എന്‍ട്രന്‍സ് പരിശീലനത്തിനും ഇനി നിർമിത ബുദ്ധി; ഇന്ത്യയിലെ ആദ്യ എഐ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ എഡ്യുപോര്‍ട്ടിന് മലപ്പുറത്ത് തുടക്കം
എന്‍ട്രന്‍സ് കോച്ചിങ് രംഗത്ത് നിര്‍മിത ബുദ്ധി, അഡാപ്റ്റീവ് ലേണിങ് സാങ്കേതിക വിദ്യകളുടെ അപാര സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യ എഐ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ എഡ്യുപോര്‍ട്ടിന് മലപ്പുറത്ത് തുടക്കം. മെഷീന്‍ ലേണിങ്, നിർമിത ബുദ്ധി അല്‍ഗോരിതത്തിന്റെ സഹായത്തോടെ ഓരോ വിദ്യാര്‍ഥിയുടെയും
എന്‍ട്രന്‍സ് കോച്ചിങ് രംഗത്ത് നിര്‍മിത ബുദ്ധി, അഡാപ്റ്റീവ് ലേണിങ് സാങ്കേതിക വിദ്യകളുടെ അപാര സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യ എഐ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ എഡ്യുപോര്‍ട്ടിന് മലപ്പുറത്ത് തുടക്കം. മെഷീന്‍ ലേണിങ്, നിർമിത ബുദ്ധി അല്‍ഗോരിതത്തിന്റെ സഹായത്തോടെ ഓരോ വിദ്യാര്‍ഥിയുടെയും
എന്‍ട്രന്‍സ് കോച്ചിങ് രംഗത്ത് നിര്‍മിത ബുദ്ധി, അഡാപ്റ്റീവ് ലേണിങ് സാങ്കേതിക വിദ്യകളുടെ അപാര സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യ എഐ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ എഡ്യുപോര്‍ട്ടിന് മലപ്പുറത്ത് തുടക്കം. മെഷീന്‍ ലേണിങ്, നിർമിത ബുദ്ധി അല്‍ഗോരിതത്തിന്റെ സഹായത്തോടെ ഓരോ വിദ്യാര്‍ഥിയുടെയും
എന്‍ട്രന്‍സ് കോച്ചിങ് രംഗത്ത് നിര്‍മിത ബുദ്ധി, അഡാപ്റ്റീവ് ലേണിങ് സാങ്കേതിക വിദ്യകളുടെ അപാര സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന രാജ്യത്തെ ആദ്യ എഐ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടായ എഡ്യുപോര്‍ട്ടിന് മലപ്പുറത്ത് തുടക്കം. മെഷീന്‍ ലേണിങ്, നിർമിത ബുദ്ധി അല്‍ഗോരിതത്തിന്റെ സഹായത്തോടെ ഓരോ വിദ്യാര്‍ഥിയുടെയും അക്കാദമിക പ്രകടനം അതിസൂക്ഷ്മമായി വിലയിരുത്തി, അനുപമമായ പഠനപാതകള്‍ അവര്‍ക്ക് മുന്നില്‍ തുറന്നിട്ട് കൊടുക്കുന്നതാണ് എഡ്യുപോര്‍ട്ടിന്റെ രീതി. ഓരോ വിദ്യാര്‍ഥിയും വ്യത്യസ്തരാണെന്നും അവരുടെ പഠനാവശ്യങ്ങള്‍ പ്രത്യേകമാണെന്നും തിരിച്ചറിഞ്ഞുള്ള ഈ അതിനൂതന അധ്യയനരീതി വിദ്യാര്‍ഥികളുടെ വ്യക്തിഗത ശേഷികള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തുന്നതാണ്.
സംസ്ഥാന പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിഡിയോ സന്ദേശത്തിലൂടെ എഡ്യുപോര്‍ട്ട് റസിഡന്‍ഷ്യല്‍ ക്യാംപസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ വ്യവസായ മന്ത്രിയും വേങ്ങര എംഎല്‍എയുമായ പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. എഡ്യുപോര്‍ട്ടിന്റെ സിബിഎസ്ഇ പ്രെോഡക്ട് ലോഞ്ചും പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ഏറ്റവും മികച്ച കോഴ്‌സുകളും ക്യാംപസും തിരഞ്ഞെടുക്കുവാന്‍ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് തയാറെടുക്കുന്ന കുട്ടികളെ സഹായിക്കുന്ന സിയുഇടി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മലപ്പുറം എംഎല്‍എ നജീബ് കാന്തപുരം നിര്‍വഹിച്ചു.
അത്യാധുനിക സൗകര്യങ്ങള്‍ നിറഞ്ഞ ക്യാംപസ്
പൂര്‍ണമായും ശീതീകരിച്ച ക്ലാസ്‌റൂമുകള്‍, 2000 കുട്ടികള്‍ക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ ലൈബ്രറി, സുരക്ഷിതവും ആരോഗ്യപ്രദവുമായ ഭക്ഷണം, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഹോസ്റ്റല്‍ എന്നിങ്ങനെ നീളുന്നു എഡ്യുപോര്‍ട്ടിന്റെ മലപ്പുറം റസിഡന്‍ഷ്യല്‍ ക്യാംപസിലെ ലോകോത്തര സൗകര്യങ്ങള്‍. വ്യക്തിഗതമായ പഠന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായ സഹായങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നതാണ് എഡ്യുപോര്‍ട്ടിന്റെ എസ്എഎഎസ് പ്ലാറ്റ്‌ഫോം. അത്യാധുനിക സാങ്കേതികത സമന്വയിപ്പിക്കുന്നതിലൂടെ, ഇത് വിദ്യാർഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യുന്നു. അധ്യാപകര്‍, സ്‌കൂള്‍ മാനേജ്‌മെന്റ്, രക്ഷിതാക്കള്‍ എന്നിവര്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കരുതല്‍ ഉറപ്പാക്കാനും ഈ സംവിധാനം സഹായിക്കുന്നു.
സമ്മർദരഹിതമായ പഠനം
ജെഇഇ, നീറ്റ് എന്‍ട്രന്‍സ് കോച്ചിങ് രംഗത്ത് അഡാപ്റ്റീവ് ലേണിങ് എന്ന നൂതന ആശയം സംയോജിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് എഡ്യുപോര്‍ട്ട്. പരമ്പരാഗത ജെഇഇ, നീറ്റ് പരിശീലനത്തില്‍നിന്നു വ്യത്യസ്തമായി, സമ്മര്‍ദരഹിതവും വിദ്യാര്‍ഥിസൗഹൃദപരവുമായ വിദ്യാഭ്യാസത്തിനാണ് എഡ്യുപോര്‍ട്ട് മുന്‍ഗണന നല്‍കുന്നത്. ഓരോ വിദ്യാര്‍ഥിക്കും വ്യക്തിഗത ശ്രദ്ധയും പരിചരണവും സ്ഥാപനം ഉറപ്പു വരുത്തുന്നു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് വിദഗ്ധരായ മെന്റര്‍മാര്‍ക്കൊപ്പം ദേശീയ തലത്തില്‍ പ്രശസ്തമായ മെഡിക്കല്‍- എൻജിനീയറിങ് കോളജുകളിലെ മികച്ച വിദ്യാര്‍ഥികളുടെ നിരയും ഇവിടെ സജ്ജമാണ്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഫൗണ്ടേഷന്‍ കോഴ്‌സ്
ഏഴ് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ജെഇഇ, നീറ്റ് ഫൗണ്ടേഷന്‍ ക്ലാസുകളും എഡ്യുപോര്‍ട്ട് ഈ വര്‍ഷം ആരംഭിക്കും. മെഡിക്കല്‍, എൻജിനീയറിങ് പ്രഫഷനലുകള്‍ക്ക് ആവശ്യമായ ശക്തമായ അക്കാദമിക അടിത്തറ ചെറുപ്പം മുതല്‍ വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുകയാണ് ഫൗണ്ടേഷന്‍ കോഴ്‌സുകളുടെ ലക്ഷ്യം. മത്സരപ്പരീക്ഷകളില്‍ മികവ് പുലര്‍ത്തുന്നതിന് ആവശ്യമായ വൈദഗ്ധ്യവും അറിവും നല്‍കി അവരെ സജ്ജരാക്കുവാനും ഇത് വഴി സാധിക്കും. മികച്ച ക്ലാസ്‌റൂം സൗകര്യങ്ങളും സൗകര്യപ്രദമായ ക്ലാസ് സമയങ്ങളും സമ്മര്‍ദരഹിതമായ പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്നതിലൂടെ വിദ്യാർഥഇകള്‍ക്ക് എന്‍ട്രന്‍സ് പരിശീലനത്തിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ എഡ്യുപോര്‍ട്ടിന് സാധിക്കുന്നതായി സ്ഥാപകന്‍ അജാസ് മുഹമ്മദ് ജാന്‍ഷര്‍ അഭിപ്രായപ്പെട്ടു.
എഡ്യുപോര്‍ട്ടിന്റെ അഡാപ്റ്റീവ് ലേണിങ് എന്ന നൂതന ആശയം അക്കാദമിക പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മവിശ്വാസവും പഠനത്തോടുള്ള ഇഷ്ടവും വളര്‍ത്തുന്നതായും എഡ്യുപോര്‍ട്ട് സിഇഒ അക്ഷയ് മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഏറ്റവും മികച്ച അധ്യാപകരും മികച്ച ക്യാംപസ് അന്തരീക്ഷവും വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുവരുത്തുന്നതിലൂടെ നീറ്റ്, ജെഇഇ എന്‍ട്രന്‍സ് പരിശീലന രംഗത്ത് വലിയ വിജയം ഉണ്ടാക്കുവാന്‍ എഡ്യുപോര്‍ട്ടിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഡ്യുപോര്‍ട്ട് ഓഫ്-ലൈന്‍ ക്യാംപസിന്റെ ഉദ്ഘാടന ചടങ്ങില്‍ പാണക്കാട് സയീദ് ബഷീറലി ഷിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഊരകം പഞ്ചായത്ത് പ്രസിഡന്റ് സയീദ് മന്‍സൂര്‍ കോയ തങ്ങള്‍, 38-ാം വാര്‍ഡ് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ആയിഷാബി ഉമ്മര്‍ കെ.കെ., എഡ്യുപോര്‍ട്ട് ഓഫ് ലൈന്‍ എക്‌സ്പാന്‍ഷന്‍ ഡയറക്ടര്‍ ജോജോ തരകന്‍ എന്നിവര്‍ പ്രസംഗിച്ചു.