സിബിഎസ്ഇ: 10 ൽ ബേസിക് പഠിച്ചവർക്കും 11 ൽ കണക്ക് പഠനം തുടരാം
ന്യൂഡൽഹി : സിബിഎസ്ഇ 10–ാം ക്ലാസിൽ ബേസിക് കണക്ക് പഠിച്ച് ഇത്തവണ പരീക്ഷയെഴുതിയവർക്കും 11–ാം ക്ലാസിൽ കണക്കെടുത്ത് പഠനം തുടരാം. പഠനനിലവാരം ഉയർന്ന സ്റ്റാൻഡേഡ് കണക്ക് എടുത്തവർക്കു മാത്രമായിരുന്നു 11–ാം ക്ലാസിൽ കണക്കിൽ പഠനം തുടരാൻ അവസരം നൽകിയിരുന്നത്. എന്നാൽ, വരുന്ന അധ്യയന വർഷം കണക്ക് ബേസിക് എടുത്തവർക്കും

ന്യൂഡൽഹി : സിബിഎസ്ഇ 10–ാം ക്ലാസിൽ ബേസിക് കണക്ക് പഠിച്ച് ഇത്തവണ പരീക്ഷയെഴുതിയവർക്കും 11–ാം ക്ലാസിൽ കണക്കെടുത്ത് പഠനം തുടരാം. പഠനനിലവാരം ഉയർന്ന സ്റ്റാൻഡേഡ് കണക്ക് എടുത്തവർക്കു മാത്രമായിരുന്നു 11–ാം ക്ലാസിൽ കണക്കിൽ പഠനം തുടരാൻ അവസരം നൽകിയിരുന്നത്. എന്നാൽ, വരുന്ന അധ്യയന വർഷം കണക്ക് ബേസിക് എടുത്തവർക്കും ഇതിനുള്ള അവസരം നൽകുമെന്നു സിബിഎസ്ഇ വ്യക്തമാക്കി.
ഒരു വർഷത്തേക്കു മാത്രമായിരിക്കും ഈ ഇളവ്. ബേസിക് കണക്കിൽ പഠനം നടത്തി 10–ാം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്കു 11–ാം ക്ലാസിൽ കണക്കിൽ പഠനം തുടരാൻ അനുവദിക്കുന്നതിനു മുൻപ് സ്കൂൾ അധികൃതർക്കു പഠനനിലവാരം പരിശോധിക്കാം. ഇതിനു പ്രത്യേക അഭിരുചി പരീക്ഷ നടത്താം. എന്നാൽ, നിലവിൽ 10–ാം ക്ലാസ് പരീക്ഷയെഴുതിയവർക്കു മാത്രമാകും ഈ ഇളവു ബാധകമാകുക.
2019 മാർച്ചിലാണു 10–ാം ക്ലാസിൽ ബേസിക്, സ്റ്റാൻഡേഡ് എന്നിങ്ങനെ 2 നിലവാരത്തിലുള്ള കണക്ക് സിബിഎസ്ഇ അവതരിപ്പിച്ചത്. ശരാശരിക്കാരെ ഉദ്ദേശിച്ചുള്ളതായിരുന്നു ബേസിക്കെങ്കിൽ ഉയർന്ന പഠനനിലവാരം പുലർത്തുന്നവരെ ലക്ഷ്യമിട്ടുള്ളതായിരുന്നു സ്റ്റാൻഡേഡ്. ബേസിക് കണക്ക് പഠിച്ചവർക്കു 11 ൽ അപ്ലൈഡ് മാത്തമാറ്റിക്സ് മാത്രമാണ് എടുക്കാൻ സാധിച്ചിരുന്നത്.