വിദ്യാർഥികൾക്ക് പ്രതീക്ഷയും ആശ്വാസവും പകരുന്നതായിരുന്നു എസ്എസ്എൽസി ഇംഗ്ലിഷ് പരീക്ഷ. അൽപം കഠിനമായിരുന്ന മോഡൽ പരീക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ എളുപ്പമുള്ള പരീക്ഷ. മുൻവർഷ ചോദ്യങ്ങൾ ചെയ്തു പരിശീലിച്ച കുട്ടികൾക്കു കൂടുതൽ എളുപ്പമായിട്ടുണ്ടാകും. 1 മുതൽ 5 വരെ ചോദ്യങ്ങളിൽ മിക്കതിനും നേരിട്ടു പാസേജിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥികൾക്ക് പ്രതീക്ഷയും ആശ്വാസവും പകരുന്നതായിരുന്നു എസ്എസ്എൽസി ഇംഗ്ലിഷ് പരീക്ഷ. അൽപം കഠിനമായിരുന്ന മോഡൽ പരീക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ എളുപ്പമുള്ള പരീക്ഷ. മുൻവർഷ ചോദ്യങ്ങൾ ചെയ്തു പരിശീലിച്ച കുട്ടികൾക്കു കൂടുതൽ എളുപ്പമായിട്ടുണ്ടാകും. 1 മുതൽ 5 വരെ ചോദ്യങ്ങളിൽ മിക്കതിനും നേരിട്ടു പാസേജിൽ നിന്നു പെട്ടെന്ന് ഉത്തരം കണ്ടെത്താവുന്നവയായിരുന്നെങ്കിലും മൂന്നാം ചോദ്യത്തിന്റെ ഉത്തരം പാസേജിൽ ഇല്ലാത്തത് ചില കുട്ടികൾക്കു ബുദ്ധിമുട്ടായിക്കാണും. Mother to Son എന്ന കവിതയെ ആസ്പദമാക്കിയുള്ള 6 മുതൽ 9 വരെയുള്ള ചോദ്യങ്ങൾ മുൻവർഷ ചോദ്യങ്ങൾ പരിശീലിച്ചവർക്ക് എളുപ്പമായിരുന്നു. പത്താം ചോദ്യമായ Appreciation ഭൂരിഭാഗം കുട്ടികളും എഴുതിയിട്ടുണ്ടാകും. 11 മുതൽ 15 വരെയുള്ള ചോദ്യങ്ങൾ (Unfamiliar passage) എളുപ്പം ഉത്തരം കണ്ടെത്താവുന്നവയായിരുന്നു. ചില വർഷങ്ങളിൽ 5– 6 മാർക്കിന് ചോദിച്ചിരുന്ന Review, മോഡൽ പരീക്ഷയിലും ഈ പരീക്ഷയിലും 7 മാർക്ക് ചോദ്യമായി വന്നു എന്നതൊഴിച്ചാൽ പതിവു ചോദ്യ പാറ്റേൺ തുടർന്നു. Narration ചോദ്യം ആദ്യ പാഠത്തിൽ (Adventures in a Banyan Tree) നിന്നായതിനാൽ എളുപ്പം എഴുതുവാനായി. ആകെയുള്ള 10 പ്രോസ് പാഠഭാഗങ്ങളിൽ ഏഴെണ്ണത്തിൽനിന്നായിരുന്നു Discourse ചോദ്യങ്ങളെല്ലാം. എല്ലാം എളുപ്പം. Profile ഒട്ടും തന്നെ കുഴക്കിയില്ല.26-30 ചോദ്യവിഭാഗത്തിലെ 27–ാം ചോദ്യം ചിലരെയെങ്കിലും വലച്ചുകാണണം. ചിലർക്കു ബുദ്ധിമുട്ടായി തോന്നാറുള്ള Reported Speech ഇത്തവണ അത്ര കഠിനമായിരുന്നില്ല. പതിവായി ചോദിച്ചു കാണാറുള്ള phrasal verbs തന്നെയായിരുന്നു ഇത്തവണയും. Conversation പൂരിപ്പിക്കാനുള്ള ചോദ്യങ്ങളും പതിവു പാറ്റേൺ തന്നെ പിന്തുടർന്നു.
ഗ്രാമർ ചോദ്യങ്ങളെല്ലാം സ്ഥിരം പാറ്റേണിലുള്ളവയായിരുന്നതും ഉയർന്ന സ്‌കോർ ലക്ഷ്യം വയ്ക്കുന്നവർക്ക് ആശ്വാസമായി.

English Summary:

SSLC English Examination was Very Easy For Students