എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ പ്രതിഭകൾക്ക് ആദരം
കൊല്ലം ∙ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രതിഭകൾക്ക് ആദരം. മലയാള മനോരമയും പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററും ചേർന്ന് രണ്ടായിരത്തിലധികം വിദ്യാർഥികൾക്കു മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ലാ കലക്ടർ എൻ.ദേവിദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ

കൊല്ലം ∙ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രതിഭകൾക്ക് ആദരം. മലയാള മനോരമയും പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററും ചേർന്ന് രണ്ടായിരത്തിലധികം വിദ്യാർഥികൾക്കു മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ലാ കലക്ടർ എൻ.ദേവിദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ ബി.അജയകുമാർ അധ്യക്ഷത വഹിച്ചു. പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ ബി.സന്തോഷ് കുമാർ, മലയാള മനോരമ സർക്കുലേഷൻ മാനേജർ അരവിന്ദ് കെ.ദേവസ്യ, സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത്, ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വൈസ് പ്രിൻസിപ്പൽ ഡോ.എൽ.ഗൗരി മോഹൻ, ബ്രില്യന്റ് സ്റ്റഡി സെന്റർ ജിഎം ഇ.പി.ശിവകുമാർ, മലയാള മനോരമ എക്സിക്യൂട്ടീവ് നജു ടി.ദാസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങ് നടന്ന ആശ്രാമം യുനുസ് കൺവൻഷൻ സെന്ററിലേക്ക് ഇന്നലെ രാവിലെയോടെ തന്നെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഒഴുക്കായിരുന്നു. ഭാവിയിൽ വിവിധ കോഴ്സുകളും ഇഷ്ടവിഷയവും തിരഞ്ഞെടുക്കേണ്ടതിനെക്കുറിച്ചുള്ള കരിയർ ഗൈഡൻസ് ക്ലാസും ഒരുക്കിയിരുന്നു. മെഡിക്കൽ, എൻജിനീയറിങ്, വിവിധ കേന്ദ്ര–സംസ്ഥാന സർവകലാശാലകൾ, നിയമം തുടങ്ങി വിവിധ മേഖലകളെയും പ്രധാന വിദ്യാലയങ്ങളെയും പരിചയപ്പെടുത്തി.
നേട്ടങ്ങളിൽ കൂടുതൽ ഉത്തരവാദിത്തമുള്ളവരാകണം: കലക്ടർ എൻ.ദേവിദാസ്
കൊല്ലം ∙ നേട്ടങ്ങൾ കുട്ടികളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുകയാണെന്നു കലക്ടർ എൻ.ദേവിദാസ്. സമൂഹത്തിന് ഉപകരിക്കുന്നവരായി വളരാൻ ഓരോരുത്തർക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയും പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററും ചേർന്ന് ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച, എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള ആദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എസ്എൽസി പരീക്ഷയിൽ ലഭിച്ച നേട്ടം ജീവിതം മുഴുവൻ നിലനിർത്താൻ സാധിക്കണം. ഒരുപക്ഷേ അടുത്ത ഘട്ടത്തിൽ ഇതേ പ്രകടനം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ അതിന്റെ പേരിൽ നിരാശപ്പെടരുത്. അവസരങ്ങൾ വീണ്ടും കടന്നുവരിക തന്നെ ചെയ്യും. അതിനു വേണ്ടി പ്രയത്നിക്കാൻ തയാറാവുക എന്നതാണു പ്രധാനം. കുടുംബത്തിന്റെ പിന്തുണയിലും സ്നേഹത്തിലുമാണ് ഈ നേട്ടങ്ങൾ നേടിയതെന്ന ബോധ്യമുണ്ടാവണം. നമ്മുടെ അതേ നേട്ടം സ്വന്തമാക്കിയവരെയും പല കാരണങ്ങളാൽ ഈ നേട്ടം നേടാൻ കഴിയാത്തവരെയും കൂടെ കൂട്ടണമെന്നും കലക്ടർ എൻ.ദേവിദാസ് പറഞ്ഞു.