4 വർഷ ബിരുദം യുജിസി നയംമാറ്റം: അവസാന വർഷ വിദ്യാർഥികൾക്കും നെറ്റ് എഴുതാം

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി യുജിസി അവതരിപ്പിച്ച 4 വർഷ ബിരുദ കോഴ്സിലെ വിദ്യാർഥികൾക്കും ഇനി മുതൽ യുജിസി നെറ്റ് പരീക്ഷ എഴുതാം. കോഴ്സിന്റെ അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും നെറ്റ് എഴുതാൻ പറ്റുംവിധം ഘടന മാറ്റാൻ തീരുമാനമായി.

ന്യൂഡൽഹി ∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി യുജിസി അവതരിപ്പിച്ച 4 വർഷ ബിരുദ കോഴ്സിലെ വിദ്യാർഥികൾക്കും ഇനി മുതൽ യുജിസി നെറ്റ് പരീക്ഷ എഴുതാം.
കോഴ്സിന്റെ അവസാന വർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും നെറ്റ് എഴുതാൻ പറ്റുംവിധം ഘടന മാറ്റാൻ തീരുമാനമായി. ഇതോടെ പിജി വിദ്യാർഥികൾക്ക് ഇതുവരെ ലഭിച്ചിരുന്ന സൗകര്യം ബിരുദ വിദ്യാർഥികൾക്കുമായി.
4 വർഷ കോഴ്സ് മികവിൽ പൂർത്തിയാക്കുന്നവർക്കു നേരിട്ടു പിഎച്ച്ഡി പ്രവേശനം നൽകണമെന്നു വ്യവസ്ഥയുണ്ട്. എന്നാൽ പിഎച്ച്ഡി പ്രവേശനത്തിനുള്ള യോഗ്യതയായി നെറ്റിനെ അടുത്തിടെ തീരുമാനിച്ചതോടെയാണ് പുതിയ നടപടി.