തൊഴിൽ അവസരങ്ങളും പുതു സാധ്യതകളും തുറന്നിട്ട് ആര്‍ക്കിടെക്ച്ചറും നിയമവും; പഠിക്കാം നെഹ്റു ഗ്രൂപ്പ് കോളജുകളിൽ
നിർമ്മിത ബുദ്ധി, മെഷീൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിങ്ങനെയുള്ള നൂതന വിഷയങ്ങളുടെയും കോഴ്സുകളുടെയും പിന്നാലെയാണ് ഇന്നത്തെ യുവത്വം. എന്നാൽ മികച്ച കരിയറിനും ശോഭനമായ ഭാവിക്കും ഈ ന്യൂജെൻ കോഴ്സുകൾ തന്നെ പഠിക്കണം എന്നു നിർബന്ധം ഇല്ല. വലിയ തൊഴിൽ അവസരങ്ങളും പുതു സാധ്യതകളും തുറന്നിടുന്ന പരമ്പരാഗത
നിർമ്മിത ബുദ്ധി, മെഷീൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിങ്ങനെയുള്ള നൂതന വിഷയങ്ങളുടെയും കോഴ്സുകളുടെയും പിന്നാലെയാണ് ഇന്നത്തെ യുവത്വം. എന്നാൽ മികച്ച കരിയറിനും ശോഭനമായ ഭാവിക്കും ഈ ന്യൂജെൻ കോഴ്സുകൾ തന്നെ പഠിക്കണം എന്നു നിർബന്ധം ഇല്ല. വലിയ തൊഴിൽ അവസരങ്ങളും പുതു സാധ്യതകളും തുറന്നിടുന്ന പരമ്പരാഗത
നിർമ്മിത ബുദ്ധി, മെഷീൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിങ്ങനെയുള്ള നൂതന വിഷയങ്ങളുടെയും കോഴ്സുകളുടെയും പിന്നാലെയാണ് ഇന്നത്തെ യുവത്വം. എന്നാൽ മികച്ച കരിയറിനും ശോഭനമായ ഭാവിക്കും ഈ ന്യൂജെൻ കോഴ്സുകൾ തന്നെ പഠിക്കണം എന്നു നിർബന്ധം ഇല്ല. വലിയ തൊഴിൽ അവസരങ്ങളും പുതു സാധ്യതകളും തുറന്നിടുന്ന പരമ്പരാഗത
നിർമ്മിത ബുദ്ധി, മെഷീൻ ലേണിങ്, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിങ്ങനെയുള്ള നൂതന വിഷയങ്ങളുടെയും കോഴ്സുകളുടെയും പിന്നാലെയാണ് ഇന്നത്തെ യുവത്വം. എന്നാൽ മികച്ച കരിയറിനും ശോഭനമായ ഭാവിക്കും ഈ ന്യൂജെൻ കോഴ്സുകൾ തന്നെ പഠിക്കണം എന്നു നിർബന്ധം ഇല്ല. വലിയ തൊഴിൽ അവസരങ്ങളും പുതു സാധ്യതകളും തുറന്നിടുന്ന പരമ്പരാഗത കോഴ്സുകൾ നിരവധിയാണ്. അത്തരത്തിൽ പെട്ട രണ്ട് കോഴ്സുകളാണ് ആര്‍ക്കിടെക്ച്ചറും നിയമവും. കെട്ടിട നിർമ്മാണവും നിയമ വ്യവഹാരവുമെല്ലാം നിത്യ ജീവിതത്തിന്റെ ഭാഗമായതിനാൽ മനുഷ്യ രാശിയുള്ളിടത്തോളം ഇത്തരം തൊഴിലുകളുടെ സാധ്യതയ്ക്ക് കോട്ടം തട്ടില്ല എന്ന മെച്ചമുണ്ട്. ഈ രണ്ട് മേഖലയിലെയും തികവാർന്ന പ്രഫഷണലുകളെ വാർത്തെടുക്കുന്ന മികവിന്റെ കേന്ദ്രങ്ങളാണ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ്യൻസിന്റെ കീഴിലുള്ള പാലക്കാട് ലക്കിടിയിലെ നെഹ്റു കോളജ് ഓഫ് ആര്‍ക്കിടെക്ച്ചറും (എന്‍സിഎ) നെഹ്‌റു അക്കാദമി ഓഫ് ലോയും (എന്‍എഎല്‍).
വാസ്‌തുശില്‍പ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര പഠനത്തിന് വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍
വാസ്‌തുശില്‍പ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര പഠനത്തിന് വൈവിധ്യമാര്‍ന്ന കോഴ്‌സുകളാണ് നെഹ്‌റു കോളജ് ഓഫ് ആര്‍ക്കിടെക്‌ച്ചര്‍ ലഭ്യമാക്കുന്നത്. വിദ്യാര്‍ഥികളുടെ താത്‌പര്യത്തിനും പഠനകാലയളവിനും അനുസരിച്ച് ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്‌ച്ചര്‍(ബി.ആര്‍ക്ക്), ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്‌ച്ചര്‍ കോഴ്‌സുകൾ അവർക്ക് തിരഞ്ഞെടുക്കാം.
ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഉന്നത ഗുണനിലവാരമുള്ള അധ്യാപകരെയുമെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരത്തുന്നു എന്നതാണ് നെഹ്‌റു കോളജ് ഓഫ് ആര്‍ക്കിടെക്‌ച്ചറിന്റെ മുഖ്യ സവിശേഷത. ഇവിടെ നല്‍കുന്ന അക്കാദമിക സ്വാതന്ത്ര്യവും പ്രമുഖ ആര്‍ക്കിടെക്‌റ്റുകളുമായുള്ള പങ്കാളിത്തരവും അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയുമെല്ലാം പുതിയ വാസ്‌തുശില്‍പികള്‍ക്ക് വളരാന്‍ അനുയോജ്യമായ പരിതസ്ഥിതി സൃഷ്ടിക്കുന്നു. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്‌ച്ചറിന്റെയും(സിഒഎ) കാലിക്കറ്റ് സര്‍വകലാശാലയുടെയും അംഗീകാരവും നെഹ്റു കോളജ് ഓഫ് ആര്‍ക്കിടെക്ച്ചറിന് ലഭിച്ചിട്ടുണ്ട്.
ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്‌ച്ചര്‍(ബി.ആര്‍ക്ക്): അഞ്ച് വര്‍ഷ ബിരുദ കോഴ്സ്
വാസ്തുശില്‍പ രംഗത്തെ തിയറിറ്റിക്കല്‍ ജ്ഞാനവും പ്രയോഗിക പരിശീലനവും സമന്വയിക്കുന്ന അഞ്ച് വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദ കോഴ്‌സാണ് ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ അഥവാ ബി.ആര്‍ക്ക്. പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് സ്ട്രീമിൽ കുറഞ്ഞത് 50% മാർക്കോടെ പാസ്സായവർക്കും നാഷണൽ ആപ്റ്റിറ്റ്യുഡ് ടെസ്റ്റ് ഇൻ ആര്‍ക്കിടെക്ച്ചര്‍(നാറ്റ)/ജെഇഇ പരീക്ഷകളിൽ യോഗ്യമായ സ്കോർ ഉള്ളവർക്കുമാണ് ബി.ആര്‍ക്ക് പ്രവേശനത്തിന് അപേക്ഷിക്കാൻ സാധിക്കുക.
വാസ്തുശില്‍പ രംഗത്തെ തിയറിറ്റിക്കല്‍ ജ്ഞാനവും പ്രയോഗിക പരിശീലനവും സമന്വയിക്കുന്ന കോഴ്സാണ് ബിആര്‍ക്ക്. വാസ്തുശില്‍പ വിദ്യയുടെ വിവിധ വശങ്ങളായ ആര്‍ക്കിടെക്ച്ചറല്‍ ഡിസൈന്‍, കെട്ടിടനിര്‍മ്മാണം, വാസ്തുശില്‍പ ചരിത്രം, നഗരാസൂത്രണം, സുസ്ഥിര ഡിസൈന്‍, സ്ട്രക്ച്ചറല്‍ അനാലിസിസ്, കെട്ടിടനിര്‍മ്മാണ സാങ്കേതിക വിദ്യ എന്നിവയെല്ലാം ബിആര്‍ക്ക് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നു. വാസ്തുശില്‍പ തത്വങ്ങളെയും സങ്കേതങ്ങളെയും കുറിച്ചുള്ള ശക്തമായ അടിത്തറ വികസിപ്പിക്കാന്‍ ഈ കോഴ്സ് വിദ്യാര്‍ഥികളെ സഹായിക്കും.
ഇന്ന് ഏത് ആര്‍ക്കിടെക്ച്ചറല്‍ കോഴ്സുകളുടെയും സുപ്രധാന ഘടകമായ പ്രത്യേക ഡിസൈന്‍ സ്റ്റുഡിയോകള്‍ എല്ലാ വര്‍ഷക്കാര്‍ക്കും എന്‍സിഎയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഫാക്കല്‍റ്റി അംഗങ്ങളുടെയും പ്രഫഷണലുകളുടെയും മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ഇവിടെ വിദ്യാര്‍ഥികള്‍ വ്യത്യസ്ത ഡിസൈന്‍ പ്രോജക്ടുകളില്‍ പരിശീലിക്കുന്നു. വാസ്തുശില്‍പ ചിത്രങ്ങള്‍, മാതൃകകള്‍, അവതരണങ്ങൾ എന്നിവ തയ്യാറാക്കേണ്ട ഇത്തരം സ്റ്റുഡിയോ പ്രോജക്ടുകള്‍ തങ്ങളുടെ അറിവ് പ്രയോഗവത്ക്കരിക്കാനും ഡിസൈന്‍ ശേഷികള്‍ വികസിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കും.
സാങ്കേതിക വിദ്യയുടെ വികസനത്തിന്‍റെ ഫലമായി വാസ്തുശില്‍പ പ്രോഗ്രാമുകളില്‍ കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍(കാഡ്), ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ്(ബിഐഎം), 3ഡി മോഡലിങ്, ആര്‍ക്കിടെക്ച്ചറല്‍ വിഷ്വലൈസേഷന്‍ സോഫ്ട് വെയര്‍ എന്നിവയിലെ കോഴ്സുകള്‍ കൂടി ഇപ്പോള്‍ ഉള്‍പ്പെടുന്നുണ്ട്. ഈ ടൂളുകള്‍ ഉപയോഗിച്ച് ഡിസൈനുകള്‍ സൃഷ്ടിക്കാനും അവതരിപ്പിക്കാനുമുള്ള പരിശീലനവും ബിആര്‍ക്ക് പ്രോഗ്രാമില്‍ വിദ്യാര്‍ഥികള്‍ക്ക് എന്‍സിഎ നല്‍കുന്നു. ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ വാസ്തുശില്‍പ വിദഗ്ധര്‍, അവരുടെ സൃഷ്ടികള്‍, വാസ്തുശില്‍പ ഡിസൈനുകളുടെ സാംസ്കാരികവും സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലങ്ങൾ എന്നിവയെല്ലാം ബിആര്‍ക്ക് കോഴ്സില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. വാസ്തുശില്‍പ കരിയറിലേക്ക് വരുന്നവര്‍ പിന്തുടരേണ്ട നൈതികതയും പ്രഫഷണല്‍ ശീലങ്ങളുമൊക്കെ പാഠ്യക്രമത്തിന്‍റെ ഭാഗമാണ്. ആര്‍ക്കിടെക്ച്ചറല്‍ ബിസിനസ്സ് മാനേജ്മെന്‍റ്, പ്രോജക്ട് മാനേജ്മെന്‍റ്, ഈ പ്രഫഷന്‍റെ നിയമപരവും നിയന്ത്രണപരവുമായ വശങ്ങള്‍ എന്നിവയും കോഴ്സ് കൈകാര്യം ചെയ്യുന്നു. ഇത്തരത്തില്‍ ഒരു ആര്‍ക്കിടെക്റ്റ് ദൈനംദിന കരിയറില്‍ നേരിടേണ്ടി വരുന്ന പ്രായോഗികമായ കാര്യങ്ങള്‍ക്ക് എന്‍സിഎ വിദ്യാര്‍ഥികളെ ഒരുക്കിയെടുക്കുന്നു. വീടുകള്‍ മുതല്‍ വാണിജ്യസ്ഥാപനങ്ങള്‍ വരെ പല വിധത്തിലുള്ള നിര്‍മ്മാണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആര്‍ക്കിടെക്ച്ചര്‍ സ്ഥാപനങ്ങൾ, നഗരാസൂത്രണ ഏജൻസികൾ, നഗരവികസനം, പൈതൃക സംരക്ഷണം, സോണിങ് റെഗുലേഷന്‍, കെട്ടിടനിര്‍മ്മാണ ചട്ടം നടപ്പാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ഏജന്‍സികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടെങ്ങളിലെല്ലാം എന്‍സിഎ വിദ്യാർഥികൾക്ക് തൊഴിലവസരങ്ങളുണ്ട്. പ്രോജക്ട് മാനേജര്‍മാര്‍, കെട്ടിടനിര്‍മ്മാണ സൂപ്പര്‍വൈസര്‍, സൈറ്റ് ആര്‍ക്കിടെക്റ്റുകള്‍, പ്രഫസര്‍മാര്‍, ഗവേഷകര്‍, പുതിയ ഡിസൈനുകളും സുസ്ഥിര മാര്‍ഗ്ഗങ്ങളും ചരിത്രപരമായ സംരക്ഷണ സങ്കേതങ്ങളും നടപ്പാക്കുന്ന കണ്‍സള്‍ട്ടന്‍റുമാര്‍ എന്നിങ്ങനെ ബിആര്‍ക്ക് പഠിച്ചിറങ്ങിയവര്‍ക്ക് മുന്നിലുള്ള തൊഴിൽ സാധ്യതകൾ എണ്ണിയാല്‍ തീരില്ല.
റാങ്കുകളുടെ തിളക്കത്തില്‍
കാലിക്കറ്റ് യൂണിവേഴ്സിറ്റി 2015–20, 2016–21 വർഷങ്ങളിലെ ബി.ആർക്ക് ഫലം പ്രഖ്യാപിച്ചപ്പോൾ നെഹ്റു കോളജ് ഓഫ് ആര്‍ക്കിടെക്ച്ചറിലെ ഏഴു വിദ്യാർഥികളാണ് റാങ്കുകൾ വാരിക്കൂട്ടിയത്. 2015 – 20 ബാച്ചിലെ മുഹമ്മദ് യാസിൻ മൂന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ, 2016 – 21 ബാച്ചിലെ ആറ് വിദ്യാർഥികൾ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചു. അഞ്ജന റാം പി രണ്ടാം റാങ്കും, പ്രവീണ പവിത്രൻ നായർ മൂന്നാം റാങ്കും, അലോന ഫ്രാങ്കോ ആറാം റാങ്കും നേടി. ഹീര ദിനേശ്, സൂരജ് എം, ബെൻസൺ ജോര്ജ് എന്നിവർ യഥാക്രമം ഏഴ് , പതിനൊന്ന്, പന്ത്രണ്ട് എന്നീ റാങ്കുകൾ കരസ്ഥമാക്കി.
ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്‌ച്ചര്‍
കെട്ടിട നിര്‍മ്മാണ ഡിസൈനും ആസൂത്രണവുമായി ബന്ധപ്പെട്ട കാതലായ ആശയങ്ങള്‍, അടിസ്ഥാന തത്വങ്ങള്‍, സാങ്കേതികവും ശാസ്‌ത്രീയവുമായ സമീപനം എന്നിവയെ പറ്റിയെല്ലാം അറിവും ശേഷികളും പകര്‍ന്നു നല്‍കുന്ന മൂന്ന് വര്‍ഷ മുഴുനീള സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്‌ച്ചര്‍. പത്താം ക്ലാസ് പരീക്ഷ പാസ്സായവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. ഒരു കെട്ടിടത്തിന്റെ രൂപരേഖ, ഘടന, വിന്യാസം എന്നിവയെല്ലാം ഈ കോഴ്‌സിന്റെ ഭാഗമാണ്. ഇടങ്ങളുടെ മനോഹരമായ വിന്യാസത്തിനും കെട്ടിട നിര്‍മ്മാണ പ്രോജക്ടുകളുടെ രൂപരേഖയ്‌ക്കും ആവശ്യമായ നൈപുണ്യങ്ങളും ഈ കോഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നു.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വന്‍ തൊഴിലവസരങ്ങളാണ് ഡിപ്ലോമ ഇന്‍ ആര്‍ക്കിടെക്‌ച്ചര്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവരെ കാത്തിരിക്കുന്നത്. സിവില്‍ എന്‍ജിനീയറിങ് വിഭാഗം, കെട്ടിടനിര്‍മ്മാണ കമ്പനികള്‍, എയര്‍പോര്‍ട്ടുകള്‍ , ഭവനനിര്‍മ്മാണ വ്യവസായം, റയില്‍വേ തുടങ്ങി വ്യത്യസ്‌ത മേഖലകളില്‍ ആര്‍ക്കിടെക്‌ച്ചര്‍ ഡിപ്ലോമ നേടിയവര്‍ക്ക് തൊഴിലവസരങ്ങളുണ്ട്. ബില്‍ഡിങ് ഡിസൈനര്‍, അസിസ്‌റ്റന്റ് ആര്‍ക്കിടെക്‌റ്റ്, ലേ ഓട്ട് ഡിസൈനര്‍, ഇന്റീരിയര്‍ ഡിസൈനര്‍, ഓട്ടോമോട്ടീവ് ഡിസൈനര്‍ തുടങ്ങിയ തസ്‌തികകളില്‍ അവര്‍ ജോലക്ക് തിരഞ്ഞെടുക്കപ്പെടാറുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ട് ഉന്നതനിലവാരമുള്ള കോളജുകളിലും സര്‍വകലാശാലകളിലും അധ്യാപകനായും ജോലി നോക്കാവുന്നതാണ്. കഴിവിന്റെയും അനുഭവപരിചയത്തിന്റെയും അടിസ്ഥാനത്തില്‍ ആര്‍ക്കിടെക്‌ച്ചര്‍ എന്‍ജിനീയറിങ്ങിലെ ഡിപ്ലോമ ധാരികള്‍ക്ക് പ്രതിവര്‍ഷം 1.2 ലക്ഷം മുതല്‍ 1.8 ലക്ഷം വരെ ശമ്പള പാക്കേജ് വാഗ്‌ദാനം ചെയ്യപ്പെടാറുണ്ട്.
നെഹ്റു കോളജ് ഓഫ് ആര്‍ക്കിടെക്ച്ചറിലെ മറ്റ് സൗകര്യങ്ങള്‍
ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികളുടെ പഠനത്തിനു നൈപുണ്യ വികസനത്തിനും ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഈ ക്യാംപസില്‍ ഒരുക്കിയിട്ടുണ്ട്. പ്രൊജക്ടര്‍, വൈറ്റ് ബോര്‍ഡ്, ഗ്രീന്‍ ബോര്‍ഡ് തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ അതിവിശാല ലെക്ച്ചര്‍ ഹാളുകള്‍, അടിസ്ഥാന കാലാവസ്ഥ ഡേറ്റയുടെ പഠനത്തിനും വിലയിരുത്തലിനും സഹായിക്കുന്ന ക്ലൈമറ്റോളജി ലാബുകള്‍, കാഡ് സെന്‍ററായും ലാംഗ്വേജ് ലാബായും പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ സെന്‍റര്‍, 200 പേര്‍ക്ക് ഒരേ സമയം ഇരിക്കാവുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ കോണ്‍ഫറന്‍സ് റൂം, കണ്‍സ്ട്രക്ഷന്‍ വര്‍ക്ക്ഷോപ്പ്, റഫറന്‍സ് പുസ്തകങ്ങളും അതിബൃഹത്തായ ഗ്രന്ഥങ്ങളും ജേണലുകളും ഡിജിറ്റല്‍ സൗകര്യവുമൊക്കെയുള്ള ലൈബ്രറി, നിര്‍മ്മാണ സാമഗ്രികള്‍ തരംതിരിച്ച് വച്ചിരിക്കുന്ന മെറ്റീരിയില്‍ മ്യൂസിയം, സ്റ്റുഡിയോ, സര്‍വേയിങ്- ലെവലിങ് പരിശീലനം നല്‍കുന്ന സര്‍വേയിങ് ലാബ്, മോഡല്‍ മേയ്ക്കിങ് വര്‍ക്ക്ഷോപ്പ് എന്നിങ്ങനെ നീളുന്നു എന്‍സിഎയിലെ മറ്റ് സൗകര്യങ്ങൾ.
ആര്‍ക്കിടെക്ച്ചര്‍ ഇന്‍റേഷണ്‍ഷിപ്പിനും അപ്പുറത്തേക്ക് പ്രായോഗിക പരിശീലനത്തിനുള്ള വിവിധങ്ങളായ സാധ്യതകള്‍ എന്‍സിഎ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നിടുന്നു. INTACH, COA, NASA, ISOLA എന്നിങ്ങനെ ദേശീയ, സംസ്ഥാന തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പ്രോത്സാഹനവും വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്നുണ്ട്. വിദഗ്ധരുടെ നേതൃത്വത്തില്‍ ഇതിനായി നടത്തുന്ന പരിശീലനം ഉയര്‍ന്ന് വരുന്ന മേഖലകളായ ഹരിത നിര്‍മ്മാണ സാങ്കേതികവിദ്യകള്‍, നഗര പരിതസ്ഥിതി വിജ്ഞാനം, കംപ്യൂട്ടേഷന്‍ എന്നിവയെ കുറിച്ചെല്ലാം അടിസ്ഥാന ധാരണ നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കും.
ലാന്‍ഡ്സ്കേപ്പ് ആര്‍ക്കിടെക്ച്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ച്ചര്‍, അര്‍ബന്‍ ഡിസൈന്‍, കണ്‍സര്‍വേഷന്‍ എന്നിങ്ങനെ പല മേഖലകളിൽ വൈദഗ്ധ്യം ആര്‍ജ്ജിച്ച അധ്യാപകരാണ് എന്‍സിഎയുടെ മറ്റൊരു പ്രത്യേകത. ഈ വ്യത്യസ്ത മേഖലകളിലെ അധ്യാപകരുടെ പശ്ചാത്തലം വിദ്യാര്‍ഥികളിലും ബഹുഭാഷാ,ബഹുസാംസ്കാരിക വൈവിധ്യം കൊണ്ടു വന്നിട്ടുണ്ട്. ഒളപ്പമണ്ണ മന, വരിക്കാശ്ശേരി മന, പാലക്കാട് കോട്ട എന്നിങ്ങനെ വാസ്തുശില്‍പ പൈതൃകത്തിന്‍റെ അടയാളങ്ങളായ നിരവധി കേന്ദ്രങ്ങള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന എന്‍സിഎ ആര്‍ക്കിടെക്ച്ചര്‍ വിദ്യാഭ്യാസ രംഗത്തെ തലപ്പൊക്കമുള്ള സ്ഥാപനമായി ഇതിനകം മാറിക്കഴിഞ്ഞു.
തികവാർന്ന നീതി ന്യായ പ്രഫഷണലുകളെ സൃഷ്ടിക്കുന്ന വ്യത്യസ്ത കോഴ്സുകളുമായി നെഹ്റു അക്കാമദി ഓഫ് ലോ
ദേശീയ നിയമ സ്കൂളുകളോട് കിട പിടിക്കുന്ന രീതിയില്‍ ഉന്നത നിലവാരവും പ്രഫഷണല്‍ തികവുമുള്ള വക്കീലന്മാരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലയിലെ ലക്കിടിയില്‍ 2015ല്‍ ആരംഭിച്ച സ്ഥാപനമാണ് നെഹ്റു അക്കാദമി ഓഫ് ലോ(എന്‍എഎല്‍).
കോഴ്സുകള്‍
ബിബിഎ എല്‍എല്‍ബി ഓണേഴ്സ്, ബികോം എല്‍എല്‍ബി ഓണേഴ്സ്, എല്‍എല്‍ബി, എൽ എൽ എം (ക്രിമിനൽ ലോ & കോൺസ്റ്റിട്യൂഷ്‌ണൽ ലോ സ്പെഷ്യലൈസേഷനുകൾ) എന്നീ നാല് കോഴ്സുകളാണ് എന്‍എഎല്‍ നല്‍കുന്നത്.
നെഹ്റു അക്കാദമി ഓഫ് ലോ സമൂഹത്തില്‍ നിയമപരിജ്ഞാനം വര്‍ദ്ധിപ്പിക്കാനും പാവപ്പെട്ടവര്‍ക്കും അടിസ്ഥാനജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍ക്കും നിയമ സഹായം നല്‍കാനും ലക്ഷ്യമിടുന്നു. ഏറ്റവും മികച്ച അക്കാദമിക സൗകര്യങ്ങളും അച്ചടക്കവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന അധ്യാപക, അനധ്യാപക ജീവനക്കാരും ലോകോത്തര മാനദണ്ഡങ്ങളോട് കിടപിടിക്കുന്ന ക്ലാസ്റൂമുകളും ലൈബ്രറികളും മൂട്ട് കോര്‍ട്ടുകളുമെല്ലാമായി രാജ്യത്തെ മുന്‍നിര നിയമപഠന സ്ഥാപനമായി കുറഞ്ഞ കാലയളവില്‍ തന്നെ നെഹ്റു അക്കാദമി ഓഫ് ലോ മാറി. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള എന്‍എഎല്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫീലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
ബിബിഎ എല്‍എല്‍ബി ഓണേഴ്സ്
ബിസിനിസ് അഡ്മിനിസ്ട്രേഷനും നിയമവും ഇഴ ചേരുന്ന ഈ കോഴ്സില്‍ കരാറുകളെ സംബന്ധിച്ച നിയമം, ഭരണഘടന നിയമം, ക്രിമിനൽ നിയമം, കോര്‍പ്പറേറ്റ് നിയമം, രാജ്യാന്തര നിയമം, ബിസിനസ്സ് കമ്മ്യൂണിക്കേഷന്‍, അക്കൗണ്ടിങ്, മാര്‍ക്കറ്റിങ്, ഫിനാന്‍സ്, മനുഷ്യ വിഭവശേഷി മാനേജ്മെന്‍റ് എന്നിവ പഠിപ്പിക്കുന്നു.
ബികോം എല്‍എല്‍ബി ഓണേഴ്സ്
നിയമ വിദ്യാഭ്യാസവും വാണിജ്യ വിഷയങ്ങളും സംയോജിപ്പിക്കുന്നതാണ് ഈ കോഴ്സ്. കരാറുകളെ കുറിച്ചുള്ള നിയമം, ബിസിനസ് നിയമം, ടാക്സേഷന്‍ നിയമം, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, കോസ്റ്റ് അക്കൗണ്ടിങ്, ഇക്കണോമിക്സ്, ബിസിനസ്സ് കമ്മ്യൂണിക്കേഷന്‍, കോര്‍പ്പറേറ്റ് നിയമം, വാണിജ്യ ഇടപാടുകള്‍ എന്നിവയെ കുറിച്ചെല്ലാം വിദ്യാര്‍ഥികള്‍ ഇതില്‍ പഠിക്കുന്നു.
എല്‍എല്‍ബി
ആറ് സെമസ്റ്ററിലായി നീളുന്ന യൂണിറ്ററി ഡിഗ്രി കോഴ്സ് ഇന്‍ ലോ ആണ് മൂന്ന് വര്‍ഷ എല്‍എല്‍ബിക്കാര്‍ക്ക് നല്‍കുന്നത്. നിയമ പഠനത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന ഈ കോഴ്സിന്‍റെ പാഠ്യക്രമത്തില്‍ ഭരണഘടന നിയമം, ക്രിമിനൽ നിയമം, കരാര്‍ നിയമം, വസ്തു നിയമം, അഡ്മിനിസ്ട്രേറ്റീവ് നിയമം, രാജ്യാന്തര നിയമം, നിയമ ഗവേഷണം, എഴുത്ത് എന്നിവ ഉള്‍പ്പെടുന്നു.
എൽഎൽഎം
ക്രിമിനൽ സൈക്കോളജി, ഫോറെൻസിക് സയൻസ്, ക്രിമിനൽ നടപടിക്രമങ്ങൾ, ക്രിമിനൽ നീതി നിർവഹണം, പീനോളജി & വിക്ടിമോളജി, നിയമവും നൈതികതയും, നിയമ ഗവേഷണം, ഐപിസി, സിആർപിസി, നാർകോട്ടിക്സ്, ജുവനൈൽ ജസ്റ്റിസ് തുടങ്ങിയ വിഷയങ്ങൾ ഈ കോഴ്സിൽ അടങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ ബഹുസ്വരത, ഫെഡറലിസം, മനുഷ്യാവകാശം, ഇന്ത്യൻ ഭരണഘടനാ നിയമം, പുതിയ വെല്ലുവിളികൾ, നീതി നിർവഹണ വ്യവസ്ഥ, ഇന്ത്യയിലെ നിയമപരവും സാമൂഹികവുമായ മാറ്റങ്ങൾ, മാധ്യമ നിയമങ്ങൾ, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ സ്പെഷ്യലൈസേഷൻ അടങ്ങിയ ഈ കോഴ്സ് ചർച്ച ചെയ്യുന്നു.
തൊഴിൽ സാധ്യതകൾ
ഈ കോഴ്സുകൾ കഴിഞ്ഞവര്‍ക്ക് സുപ്രീം കോടതി, ഹൈകോടതി എന്നിവ ഉൾപ്പെടെയുള്ള വിവിധ കോടതികളിലെ വക്കീലന്മാർ, ക്രിമിനൽ ഡിഫൻസ് അറ്റോർണി, പ്രോസിക്യൂട്ടർ, ഭരണഘടനാ വക്കീലന്മാർ, പൊതു താത്പര്യ വക്കീലന്മാർ, ജഡ്ജിമാർ, ജുഡീഷ്യൽ ക്ലർക്കുമാർ, ലോ കോളജ് പ്രഫസർമാർ, ഗവേഷകർ, ഗവൺമെന്റ് നിയമ ഉപദേഷ്ടാക്കള്‍, പോളിസി അനലിസ്റ്റ്, രാജ്യാന്തര മനുഷ്യാവകാശ വക്കീലന്മാർ, ക്രിമിനൽ അന്വേഷകർ, എൻജിഒ കളിലെ ലീഗൽ കൺസൾട്ടന്റ് , നിയമ ഉദ്യോഗസ്ഥര്‍, കോര്‍പ്പറേറ്റ് വക്കീല്‍, ബിസിനസ് സ്ഥാപനങ്ങളിലെ നിയമോപദേഷ്ടാവ് തുടങ്ങിയ റോളുകളില്‍ ജോലി ചെയ്യാവുന്നതാണ്. അക്കാദമിക, ഗവേഷണ മേഖലകളിലും തൊഴില്‍ സാധ്യതയുണ്ട്. ഏതെങ്കിലും മേഖലയില്‍ സ്പെഷ്യലൈസേഷനും പ്രായോഗിക പരിചയവും ബാര്‍ എക്സാം വിജയിച്ച് ലൈസന്‍സ് സ്വന്തമാക്കലും പ്രത്യേക മേഖലകളില്‍ ലീഗല്‍ പ്രാക്ടീസ് നടത്തുന്നതിന് ആവശ്യമാണ്.
കോര്‍പ്പറേറ്റ് നിയമം, ടാക്സേഷന്‍ നിയമം, ബാങ്കിങ്, ധനകാര്യ വാണിജ്യ വ്യവഹാരങ്ങള്‍, ബൗദ്ധിക സ്വത്തവകാശ നിയമം തുടങ്ങിയ മേഖലകളിലെല്ലാം ബികോം എല്‍എല്‍ബി കഴിഞ്ഞവർക്ക് തൊഴില്‍ സാധ്യതകളുണ്ട്. നിയമ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് നിയമ വകുപ്പുകള്‍, അക്കൗണ്ടിങ് സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍, റെഗുലേറ്ററി സ്ഥാപനങ്ങള്‍ എന്നിവയിലും ജോലി ചെയ്യാം. ടാക്സ് കൺസൾട്ടൻ്റ്, ഫിനാൻഷ്യൽ ലീഗൽ അഡൈ്വസർ, റെഗുലേറ്ററി അഫയേഴ്സ് സ്പെഷ്യലിസ്റ്റ്, ബിസിനസ് വക്കീൽ എന്നിങ്ങനെയുള്ള മികച്ച കരിയർ റോളുകൾ ഇത് പഠിച്ചവരെ കാത്തിരിക്കുന്നു. ഈ പ്രോഗ്രാമുകളുടെ സാധ്യതകള്‍ ഒരാള്‍ നിയമ പ്രാക്ടീസ് നടത്താന്‍ ഉദ്ദേശിക്കുന്ന രാജ്യത്തിന്‍റെ നിയമ സംവിധാനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.
എന്തു കൊണ്ട് നെഹ്റു അക്കാദമി ഓഫ് ലോ?
ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന അധ്യാപകരും മറ്റ് ജീവനക്കാരും, അനുഭവ സമ്പന്നരായ സീനിയര്‍ പ്രഫസര്‍മാരും നിയമ പ്രഫണഷലുകളുമായുള്ള പങ്കാളിത്തം, വൈഫൈ സൗകര്യത്തോട് കൂടിയുള്ള ആധുനിക ക്ലാസ് മുറികള്‍, സുസജ്ജമായ മൂട്ട് കോര്‍ട്ട് ഹാള്‍, പൂര്‍ണ്ണമായും ഓട്ടോമേറ്റ് ചെയ്ത ഡിജിറ്റല്‍ ലൈബ്രറി, സൗജന്യ നിയമ സഹായ ക്ലിനിക്ക് എന്നിങ്ങനെ നെഹ്റു അക്കാദമി ഓഫ് ലോയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്.
മൂട്ട് കോർട്ട്
നിയമ വ്യവഹാരത്തിൽ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം നൽകുന്ന സംവിധാനങ്ങളാണ് മൂട്ട് കോർട്ടും മോക് ട്രയലുകളും. നിയമപഠനത്തിന്റെ തിയറിയും പ്രായോഗികതയും സംയോജിപ്പിക്കുന്ന ഇവ വിദ്യാർഥികളുടെ പ്രഫഷണൽ മികവിനെ തേച്ചു മിനുക്കുന്നു. നെഹ്റു അക്കാദമിയിലെ സർവ്വ സജ്ജീകരണങ്ങളോടും കൂടിയ മൂട്ട് കോർട്ട് ദേശീയ രാജ്യാന്തര മൂട്ട് കോർട്ട് മത്സരങ്ങൾക്കായും വിദ്യാർഥികളെ തയ്യാറെടുപ്പിക്കുന്നു. കേസ് നോട്ടുകൾ, നിവേദനങ്ങൾ, വാദമുഖങ്ങൾ, വിധി ന്യായങ്ങൾ എന്നിവ തയ്യാറാക്കാനും എൻഎഎൽ മൂട്ട് കോർട്ട് സൊസൈറ്റി അംഗങ്ങൾക്ക് പരിശീലനം ലഭിക്കുന്നു.
ലൈബ്രറി
1584 ടൈറ്റിലുകളിലെ 5333 വോളിയങ്ങൾ, 468 റഫറൻസ് പുസ്തകങ്ങൾ, 21 പ്രിന്റ് ജേണലുകൾ, 1385 ജേണലുകളുടെ പഴയ പതിപ്പുകൾ എന്നിവ അടങ്ങിയ വിശാലമായ ലൈബ്രറിയാണ് എൻ എ എല്ലിലേത്. ഐഎൽഎംഎസ് സോഫ്റ്റ്‌വെയർ കോഹ ഉപയോഗിച്ച് ലൈബ്രറിയുടെ ഓട്ടോമേഷൻ പൂർത്തിയാക്കിയിരിക്കുന്നു. പുസ്തകങ്ങൾ ബാർകോഡ് ചെയ്ത് ശാസ്ത്രീയമായി വർഗീകരിച്ചിരിക്കുന്നു.
ഡിജിറ്റൽ ലൈബ്രറി
ഡിജിറ്റൽ ലൈബ്രറി വിദ്യാർഥികളുടെയും അധ്യാപകരുടെയും വിവരാന്വേഷണത്തെ സഹായിക്കുകയും അക്കാദമിക ആവശ്യങ്ങളെയ നിർവഹിക്കുകയും ചെയ്യുന്നു. സി ഡി ജെ ലോ ജേണൽ, കെ-ഹബ് ലോ ഇ-ലൈബ്രറി, മനു പത്ര, കേസ് സെർച്ച് പോലുള്ള ഇ-ജേണലുകളും ഇവിടെ ലഭ്യമാണ്.
മിന്നുന്ന റാങ്ക് പെരുമ
നെഹ്‌റു അക്കാദമി ഓഫ് ലോയുടെ അക്കാദമിക മികവിന്റെ തെളിവാണ് പല വർഷങ്ങളിൽ ഇവിടുത്തെ വിദ്യാർഥികൾ കരസ്‌ഥമാക്കിയ സർവകലാശാല റാങ്കുകളുടെ റെക്കോർഡ്. ബിബിഎ എൽഎൽബി(ഓണേഴ്സ്) 2015-2020 ബാച്ചിലെ സഹല ഫർസാന സി. കെ യും, എൽ എൽ ബി 2019-2022 ബാച്ചിലെ പൗർണമി എസും കാലിക്കട്ട് സർവകലാശാലയുടെ ഒന്നാം റാങ്ക് സ്വന്തമാക്കിയിട്ടുണ്ട്. എൽ എൽ ബി 2016-2019 ബാച്ചിലെ രഷ്മി കെ. കെ സർവകലാശാല രണ്ടാം റാങ്കും, ബിബിഎ എൽഎൽബി(ഓണേഴ്സ്) 2015-2020 ബാച്ചിലെ ശില്പ ആറും 2017-2022 ബാച്ചിലെ ശ്രീലക്ഷ്മി വി. വാര്യരും മൂന്നാം റാങ്കും സ്വന്തമാക്കി. തുടർച്ചയായി ലഭിക്കുന്ന സർവകലാശാല റാങ്കുകളും എൻ എ എല്ലിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നു.
നാൽസോ
ലീഗൽ, പാരലീഗൽ സേവനങ്ങൾ നൽകാനായി വിദ്യാർഥികൾ ആരംഭിച്ചിരിക്കുന്ന സമിതിയാണ് നെഹ്‌റു അക്കാദമി ലീഗൽ സർവീസസ് ഓർഗനൈസേഷൻ(നാൽസോ).നിയമ സഹായം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് സൗജന്യ നിയമ സഹായം നൽകാനും അവർക്കിടയിൽ നിയമത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനും നാൽസോ പ്രവർത്തിക്കുന്നു.നിയമ വിദ്യാർഥികൾക്ക് പ്രായോഗികവും പ്രഫഷണലുമായ പരിശീലനത്തിനുള്ള വേദിയായും നാൽസോ മാറുന്നു.
കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും : 960577155, 7510331777
Email: office@ncerc.ac.in, jcetadmissions@nehrucolleges.com