എസ്എസ്എൽസി ഉത്തരക്കടലാസ് ക്യാംപിൽ എത്തിക്കാൻ പണമില്ല
തിരുവനന്തപുരം : രണ്ടു പരീക്ഷകൾ കഴിഞ്ഞെങ്കിലും എസ്എസ്എൽസി ഉത്തരക്കടലാസുകൾ മൂല്യനിർണയ ക്യാംപുകളിലേക്ക് അയയ്ക്കുന്നതിനുള്ള സ്റ്റാംപ്, പണം എന്നിവ സ്കൂളുകൾക്ക് ഇനിയും ലഭ്യമായിട്ടില്ല. പരീക്ഷ അവസാനിച്ച് ഒരു മണിക്കൂറിനുള്ളിൽ ഉത്തരക്കടലാസുകൾ കെട്ടുകളാക്കി തിരിച്ച് തപാലിൽ അയയ്ക്കണമെന്നു നിർദേശമുള്ളതിനാൽ

തിരുവനന്തപുരം : രണ്ടു പരീക്ഷകൾ കഴിഞ്ഞെങ്കിലും എസ്എസ്എൽസി ഉത്തരക്കടലാസുകൾ മൂല്യനിർണയ ക്യാംപുകളിലേക്ക് അയയ്ക്കുന്നതിനുള്ള സ്റ്റാംപ്, പണം എന്നിവ സ്കൂളുകൾക്ക് ഇനിയും ലഭ്യമായിട്ടില്ല. പരീക്ഷ അവസാനിച്ച് ഒരു മണിക്കൂറിനുള്ളിൽ ഉത്തരക്കടലാസുകൾ കെട്ടുകളാക്കി തിരിച്ച് തപാലിൽ അയയ്ക്കണമെന്നു നിർദേശമുള്ളതിനാൽ ഇതിന്റെ തുകയും നിലവിൽ സ്കൂൾ അധികൃതർ കണ്ടെത്തണം. മുൻ വർഷങ്ങളിലെ ഐടി പ്രാക്ടിക്കൽ പരീക്ഷകളുടെ തുക ഇപ്പോഴും കിട്ടാതിരിക്കെയാണ് തപാൽ ഫീസിന്റെ അധികഭാരം കൂടി പ്രഥമാധ്യാപകർ സഹിക്കേണ്ടത്.
2021നു ശേഷം എസ്എസ്എൽസി പരീക്ഷ നടത്തുന്നതിനുള്ള ഫണ്ടും ലഭിച്ചിട്ടില്ല. സ്കൂളിന്റെ ആവശ്യങ്ങൾക്കായുള്ള പിഡി ഫണ്ടിൽനിന്ന് എടുക്കാനാണു നിർദേശം. മുൻവർഷങ്ങളിൽ പരീക്ഷയ്ക്കു മുൻപ് ഉത്തരക്കടലാസുകൾ അയയ്ക്കാൻ ആവശ്യമുള്ള സ്റ്റാംപ് സ്കൂളുകളിൽ എത്തിച്ചിരുന്നു. കഴിഞ്ഞവർഷം സ്റ്റാംപിന് ആവശ്യമായ പണം ലഭ്യമാക്കിയെന്ന് അധ്യാപകർ പറഞ്ഞു. രണ്ടും ലഭിക്കാത്തത് ആദ്യമാണ്.
ഒരു ജില്ലയിലെ ഉത്തരക്കടലാസുകൾ മറ്റു ജില്ലയിലെ ക്യാംപുകളിലേക്ക് അയയ്ക്കേണ്ടതിനാൽ 100 കുട്ടികളുള്ള ഒരു സ്കൂളിന് ശരാശരി 250 രൂപയെങ്കിലും ദിവസം ചെലവു വരും. സാങ്കേതിക തകരാർ മൂലമാണ് പണം നൽകാൻ കഴിയാതിരുന്നതെന്നും 2 ദിവസത്തിനുള്ളിൽ പണം അക്കൗണ്ടുകളിൽ ലഭ്യമാക്കുമെന്നും പരീക്ഷാ സെക്രട്ടറി പറയുന്നു.