കേരളസർക്കാർ സ്ഥാപനമായ കണ്ണൂർ ഹാൻഡ്‌ലൂം ഇൻസ്റ്റിറ്റ്യൂട്ട് 2 വ്യത്യസ്ത തലങ്ങളിലുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്‌സി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണത്തിലുള്ള കോളജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് (ഫോൺ: 8281574390) കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തു നടത്തുന്ന 3 വർഷ ബിരുദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളസർക്കാർ സ്ഥാപനമായ കണ്ണൂർ ഹാൻഡ്‌ലൂം ഇൻസ്റ്റിറ്റ്യൂട്ട് 2 വ്യത്യസ്ത തലങ്ങളിലുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ബിഎസ്‌സി 
ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണത്തിലുള്ള കോളജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് (ഫോൺ: 8281574390) കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തു നടത്തുന്ന 3 വർഷ ബിരുദ പ്രോഗ്രാമുകളാണ് ഇവ. ബിഎസ്‌സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്, ബിഎസ്‌സി ഇന്റീരിയർ ഡിസൈനിങ് ആൻഡ് ഫർണിഷിങ് എന്നിവയാണ് പ്രോഗ്രാമുകൾ.  പ്ലസ്ടു ജയിച്ചവർക്കാണു പ്രവേശനം. കണ്ണൂർ സർവകലാശാലയുടെ ഏകജാലക സംവിധാനം വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി 31. വെബ്: https://admission.kannuruniversity.ac.in.

ഡിപ്ലോമ
3 വർഷ ഡിപ്ലോമ ഇൻ ഹാൻഡ്‌‌‌ലൂം ആൻഡ് ടെക്സ്റ്റൈൽ ടെക്നോളജി പ്രോഗ്രാമിലെ പ്രവേശനത്തിന് ജൂൺ 26 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 10 ജയിച്ചവർക്കാണ് പ്രവേശനം.  അപേക്ഷ ജൂൺ 26 വരെ. നിർദിഷ്ടരേഖകൾ അപ്‌ലോഡ് ചെയ്യണം. 2024 ജൂലൈ ഒന്നിന് 23 വയസ്സു കവിയരുത്. പട്ടികവിഭാഗം 25 വയസ്സ്. കണ്ണൂരിലെ 30 സീറ്റിനു പുറമേ സേലം (തമിഴ്നാട്– 17 സീറ്റ്), ഗഡക് (കർണാടക– 3), വെങ്കിടഗിരി (ആന്ധ്രപ്രദേശ്– 3) എന്നിവിടങ്ങളിലെ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും കേരളത്തിലെ വിദ്യാർഥികളെ പരിഗണിക്കും. അവിടെ പ്രവേശനത്തിന് അതതു സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കണം. 20% സീറ്റ് നെയ്ത്തുകാരുടെ മക്കൾക്കാണ്. കൂടാതെ, സംസ്ഥാന സർക്കാർ മാനദണ്ഡപ്രകാരമുള്ള സംവരണവുമുണ്ട്. ആദ്യവർഷത്തെ ആകെ ഫീസ് 8200 രൂപ. വിദ്യാർഥികൾക്കു സ്റ്റൈപൻഡുണ്ട്. ഓൺലൈനായിട്ടല്ലാതെ, കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടും അപേക്ഷ  സമർപ്പിക്കാം. വിലാസം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജി, തോട്ടട, കണ്ണൂർ– 670007. ഫോൺ: 0497-2835390; ഇ–മെയിൽ: info@iihtkannur.ac.in; വെബ്: www.iihtkannur.ac.in.

English Summary:

Step Into the World of Design and Textiles with Kannur University-Affiliated Programs