തിരുവനന്തപുരം : കേരള എൻജിനീയറിങ്– ഫാർമസി പ്രവേശനപരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജൂൺ 5 മുതൽ 9 വരെ കേരളത്തിൽ 198 കേന്ദ്രങ്ങളിലും ഡൽഹിയിലെ രണ്ടും മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ േകന്ദ്രങ്ങളിലുമാണു പരീക്ഷ നടക്കുന്നതെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു. മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം : കേരള എൻജിനീയറിങ്– ഫാർമസി പ്രവേശനപരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജൂൺ 5 മുതൽ 9 വരെ കേരളത്തിൽ 198 കേന്ദ്രങ്ങളിലും ഡൽഹിയിലെ രണ്ടും മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ േകന്ദ്രങ്ങളിലുമാണു പരീക്ഷ നടക്കുന്നതെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു. മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലെല്ലാം ജൂൺ അഞ്ചിനും ദുബായ് കേന്ദ്രത്തിൽ ആറിനും പരീക്ഷ തുടങ്ങും. ഫാർമസി പ്രവേശനപരീക്ഷ ആറിന് ഉച്ചകഴിഞ്ഞ് 3.30 മുതൽ 5 വരെയാണ്.

ആദ്യമായാണ് പ്രവേശനപരീക്ഷ ഓൺലൈനായി നടത്തുന്നത്. ഒരു ദിവസം പരമാവധി 18,993 പേർക്കു പരീക്ഷയെഴുതാൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നു പ്രവേശനപരീക്ഷാ കമ്മിഷണർ കെ.സുധീർ പറഞ്ഞു. സിഡിറ്റാണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. സോഫ്റ്റ്‌വെയറും അനുബന്ധ ഉപകരണങ്ങളുടെ പ്രവർത്തനവും വിലയിരുത്താൻ മോക് ടെസ്റ്റും ട്രയൽ പരീക്ഷയും നടത്തിയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ പരീക്ഷാകേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്ക്കേണ്ടി വന്നാൽ ആ പരീക്ഷ ജൂൺ പത്തിനു നടത്തും. സാങ്കേതിക കാരണത്താൽ ഏതെങ്കിലും കേന്ദ്രത്തിൽ പരീക്ഷ തുടങ്ങാൻ വൈകിയാൽ അതനുസരിച്ച് സമയം പുനഃക്രമീകരിക്കും.

ADVERTISEMENT

എല്ലാ കേന്ദ്രങ്ങളിലും റിസർവ് കംപ്യൂട്ടറുകളുണ്ട്. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും യുപിഎസ് ബാക്കപ്പും ജനറേറ്ററുമുണ്ട്. കമ്മിഷണറേറ്റിലും ജില്ലാ തലങ്ങളിലും കൺട്രോൾ റൂം തുറന്നു. അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ: 0471 25252300.

വിദ്യാർഥികൾക്കുള്ള മാർഗനിർദേശങ്ങൾ
∙ എൻജിനീയറിങ് പ്രവേശനപരീക്ഷ എഴുതുന്നവർ രാവിലെ 7:30നു പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്ത് ബയോമെട്രിക് വിവരങ്ങൾ നൽകണം.
∙ 9:30നു ശേഷം പ്രവേശനം അനുവദിക്കില്ല.
∙ കൃത്യം രാവിലെ 9.45നു വിദ്യാർഥികളുടെ ലോഗിൻ വിൻഡോയിൽ 15 മിനിറ്റ് മോക് ടെസ്റ്റ് തുടങ്ങും. ടൈമർ പൂജ്യത്തിലെത്തുമ്പോൾ യഥാർഥ പരീക്ഷ ആരംഭിക്കും.
∙ ഫാർമസി പ്രവേശനപരീക്ഷയ്ക്കുള്ള വിദ്യാർഥികൾ ഉച്ചയ്ക്ക് ഒരു മണിക്കു റിപ്പോർട്ട് ചെയ്യണം.
∙ വിദ്യാർഥികൾ അഡ്മിറ്റ് കാർഡിനോടൊപ്പം കാർഡിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും തിരിച്ചറിയൽ രേഖ കൂടി നിർബന്ധമായും ഹാജരാക്കണം.
 
English Summary:

Kerala Engineering-Pharmacy Entrance 2023: Time Table, New Online Format, and Essential Tips