്ടാമത്തെ വിഭാഗം, പഠനത്തോടൊപ്പം വിദേശ രാജ്യങ്ങളിലെ ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങളിലും ജീവിതശൈലിയിലും ആകൃഷ്ടരായി പോകുന്നവരാണ്. ഇവ രണ്ടില്‍നിന്നും വ്യത്യസ്തമായി, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആഗോളതലത്തിലെ പ്രമുഖ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി ഉയര്‍ന്ന ജോലി നേടി എന്ന ലക്ഷ്യത്തോടെ പോകുന്നവരാണ് മൂന്നാമത്തെ വിഭാഗം. ആദ്യ രണ്ട് വിഭാഗങ്ങളിലെയും വിദ്യാര്‍ഥികളെ ഇവിടെ പിടിച്ചുനിര്‍ത്തുക അസാധ്യമാണ്. എന്നാല്‍ മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ടവരുടെ വിദേശത്തേക്കുള്ള ഒഴുക്ക് കുറയ്ക്കുവാന്‍ വിദേശ സര്‍വകലാശാലകളുടെ ക്യാംപസ് വരുന്നതിലൂടെ സാധിക്കും. ഇവിടുന്നുള്ള കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതോടൊപ്പം അത്യാധുനിക രീതിയിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതോടെ ഇതര സംസ്ഥാനത്തുനിന്നും ആഫ്രിക്കന്‍ രാജ്യങ്ങള്‍, ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാർഥികളെയും കേരളത്തിലേക്ക് ആകര്‍ഷിക്കാനാകും.

സ്വകാര്യ സർവകലാശാലകള്‍ വരുമ്പോഴുള്ള നേട്ടം
വിദേശ സർവകലാശാലകളെ സ്വാഗതം ചെയ്യുന്ന നടപടിക്ക് ഒപ്പം തന്നെ ചര്‍ച്ച ചെയ്യേണ്ട മറ്റൊരു കാര്യമാണ് അവയ്ക്ക് അനുകൂലമായ ബജറ്റ് നിര്‍ദേശങ്ങളും. മറ്റു സംസ്ഥാനങ്ങളില്‍ നാനൂറില്‍ പരം സ്വകാര്യ സർവകലാശാലകൾ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കേരളം ഇക്കാര്യത്തില്‍ കാര്യമായ യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല.

Representative Image. Photo Credit : Deepak Sethi / iStockPhoto.com

കേരളത്തിൽ നിലവിലുള്ള സർവകലാശാലകളുടെ പ്രവര്‍ത്തന രീതിയും പാഠ്യപദ്ധതിയും നമുക്ക് അറിയാവുന്നതാണ്. ഇവിടെനിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്ന തൊഴില്‍ നൈപുണ്യമില്ലാത്തതിനാല്‍ മികച്ച അവസരങ്ങള്‍ നഷ്ടപ്പെടാറുണ്ടെന്നത് വസ്തുതയാണ്. കാലഹരണപ്പെട്ട പാഠ്യപദ്ധതി തന്നെയാണ് കാരണം. അതിനാല്‍ കാലഘട്ടത്തിന് അനുസരിച്ചുള്ള പുതുതലമുറ കോഴ്സുകള്‍ കേരളത്തില്‍ ലഭ്യമാക്കുകയെന്നത് നമ്മുടെ ആവശ്യമാണ്. സര്‍ക്കാര്‍ സർവകലാശാലകളില്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ സാങ്കേതിക തടസങ്ങളേറെയുള്ളതിനാല്‍ സിലബസ് പരിഷ്കരണം എളുപ്പം സാധ്യമല്ല. എന്നാല്‍ ഈ പ്രശ്നം സ്വകാര്യ സർവകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ ലഘൂകരിക്കാന്‍ സാധിക്കും. കണക്കുകള്‍ പ്രകാരം, കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലെ സ്വകാര്യ സർവകലാശാലകളിലേക്ക് ഉപരിപഠനത്തിനായി പോകുന്ന വിദ്യാർഥികളുടെ എണ്ണം പ്രതിവര്‍ഷം മുപ്പതിനായിരത്തിലധികമാണ്. കാലാനുസൃതമായ, വ്യവസായ മേഖല ആവശ്യപ്പെടുന്ന നൈപുണ്യം ഉറപ്പാക്കുന്ന ആധുനിക കോഴ്സുകള്‍ നല്‍കുവാന്‍ സ്വകാര്യ മേഖലയ്ക്ക് കഴിയും. കൂടാതെ, അതിവേഗം പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാനും സാധിക്കും. അതിലൂടെ വിദ്യാർഥികള്‍ക്ക് സമയനഷ്ടം ഒഴിവാക്കി ജോലിയില്‍ പ്രവേശിക്കാനോ ഉന്നത പഠനസാധ്യത ഉപയോഗപ്പെടുത്താനോ സാധിക്കും. ഇതിന് പുറമേ സ്വകാര്യ സംരംഭങ്ങള്‍ മത്സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കുകയും അതിന്‍റെ ഭാഗമായി കൂടുതല്‍ മെച്ചപ്പെട്ട കോഴ്സുകളും അടിസ്ഥാനസൗകര്യങ്ങളും ഇവിടെയുണ്ടാകുകയും ചെയ്യും. ഇത് ഇവിടുത്തെ വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് പുറമേ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് പോലും വിദ്യാര്‍ഥികള്‍ ഇവിടെ എത്തുന്ന സാഹചര്യമുണ്ടാകും. 

Representative Image. Photo Credit : Dilok Klaisataporn / iStockPhoto.com
ADVERTISEMENT

കൂടുതല്‍ ഡീംഡ് യൂണിവേഴ്സിറ്റികളുടെ ഓഫ് ക്യാംപസുകള്‍ കേരളത്തില്‍ വരണം
നമ്മുടെ രാജ്യത്ത് യുജിസി അംഗീകൃത നിരവധി മികച്ച കല്‍പിത സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം സര്‍വകലാശാലകളുടെ ഓഫ് ക്യാംപസുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കാന്‍ അവസരമൊരുക്കണം. രാജ്യത്തെ പ്രമുഖ ഡീംഡ് യൂണിവേഴ്സിറ്റികളായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി, അമൃത വിശ്വ വിദ്യാപീഠം എന്നിവ മാത്രമാണ് കേരളത്തില്‍ നിലവില്‍ ഓഫ് ക്യാംപസ് തുറന്നിട്ടുള്ളത്. നൂതന കോഴ്സുകള്‍ ലഭ്യമാക്കുന്ന ഇത്തരം കല്‍പിത സര്‍വകലാശാലകളുടെ വരവ് വിദ്യാര്‍ഥികളെ ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്ന നൈപുണ്യത്തോടെ തൊഴില്‍സജ്ജരാക്കാന്‍ കഴിയും.

സര്‍ക്കാര്‍ ചെയ്യേണ്ടത്
കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് കരുത്തു പകരുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കുമ്പോള്‍ അത് സംസ്ഥാനത്തിന്‍റെ മൊത്തത്തിലുള്ള വികസനത്തിന് കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് സര്‍ക്കാര്‍ ഒരു ഫെസിലിറ്റേറ്ററുടെ റോളിലേക്ക് മാറേണ്ടതുണ്ട്. വിദേശ സര്‍വകലാശാലാ ക്യാംപസുകള്‍ക്കും സ്വകാര്യ സര്‍വകലാശാലകള്‍ക്കും അനുമതി നല്‍കിയതു കൊണ്ടു മാത്രം കാര്യമില്ല. ഇതിനുള്ള നിയമനിര്‍മാണം നടത്തുമ്പോള്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് രാജ്യത്തിന്‍റെ നിയമവ്യവസ്ഥയില്‍ നിന്നുകൊണ്ടു തന്നെ സാമൂഹികനീതി ഉറപ്പുവരുത്തികൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്. നേരത്തേ സ്വാശ്രയ കോളജുകള്‍ക്ക് അനുമതി നല്‍കിയപ്പോഴുണ്ടായ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സര്‍വകലാശാലകള്‍ അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ വരുന്നവരെ കര്‍ക്കശമായി സ്ക്രീന്‍ ചെയ്ത് അതില്‍നിന്നു തികച്ചും പ്രഫഷനലായ സ്ഥാപനങ്ങള്‍ക്ക് മാത്രം അനുമതി നല്‍കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഗുണത്തിന് പകരം ദോഷമാണുണ്ടാകുക.

വിദേശ സര്‍വകലാശാലകളെയും സ്വകാര്യ സംരംഭകരെയും കേരളത്തിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികളും കൈക്കൊള്ളേണ്ടതുണ്ട്. കേരളത്തിലെ ഭൂപ്രകൃതി, കാലാവസ്ഥ, ഉയര്‍ന്ന സാമൂഹിക ചിന്ത, സാമൂഹിക സുരക്ഷ, മികച്ച ആരോഗ്യ പരിപാലന സംവിധാനം, ക്രമസമാധാനം എന്നിങ്ങനെ കേരളത്തിന്‍റെ തനത് നേട്ടങ്ങള്‍ ഷോക്കേസ് ചെയ്യപ്പെടണം. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന ബ്രാന്‍ഡ് തന്നെ ഉപയോഗിക്കാവുന്നതേയുള്ളു. അങ്ങനെ ഈ രംഗം മത്സരാധിഷ്ഠിതമാകുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും അതിനൊത്ത് ഉയരാന്‍ ശ്രമിക്കും.

നൈപുണ്യ വികസനത്തിനും ടെക്നിക്കല്‍ കോഴ്സുകള്‍ക്കും പ്രാധാന്യം വേണം
ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റത്തിനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടാനാകാത്ത വിദ്യാർഥിസമൂഹത്തിന് ഗുണകരമായ പദ്ധതികളൊന്നും തന്നെയില്ല. കേരളത്തില്‍ ഇന്ന് ഹയര്‍ സെക്കൻഡറി പാസാകുന്നവരില്‍ വെറും 44 ശതമാനമാണ് ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നത് എന്ന വസ്തുത നാം തിരിച്ചറിയണം. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത് വലിയ സംഖ്യയാണെങ്കിലും ഉന്നത വിദ്യാഭ്യാസത്തിന് പോകാന്‍ കഴിയാത്തവരെ കൂടി ആകര്‍ഷിക്കുന്ന തരത്തില്‍ നമ്മുടെ പോളിടെക്നിക്കുകളും ഐടിഐകളും മറ്റ് ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളും കാര്യക്ഷമമാക്കാനുള്ള നടപടികളൊന്നും ബജറ്റില്‍ പരാമര്‍ശിച്ച് കണ്ടില്ല. പോളിടെക്നിക്കുകളിലും ഐടിഐകളിലും നൂതന തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകണം. എസ്എംഇ സ്ഥാപനങ്ങളെയും മറ്റ് ചെറുകിട വ്യവസായ സ്ഥാപനങ്ങളെയും സഹകരിപ്പിച്ചുകൊണ്ട് ഇതിന് ശ്രമിക്കാവുന്നതാണ്. ഇത്തരം നൂതന കോഴ്സുകള്‍ പഠിക്കുന്നവരില്‍ നൂതനാശയങ്ങളും ബിസിനസ് ആശയങ്ങളും വളര്‍ത്താനാകും. ഇത് കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ് മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരാനും കാരണമാകും.

മത്സരം കാര്യക്ഷമത വളര്‍ത്തും
ഉന്നവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് വഴിതുറക്കുന്നതോടെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ അവസരം ലഭിക്കും. രാജ്യത്ത് വിദേശ സർവകലാശാലകളുടെ ക്യാംപസ് തുറക്കുന്നതിനായുള്ള യുജിസി മാനദണ്ഡങ്ങളില്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് വിദേശ സര്‍വകലാശാലകളുമായി സഹകരിച്ചുകൊണ്ട് മാനഡണ്ഡങ്ങള്‍ക്കനുസൃതമായി അവരുടെ ക്യാംപസ് രാജ്യത്ത് തുറക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തില്‍ വലിയ അവസരത്തിന് കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ക്ക് രാജ്യാന്തര യൂണിവേഴ്സിറ്റികളുടെ ക്യാംപസ് ഇവിടെ ആരംഭിക്കാന്‍ കഴിയും. ഇത്തരത്തില്‍ വന്‍കിട കമ്പനികളുടെ പങ്കാളിത്തത്തോടെ വിദേശ സർവകലാശാലകളും സ്വകാര്യ സർവകലാശാലകളും വരുന്നതോടെ ഈ രംഗത്ത് ആരോഗ്യകരമായ മത്സരം ഉണ്ടാകുമെന്നതില്‍ സംശയം വേണ്ട. ഒരു മത്സരാധിഷ്ഠിത മേഖലയായി ഇത് മാറുമ്പോള്‍ ഉയര്‍ന്ന ഗുണനിലവാരവും അടിസ്ഥാനസൗകര്യവും എല്ലാം ലഭിച്ചുതുടങ്ങും.

Representative Image. Photo Credit : Dilok Klaisataporn / iStockPhoto.com
ADVERTISEMENT

തൊഴില്‍ അവസരങ്ങള്‍ വർധിക്കും
വിദേശ, സ്വകാര്യ സർവകലാശാലകളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ ഈ മേഖലയില്‍ വലിയ തൊഴിലവസരങ്ങളും തുറക്കും. അധ്യാപക തസ്തികകള്‍ മാത്രമല്ല, നോണ്‍ ടീച്ചിങ് ജോലികളും അനവധി ഉണ്ടാകുമെന്നതിനാല്‍ ഇപ്പോള്‍ നേരിടുന്ന തൊഴിലില്ലായ്മയ്ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്നതും ഏറെ പ്രധാനമാണ്. കൂടാതെ, ഇതുമായി ബന്ധപ്പെട്ട് മറ്റു പല അനുബന്ധ ബിസിനസുകളും കേരളത്തില്‍ ആരംഭിക്കാന്‍ സാധിക്കുമെന്നതും നേട്ടമാണ്. ബുക്ക് സ്റ്റാള്‍, കോഫി കഫെ, ജിം തുടങ്ങി വിദ്യാർഥികള്‍ കസ്റ്റമറായി വരുന്ന ചെറുകിട ബിസിനസുകള്‍ കാലക്രമേണ അതത് പ്രദേശങ്ങളില്‍ ആരംഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

സാമ്പത്തിക മേഖലയ്ക്കും ഗുണകരം
ഉന്നതനിലവാരത്തിലുള്ള സ്വകാര്യ, വിദേശ സര്‍വകലാശാലകള്‍ കേരളത്തിലേക്ക് എത്തുന്നതോടെ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും പുരോഗതി നേടാനാകും. സർവകലാശാലകള്‍ വരുന്നതോടെ കേരളത്തിലേക്ക് എത്തുന്നത് വിദ്യാർഥികള്‍ മാത്രമല്ല, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങി നിരവധി വിഭാഗത്തിലുള്ളവരുണ്ടാകും. അതിനാല്‍ ഇവിടേക്ക് എത്തുന്നവര്‍ നമ്മുടെ നാട്ടില്‍ത്തന്നെ പണം ചെലവഴിക്കുന്ന സ്ഥിതി വന്നുചേരുമ്പോള്‍ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമാകും. ഗതാഗതം, ഭക്ഷണം, താമസം, വിനോദം, തുടങ്ങി ഒട്ടേറെ ആവശ്യത്തിനായി അവര്‍ കേരളത്തില്‍ പണം ചെലവഴിക്കുന്നതിലൂടെ ഭാവിയില്‍ കേരളത്തിന്‍റെ സാമ്പത്തിക മേഖലയില്‍ പുത്തനുണര്‍വ് സൃഷ്ടിക്കും. മാറിയ കാലഘട്ടത്തില്‍ വിദ്യാഭ്യാസ രംഗത്ത് നേരിട്ട് സംരംഭങ്ങള്‍ നടത്താതെ സ്വകാര്യ മേഖലയിലൂടെ സംരംഭങ്ങള്‍ വളര്‍ത്താന്‍ സൗകര്യമൊരുക്കുന്ന ഫെസിലിറ്റേറ്റര്‍ റോളിലേക്ക് മാറുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. സ്വകാര്യ സംരംഭകര്‍ക്ക് പിന്തുണ നല്‍കുന്ന സര്‍ക്കാരിന്‍റെ ഈ നിലപാട് വളരെ സ്വാഗതാര്‍ഹമാണ്.

(ജെയിന്‍ യൂണിവേഴ്സിറ്റിയുടെ ന്യൂ ഇനീഷ്യേറ്റിവ്സ് ഡയറക്ടറും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിക്ഷേപകനുമാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)