കെസിജി കോളജ് ഓഫ് ടെക്നോളജിയില്‍ ബിരുദദാന ചടങ്ങ്; 958 പേര് ബിരുദം സ്വീകരിച്ചു
കെസിജി കോളജ് ഓഫ് ടെക്‌നോളജിയുടെ 21-ാമത് ബിരുദദാന ചടങ്ങ് കോളജ് ക്യാംപസില്‍ നടന്നു. അണ്ണാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. വേല്‍രാജില്‍ നിന്ന് 958 വിദ്യാര്‍ഥികള്‍ ബിരുദം സ്വീകരിച്ചു. റാങ്ക് ജേതാക്കള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം മെഡലുകളും ക്യാഷ് അവാര്‍ഡുകളും
കെസിജി കോളജ് ഓഫ് ടെക്‌നോളജിയുടെ 21-ാമത് ബിരുദദാന ചടങ്ങ് കോളജ് ക്യാംപസില്‍ നടന്നു. അണ്ണാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. വേല്‍രാജില്‍ നിന്ന് 958 വിദ്യാര്‍ഥികള്‍ ബിരുദം സ്വീകരിച്ചു. റാങ്ക് ജേതാക്കള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം മെഡലുകളും ക്യാഷ് അവാര്‍ഡുകളും
കെസിജി കോളജ് ഓഫ് ടെക്‌നോളജിയുടെ 21-ാമത് ബിരുദദാന ചടങ്ങ് കോളജ് ക്യാംപസില്‍ നടന്നു. അണ്ണാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. വേല്‍രാജില്‍ നിന്ന് 958 വിദ്യാര്‍ഥികള്‍ ബിരുദം സ്വീകരിച്ചു. റാങ്ക് ജേതാക്കള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം മെഡലുകളും ക്യാഷ് അവാര്‍ഡുകളും
കെസിജി കോളജ് ഓഫ് ടെക്‌നോളജിയുടെ 21-ാമത് ബിരുദദാന ചടങ്ങ് കോളജ് ക്യാംപസില്‍ നടന്നു. അണ്ണാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. വേല്‍രാജില്‍ നിന്ന് 958 വിദ്യാര്‍ഥികള്‍ ബിരുദം സ്വീകരിച്ചു. റാങ്ക് ജേതാക്കള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം മെഡലുകളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.
എഎംഎംഎഎന്‍എന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജ്‌മെന്റ് ബോര്‍ഡ് ഡയറക്ടര്‍ ആനന്ദ് സുന്ദരേശന്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഡോ. ആനന്ദ് ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുത്തുകണ്ണന്‍ അതിഥികളെ സ്വാഗതം ചെയ്തു കൊണ്ട് ബിരുദദാന ദിന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെസിജി കോളജ് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. ആനി ജേക്കബ്, അക്കാദമിക്‌സ് ഡീന്‍ ഡോ. ജി. പ്രഭാകരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ജീവിതത്തില്‍ വിജയം കൈവരിച്ച വ്യക്തികളുടെ വിജയകഥകള്‍ വായിക്കുന്നതാണ് ഹ്രസ്വകാലം കൊണ്ട് വിജയം കൈവരിക്കാനുള്ള ഒരേയൊരു കുറുക്ക് വഴിയെന്ന് ഡോ. ആര്‍. വേല്‍രാജ് തന്റെ ബിരുദദാന പ്രസംഗത്തില്‍ പറഞ്ഞു. അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ വലിയ അവസരങ്ങളാണ് ഇന്ത്യന്‍ യുവത്വത്തെ കാത്തിരിക്കുന്നതെന്നും ഇതിനെ പ്രയോജനപ്പെടുത്താന്‍ രാജ്യത്തിന്റെയും തങ്ങളുടെയും ശക്തിദൗര്‍ബല്യങ്ങളും അവസരങ്ങളും വെല്ലുവിളികളും മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ അഭിനിവേശങ്ങള്‍ പിന്തുടരുന്നത്, നല്ല ടീം വര്‍ക്ക്, മികച്ച ആശയവിനിമയശേഷി, ഉയര്‍ന്ന ഊര്‍ജ്ജത്തിന്റെ തോത്, മൂല്യവത്തായ തീരുമാനങ്ങളെടുക്കാനുള്ള ശേഷി, മാറ്റത്തെ ഉള്‍ക്കൊള്ളാനുള്ള മനസ്സ്, തന്നെയും മറ്റുള്ളവരെയും വിശ്വാസത്തിലെടുക്കാനുമുള്ള കഴിവ് എന്നിവയാണ് വിജയിച്ച വ്യക്തിത്വങ്ങള്‍ക്ക് പൊതുവായുള്ള ഏഴ് ഗുണഗണങ്ങളെന്ന് മുഖ്യാതിഥി ഡോ. ആനന്ദ് സുന്ദരേശന്‍ വിദ്യാര്‍ഥികളോട് പറഞ്ഞു.
മാറ്റങ്ങളെ തുറന്ന ഹൃദയത്തോടും കൗതുകകരമായ മനസ്സോടെയും സ്വീകരിക്കണമെന്നും അശ്രാന്ത പരിശ്രമം നടത്തണമെന്നും നേട്ടങ്ങളെ ആഘോഷമാക്കണമെന്നും തിരിച്ചടികളെ വലിയ നേട്ടങ്ങള്‍ക്കുള്ള പാഠമാക്കണമെന്നും ചുറ്റുമുള്ള ലോകത്തില്‍ ഗുണകരമായ സ്വാധീനം ചെലുത്തണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ ചെയര്‍മാന്‍ ഡോ. ആനന്ദ് ജേക്കബ് വർഗീസ് പറഞ്ഞു.
എല്ലാ മനുഷ്യരെയും വിജയികളാക്കണമെന്നുള്ള സ്ഥാപക ചെയര്‍മാന്‍ ഡോ. കെ.സി.ജി. വർഗീസിന്റെ വീക്ഷണം സാക്ഷാത്‌ക്കരിക്കുന്നതിനായി 1998ല്‍ സ്ഥാപിതമായ ക്രിസ്‌ത്യന്‍ ന്യൂനപക്ഷ സ്ഥാപനമാണ് കെസിജി കോളജ് ഓഫ് ടെക്‌നോളജി. ചെന്നൈയിലെ അണ്ണാ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന സ്ഥാപനത്തിന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ അംഗീകാരവുമുണ്ട്. ആറ് ബിരുദ കോഴ്‌സുകളും അഞ്ച് ബിരുദാനന്തരബിരുദ കോഴ്‌സും കോളജില്‍ നല്‍കപ്പെടുന്നു.
മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, എയറോനോട്ടിക്കല്‍ എന്നീ ആറ് ബിരുദ പ്രോഗ്രാമുകള്‍ക്ക് അണ്ണ സര്‍വകലാശാലയുടെ സ്ഥിര അഫീലിയേഷനുണ്ട്. എയറോനോട്ടിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഐടി എന്നീ നാല് ബിരുദ കോഴ്‌സുകള്‍ക്ക് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. നാക് എപ്ലസ് ഗ്രേഡ് ലഭിച്ചിട്ടുള്ള കോളജ് നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ 201-250 ബാന്‍ഡില്‍ ഉള്‍പ്പെടുന്നു. കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഫിസിക്‌സ് വകുപ്പുകളെ പിഎച്ച്‌ഡി നല്‍കുന്ന ഗവേഷണ കേന്ദ്രങ്ങളായും അണ്ണ സര്‍വകലാശാല അംഗീകരിച്ചിട്ടുണ്ട്.