നയീമ ഖാത്തൂൻ ഗുൽറെസ് അലിഗഡ് വിസി
ന്യൂഡൽഹി ∙ അലിഗഡ് മുസ്‌ലിം സർവകലാശാല (എഎംയു) വൈസ് ചാൻസലറായി നയീമ ഖാത്തൂൻ ഗുൽറെസിനെ നിയമിച്ചു. അലിഗഡിന്റെ 123 വർഷത്തെ ചരിത്രത്തിലെ ആദ്യ വനിതാ വിസിയാണ്. നിലവിൽ അലിഗഡ് വനിതാ കോളജ് പ്രിൻസിപ്പലാണ്. കഴിഞ്ഞവർഷം ഏപ്രിലിൽ വിസി താരിഖ് മൻസൂറിന്റെ കാലാവധി അവസാനിച്ച ശേഷം ഇടക്കാല ചുമതല വഹിച്ച മുഹമ്മദ്

ന്യൂഡൽഹി ∙ അലിഗഡ് മുസ്‌ലിം സർവകലാശാല (എഎംയു) വൈസ് ചാൻസലറായി നയീമ ഖാത്തൂൻ ഗുൽറെസിനെ നിയമിച്ചു. അലിഗഡിന്റെ 123 വർഷത്തെ ചരിത്രത്തിലെ ആദ്യ വനിതാ വിസിയാണ്. നിലവിൽ അലിഗഡ് വനിതാ കോളജ് പ്രിൻസിപ്പലാണ്.
കഴിഞ്ഞവർഷം ഏപ്രിലിൽ വിസി താരിഖ് മൻസൂറിന്റെ കാലാവധി അവസാനിച്ച ശേഷം ഇടക്കാല ചുമതല വഹിച്ച മുഹമ്മദ് ഗുൽറെസിന്റെ ഭാര്യയായ നയീമ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടതു വിവാദമായിരുന്നു. ഇവരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ തിനെതിരായ ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി.
വിഷയത്തിൽ മറ്റൊരു ഹർജി ഹൈക്കോടതിയിലുണ്ട്. സൈക്കോളജിയിൽ പിഎച്ച്ഡി നേടിയ നയീമ 6 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 1988ലാണ് അലിഗഡിൽ അധ്യാപികയായത്.